തായ്‌വാനോടുള്ള പ്രതികാര നടപടി തുടര്‍ന്ന് ചൈന: ഏകാധിപത്യത്തിലേയ്ക്ക് നീങ്ങുന്ന ശ്രീലങ്ക

മൂന്ന് ദിവസം നീണ്ടുനിന്ന സൈനികാഭ്യാസത്തിലൂടെയാണ് തായ്‌വാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ചൈന മറുപടി നല്‍കിയത്

തായ്‌വാന്റെ അമേരിക്കയോടുള്ള അടുപ്പത്തെ എന്നും എതിര്‍ക്കുന്ന സമീപനമാണ് ചൈന സ്വീകരിച്ചിട്ടുള്ളത്. ഇരു രാജ്യത്തെ നേതാക്കളുടെയും കണ്ടുമുട്ടലുകളും സംഭാഷണങ്ങളുമെല്ലാം ചൈനയ്ക്ക് എന്നും ആശങ്കകളാണ് സൃഷ്ടിച്ചിട്ടുള്ളത്. സമാനമായി തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മെക്കാര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തിയത് ചൈനയെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

മൂന്ന് ദിവസം നീണ്ടുനിന്ന സൈനികാഭ്യാസത്തിലൂടെയാണ് തായ്‌വാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ചൈന മറുപടി നല്‍കിയത്. 70 യുദ്ധ വിമാനങ്ങളും 11 യുദ്ധക്കപ്പലുകളുമാണ് തായ്‌വാനെതിരെ അണിനിരത്തിയത്

മൂന്ന് ദിവസം നീണ്ടുനിന്ന സൈനികാഭ്യാസത്തിലൂടെയാണ് തായ്‌വാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ചൈന മറുപടി നല്‍കിയത്. 70 യുദ്ധ വിമാനങ്ങളും 11 യുദ്ധക്കപ്പലുകളുമാണ് തായ്‌വാനെതിരെ അണിനിരത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനില്‍ സന്ദര്‍ശനം നടത്തിയപ്പോഴും ചൈന ശക്തമായ പ്രകോപനമുണ്ടാക്കിയിരുന്നു.

ഇതിനിടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പ്രസംഗത്തിനിടയില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ മറികടക്കാനുള്ള ഒരു മാര്‍ഗ്ഗം മുന്നോട്ട് വെച്ചിരിക്കുകയാണ്

ലോകത്ത് പല രാജ്യങ്ങളിലും ജനാധിപത്യം ഒരുപാട് വെല്ലുവിളികള്‍ നേരിട്ട്കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും ആ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിക്കാത്ത വിധം പടുകുഴിയിലേയ്ക്ക് വീണു കഴിഞ്ഞു. ഇതിനിടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പ്രസംഗത്തിനിടയില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ മറികടക്കാനുള്ള ഒരു മാര്‍ഗ്ഗം മുന്നോട്ട് വെച്ചിരിക്കുകയാണ്.

ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും രണ്ട് വര്‍ഷത്തേയ്ക്ക് സ്ത്രീകള്‍ക്ക് അധികാരം നല്‍കിയാല്‍ ഈ പ്രശ്‌നം മറികടക്കാമെന്നാണ് ഒബാമയുടെ വീക്ഷണം

ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും രണ്ട് വര്‍ഷത്തേയ്ക്ക് സ്ത്രീകള്‍ക്ക് അധികാരം നല്‍കിയാല്‍ ഈ പ്രശ്‌നം മറികടക്കാമെന്നാണ് ഒബാമയുടെ വീക്ഷണം. ഈ തീരുമാനം പരീക്ഷിച്ചാല്‍ ലോകം പുതിയൊരു ദിശയിലേയ്ക്ക് ചലിക്കുമെന്നാണ് ഒബാമ അവകാശപ്പെടുന്നത്. സ്ത്രീകള്‍ക്ക് രണ്ട് വര്‍ഷം സമയം വേണ്ടെന്നും വെറും ആറ് മാസത്തിനുള്ളില്‍ അവര്‍ക്ക് പല മാറ്റങ്ങളും കൊണ്ടുവരാന്‍ സാധിക്കുമെന്നുമായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പിന്റെ പ്രതികരണം. എന്നാല്‍ ആഗോള നേതൃത്വത്തിലെ ലിംഗ അസമത്വം ഇപ്പോഴും മാറ്റങ്ങളില്ലാതെ തുടരുന്നത് കണക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും.

തായ്‌വാനോടുള്ള  പ്രതികാര നടപടി തുടര്‍ന്ന് ചൈന:  ഏകാധിപത്യത്തിലേയ്ക്ക് നീങ്ങുന്ന ശ്രീലങ്ക
മുന്നറിയിപ്പ് വകവയ്ക്കാതെ തായ്‌വാന്‍ പ്രസിഡന്റിന്റെ അമേരിക്ക സന്ദർശനം; ചൈനയിലേക്ക് കണ്ണുനട്ട് ലോകം

അഴിമതിയും കുടുംബവാഴ്ചയും കൊണ്ട് ഏകാധിപത്യത്തിലേയ്ക്ക് നടന്നു നീങ്ങി ഒരു രാജ്യത്തെ മുഴുവന്‍ കടക്കെണിയിലാക്കിയവരാണ് ശ്രീലങ്കയിലെ രജപക്‌സെ കുടുംബം. ആ കുടുംബവും അവരുടെ രാഷ്ട്രീയവും ഉണ്ടാക്കിയ പ്രതിസന്ധികളില്‍ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല. കടക്കെണിയില്‍ നിന്നെല്ലാം രാജ്യത്തെ കരകയറ്റുക എന്നതിലുപരി മനുഷ്യ ജീവന് ഭീഷണിയാകുന്ന ചില നിയമങ്ങള്‍ നടപ്പിലാക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന് ഉത്സാഹം. ഈ നിയമങ്ങളാകട്ടെ ലോകത്ത് ഒട്ടാകെ വിമര്‍ശിക്കപ്പെടുകയാണ്.

തായ്‌വാനോടുള്ള  പ്രതികാര നടപടി തുടര്‍ന്ന് ചൈന:  ഏകാധിപത്യത്തിലേയ്ക്ക് നീങ്ങുന്ന ശ്രീലങ്ക
സംഘർഷമൊഴിയാതെ തായ്‌വാൻ; രണ്ടാം ദിനവും ആക്രമണം കടുപ്പിച്ച് ചൈന

ശ്രീലങ്കയില്‍ 1979 മുതല്‍ നിലനില്‍ക്കുന്ന ഭീകരവാദ നിരോധന നിയമത്തിന് പകരമായി പുതിയ ഭീകരവിരുദ്ധ കരട് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധന. അനിശ്ചിത കാലത്തേയ്ക്ക് ആളുകളെ കുറ്റം ചുമത്താതെ തടങ്കലില്‍ വെക്കാന്‍ അധികാരം നല്‍കുന്ന പ്രിവന്‍ഷ്യന്‍ ഓഫ് ടെററിസം ആക്ടിന് പകരമായി ആന്റി ടെററിസം ബില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in