ആദിത്യ എൽ വൺ നിർണായക ഘട്ടത്തിലേക്ക്; ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു

ആദിത്യ എൽ വൺ നിർണായക ഘട്ടത്തിലേക്ക്; ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു

2024 ജനുവരി 6ന് ദൗത്യം ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ വണ്‍, ഏറ്റവും നിര്‍ണായക ഘട്ടത്തിലേക്ക്. സൂര്യനോട് ഏറ്റവും അടുത്തായി കണക്കാക്കപ്പെടുന്ന ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് കടക്കാനുള്ള ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷന് മുമ്പായുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം സൂര്യനോട് ഏറ്റവും അടുത്തെന്നു കണക്കാക്കപ്പെടുന്ന ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിനു സമീപം എത്തിയിരിക്കുന്നത്. പേടകത്തെ ഭ്രമണപഥത്തിലേക്ക് കൃത്യമായി പ്രവേശിപ്പിക്കുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. അതിന് പേടകത്തിന്റെ വേഗത നിയന്ത്രിക്കുകയെന്നതാണ് പ്രധാന വെല്ലുവിളി. അതിനുള്ള ശ്രമത്തിലാണ് ശാസ്ത്രഞ്ജര്‍ എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നേരത്തെ നിശ്ചയിച്ച പാതയില്‍ത്തന്നെയാണ് പേടകമെന്നതിനാല്‍ ഇന്‍സെര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഇസ്രോ പ്രത്യാശ പ്രകടപ്പിച്ചു.

ആദിത്യ എൽ വൺ നിർണായക ഘട്ടത്തിലേക്ക്; ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു
സൂര്യന്റെ പൂർണവൃത്താകൃതിയിലുള്ള ചിത്രങ്ങളുമായി ഐഎസ്ആർഒ; പകർത്തിയത് ആദിത്യ- എൽ1

ഇന്‍സെര്‍ഷനിടെ സൂര്യനില്‍ നിന്നും പുറത്തേക്കു വരുന്ന തീവ്രതയേറിയ രശ്മികളില്‍ നിന്നും പേടകത്തിലെ പ്രധാനപ്പെട്ട ഉപകരണങ്ങളായ വിസിബിള്‍ എമിഷന്‍ ലൈന്‍ കോറോണഗ്രാഫും (വിഇഎല്‍സി) സോളാര്‍ അള്‍ട്രാവയലെറ്റ് ഇമേജിങ് ടെലെസ്‌കോപ്പും (എസ് യു ഐ ടി) സംരക്ഷിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.

ഈ വര്‍ഷം സെപ്റ്റംബര്‍ 2നാണ് ശ്രീഹൈക്കോട്ടയില്‍ നിന്നും ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചത്. സൂര്യന്റെ പ്രതലത്തെ കുറിച്ചും അന്തരീക്ഷത്തെ കുറിച്ചും പഠിക്കുക, സൂര്യന്റെ കാന്തിക വലയത്തെ മനസിലാക്കുക, അതിനു ഭൂമിയുടെ മേലുള്ള സ്വാധീനം തിരിച്ചറിയുക എന്നതൊക്കെയാണ് ആദിത്യ എല്‍ വണ്ണിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ആദിത്യ എൽ വൺ നിർണായക ഘട്ടത്തിലേക്ക്; ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു
സൗര രഹസ്യം തേടിയുള്ള ആദിത്യ-എൽ 1 യാത്ര അവസാനഘട്ടത്തിലേക്ക്; ജനുവരി ഏഴിന് എൽ വൺ ഭ്രമണപഥത്തിൽ

2024 ജനുവരി 6 ന് ദൗത്യം ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദൗത്യം, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വിജയം കാണുകയാണെങ്കില്‍ അത് ഭാവി പരീക്ഷണങ്ങളില്‍ ആഗോള ശാസ്ത്ര സമൂഹത്തിന് നല്‍കുന്ന ധൈര്യവും ആത്മവിശ്വാസവും വളരെ വലുതായിരിക്കുമെന്നും ഐഎസ്ആര്‍ഒ പ്രത്യാശ പ്രകടിപ്പിച്ചു.

logo
The Fourth
www.thefourthnews.in