'കേരളത്തിൻ്റേത് നവോത്ഥാന ദുരഭിമാനം': ടി ടി ശ്രീകുമാർ അഭിമുഖം

'കേരളത്തിൻ്റേത് നവോത്ഥാന ദുരഭിമാനം': ടി ടി ശ്രീകുമാർ അഭിമുഖം

മാർക്സിസം, നിർമ്മിതബുദ്ധി, കേരളത്തിലെ ജാതീയത എന്നിവയെ ചരിത്രപരമായും സൈദ്ധാന്തികമായും പ്രശ്നവൽക്കരിക്കാൻ ശ്രമിക്കുകയാണ് എഴുത്തുകാരനും അക്കാദമിഷ്യനുമായ പ്രൊഫ. ടി ടി ശ്രീകുമാർ

കേരളത്തിൽ ദുരഭിമാനക്കൊല നടക്കുമ്പോഴും ജാതിയധിക്ഷേപങ്ങൾ നടക്കുമ്പോഴും അത് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതുന്നവരാണ് നമ്മൾ. നവോത്ഥാനം നടന്ന നാടായതുകൊണ്ട് ഇവിടെ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമേ നടക്കു എന്ന് നമ്മൾ കരുതുന്നു. സംഘപരിവാർ പ്രതിരോധത്തിൽ വന്നിട്ടുള്ള ഏറ്റവും വലിയ പാളിച്ചയാണ് ജാതി സംവരണം ഏറ്റെടുക്കാതിരിക്കുന്നത്. ജാതി സെൻസസ് ചർച്ചയ്‌ക്കെടുക്കുക എന്നത് ഹിന്ദുത്വപ്രതിരോധത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യമാണ്. തിരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും അത് ഏറ്റെടുക്കേണ്ടതുണ്ട്.

രമണന്റെയും ചന്ദ്രികയുടെയും ജാതി നമുക്കറിയില്ലല്ലോ. ഇടയനാണെന്നു പറയുന്നുണ്ടെങ്കിലും രമണന്റെ ജാതി നമുക്കറിയില്ല. അവരെ വർഗസ്ഥാനത്തിലേക്കാണ് കൊണ്ടു വരുന്നത്. സൂര്യനും പുല്ലും തമ്മിലുള്ള വ്യത്യാസമാണ് അത്. അവിടെ സാമ്പത്തിക ഉച്ചനീചത്വങ്ങൾ മാത്രമേ ഉള്ളു ജാതി അവിടെ പ്രശ്നവത്കരിക്കപ്പെടുന്നേ ഇല്ല.

'കേരളത്തിൻ്റേത് നവോത്ഥാന ദുരഭിമാനം': ടി ടി ശ്രീകുമാർ അഭിമുഖം
'തിരഞ്ഞെടുപ്പിൽ തോറ്റാൽ ഉപേക്ഷിക്കാവുന്ന മുദ്രാവാക്യമല്ല ജാതി സെൻസസ്'; ഡോ. ടി ടി ശ്രീകുമാർ അഭിമുഖം

കേരളത്തിൽ നേരത്തേതന്നെ ഇസ്ലാമോഫോബിയ ഉണ്ട്. സിവി രാമൻ പിള്ളയുടെ മാർത്താണ്ഡ വർമയിൽ ഇസ്ലാമോഫോബിയ ഇല്ലേ? ഇന്ദുലേഖയിലില്ലേ ഇസ്ലാമോഫോബിയ? അത്തരത്തിലുള്ള ഒരു ധാര മുമ്പ് തന്നെ ഇവിടെയുണ്ട്. ഇവിടെ കമ്മ്യൂണിസ്റ്റുകൾ മാർക്സിന്റെ പേരിൽ പ്രചരിപ്പിക്കുന്ന പലതും തന്റെമേൽ അടിച്ചെൽപ്പിച്ചതാണെന്ന് സാക്ഷാൽ മാർക്സ് തന്നെ പറഞ്ഞിട്ടുണ്ട്. അതിനു തെളിവുകളുമുണ്ട്.

logo
The Fourth
www.thefourthnews.in