'ആ സീന്‍ അപ്പോള്‍ വേണ്ടെന്ന് ഞാന്‍ ബ്ലെസി സാറിനോട് പറഞ്ഞിരുന്നു' | ബെന്യാമിൻ അഭിമുഖം

'ആടുജീവിതം' സിനിമയുടെ അനുഭവങ്ങൾ പങ്കുവച്ച് എഴുത്തുകാരൻ ബെന്യാമിൻ

മലയാളി വായനക്കാർ ആഘോഷിച്ച, 250 പതിപ്പുകൾ വിറ്റഴിഞ്ഞ പുസ്തകമാണ് 'ആടുജീവിതം'. വായനക്കാർ മുഴുവൻ ആഘോഷിച്ചതിനുശേഷം സംവിധായകൻ ബ്ലെസി അതിനു ദൃശ്യഭാഷയൊരുക്കുന്നു എന്ന വാർത്ത പുറത്തുവന്നത് മുതൽ 'ആടുജീവിതം' സിനിമയും അതിന്റെ ചിത്രീകരണവും വാർത്തയിലുണ്ട്. കോവിഡ് കാലത്തെ അനിശ്ചിതത്വങ്ങളെയെല്ലാം അതിജീവിച്ച് ഒടുവിൽ സിനിമ തീയേറ്ററുകളിലെത്തിയ സാഹചര്യത്തില്‍ ആടുജീവിതത്തിന്റെ എഴുത്തുകാരൻ ബെന്യാമിൻ ദ ഫോർത്തിനോട് സംസാരിക്കുന്നു.

''ആടുജീവിതം സിനിമയുടെ ഷൂട്ടിങ് ഒരു ഘട്ടം കഴിഞ്ഞപ്പോൾ നമ്മുടെ സ്വപ്നങ്ങൾക്കപ്പുറമായിരിക്കുമെന്ന് തോന്നിയിരുന്നെന്ന് എഴുത്തുകാരൻ ബെന്യാമിൻ. 18ഉം 20ഉം തവണയെടുത്ത ഷോട്ടുകൾ ഓർമയുണ്ട്. പ്രതിസന്ധികൾക്കെല്ലാമിടയിലും ബ്ലെസിസാർ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല''- ബെന്യാമിൻ പറയുന്നു.

താൻ നജീബിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന പ്രചാരണത്തെ ബെന്യാമിൻ തള്ളിപ്പറഞ്ഞു. താൻ എന്ത് ചെയ്തു എന്ന് നജീബും താനും തമ്മിൽ തീരുമാനിച്ചോളാം എന്നായിരുന്നു ബെന്യാമിന്റെ മറുപടി. "നജീബിന്റെ വീട്ടിൽ പോയി വീഡിയോകൾ ചിത്രീകരിക്കുന്ന യൂട്യൂബ് ചാനലുകൾ നജീബിനോട് ചെയ്യുന്നതെന്താണെന്ന് അവരും മനസിലാക്കണം" ബെന്യാമിൻ പറഞ്ഞു.

'ആ സീന്‍ അപ്പോള്‍ വേണ്ടെന്ന് ഞാന്‍ ബ്ലെസി സാറിനോട് പറഞ്ഞിരുന്നു' | ബെന്യാമിൻ അഭിമുഖം
'ആടുജീവിതം' വ്യാജ പതിപ്പിനെതിരെ പരാതിയുമായി ബ്ലെസി; ഒരാള്‍ കസ്റ്റഡിയില്‍

രണ്ടു തവണ ടേക്ക് എടുത്താൽ കാൽപ്പാടുകൾ വീഴുന്ന മരുഭൂമിയിൽ ഒരു കാൽപ്പാടുപോലുമില്ലാതെ ഇത്രയും വലിയ ഒരു ക്രൂവിനെ വച്ച് ഷൂട്ട് ചെയ്യാൻ സാധിച്ചത് സംവിധായകൻ ബ്ലെസിയുടെ സൂക്ഷ്മത കാരണമാണെന്നും ബെന്യാമിൻ പറയുന്നു. ആട് വരുന്ന സീനുകളിലാണ് ഏറ്റവും ബുദ്ധിമുട്ടിയതെന്ന് ജോർദാനിൽ ഷൂട്ട് കാണാൻ പോയപ്പോൾ തോന്നിയിരുന്നു. ആടിനെ അഭിനയിപ്പിക്കാൻ വലിയ ബുദ്ധിമുട്ടാണ് ബെന്യാമിൻ പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in