Very Direct സതീശൻ

Very Direct സതീശൻ

പല തവണ ബാക്ക് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നു ദി അദർ സൈഡില്‍ പുതിയ എപ്പിസോഡില്‍

രാവിലെയുള്ള നടത്തം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പതിവുശീലമാണ്. പുസ്തകങ്ങളാണ് മറ്റൊരു പ്രധാന ഇഷ്ടങ്ങളിലൊന്ന്. കെഎസ്‍യു, യൂത്ത് കോൺഗ്രസ്, എൻഎസ്‍യു, കെപിസിസി എന്നിവയുടെയൊന്നും അധ്യക്ഷപദവിയിലിരുന്നയാളല്ല വി ഡി സതീശൻ. പല തവണ ബാക്ക് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നു ദി അദർ സൈഡിന്റെ പുതിയ എപ്പിസോഡില്‍.

ജീവിതത്തില്‍ ചെയ്യാൻ പറ്റാതെ പോയതില്‍ സങ്കടമുള്ളത് പാചകം പഠിക്കാത്തതാണെന്ന് വി ഡി സതീശൻ പറയുന്നു. നന്നായിട്ട് പാചകം ചെയ്യാനറിയാവുന്ന ആളാകണമായിരുന്നു എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് നടക്കാതെ പോയി. ചെറിയപ്രായത്തില്‍ തന്നെ കൂടെക്കൂടിയതാണ് വായന. താൻ വായിക്കാത്ത പുസ്തകങ്ങളെക്കുറിച്ച് ആരെങ്കിലും പറയുന്നത് കേട്ടാല്‍ അസൂയ വരുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

logo
The Fourth
www.thefourthnews.in