ഇടതുവഴിയിലെ ജനാബ്, വലതോരത്തെ സഖാവ്

ദേശീയ കൺവീനറായിരിക്കെ കോഴിക്കോട് നടന്ന പരിപാടിയില്‍ വിളിക്കാതിരുന്നതിനാല്‍ നൂറുക്കണക്കിന് വരുന്ന അണികള്‍ക്കിടയിലിരുന്നാണ് പങ്കെടുത്തത്

യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആകുമെന്ന് പ്രതീക്ഷിച്ച കാലത്ത്, കമ്മിറ്റി പോലുമില്ലാത്തയിടത്ത് ദേശീയ കൺവീനറാക്കി. അവരെന്നെ ചവിട്ടി മേല്‍പ്പോട്ടുയർത്തി എന്നാണ് കെ ടി ജലീലിന് മുസ്ലീം ലീഗ് വിട്ട ആ കാലത്തെക്കുറിച്ച് പറയാനുള്ളത്. ദേശീയ കൺവീനറായിരിക്കെ കോഴിക്കോട് നടന്ന പരിപാടിയില്‍ വിളിക്കാതിരുന്നതിനാല്‍ നൂറുക്കണക്കിന് വരുന്ന അണികള്‍ക്കിടയിലിരുന്നാണ് പങ്കെടുത്തത്.

അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ജലീല്‍ സിമി വിടുന്നത് ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ്. പിന്നീട് ഒറ്റയ്ക്ക് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചു. ഒൻപത് വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയമേറ്റുവാങ്ങി. അന്ന് ക്ലാസ് മുറികളില്‍ കയറി വോട്ട് ചോദിച്ചപ്പോള്‍ പറഞ്ഞ ഡയലോഗുകളടക്കം ഇപ്പോഴും ഓർമയുണ്ട് അദ്ദേഹത്തിന്.

കോളേജ് കാലത്ത് മനസ്സിലൊളിപ്പിച്ച പ്രണയവും ഇഷ്ടപ്പെട്ട പെൺകുട്ടിക്ക് ബഷീറിന്റെ ബാല്യകാലസഖി കൊടുത്തയച്ചതുമൊക്കെ അദ്ദേഹം ഓർത്തെടുക്കുന്നു. ഒപ്പം, എഴുതിയ പുസ്തകങ്ങളെക്കുറിച്ചും വായനയെക്കുറിച്ചുമൊക്കെ പറയുകയാണ് മുൻ മന്ത്രി ഡോ.കെ ടി ജലീല്‍ ദി അദർ സൈഡില്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in