'പഴയ ഒരു ഇത് ഇല്ല', ജേർണലിസ്റ്റ് ഐഡി കൈവെടിഞ്ഞ് ബ്രിട്ടാസ്

.

സോഷ്യൽമീഡിയയിൽ ജേർണലിസ്റ്റ് ഐ ഡി എടുത്തുമാറ്റി എംപി എന്ന് മാത്രമാക്കിയത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് ജോൺ ബ്രിട്ടാസ് എം പി .ഇന്നത്തെ മാധ്യമ പ്രവർത്തനത്തോട് ശക്തമായ വിയോജിപ്പാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ' ദേശീയാടിസ്ഥാനത്തിൽ നോക്കിയാൽ മാധ്യമപ്രവർത്തകർ ഇന്ത്യൻ ഭരണ കൂടത്തോട് പൂർണമായും കീഴടങ്ങുന്നതാണ് കാണുന്നത്. പഴയ തന്റെടവും ധൈര്യവും ആർജവവും നഷ്ടപ്പെട്ടു.

പാദസേവ ചെയ്യുന്നവരായി. കാമ്പും കഴമ്പും നഷ്ടപ്പെട്ടു. വാർത്തകളെക്കാൾ വിവാദങ്ങളിലാണ് അഭിരമിക്കുന്നത്. ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എം പി എന്ന നിലയ്ക്കാണ്, മാധ്യമപ്രവർത്തനം ചെയ്യുന്നില്ല. അതിനാൽ മാധ്യമപ്രവർത്തന മേഖലയോട് ചെയ്യുന്ന ബഹുമാനക്കുറവ് ആകുമെന്നത് കൊണ്ടാണ് ഐഡി ഉപേക്ഷിച്ചത്,' ജോൺ ബ്രിട്ടാസ് പറഞ്ഞു. ദി അദർ സൈഡ് എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലാണ് പ്രതികരണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in