ബഹിരാകാശ നിലയത്തിൽ നിന്ന് നോക്കിയാൽ ബെംഗളൂരു മനോഹരമാണ്

ബഹിരാകാശ നിലയത്തിൽ നിന്ന് നോക്കിയാൽ ബെംഗളൂരു മനോഹരമാണ്

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ജന ശ്രദ്ധയാണ് പിടിച്ചു പറ്റിയിരിക്കുന്നത്

ആകാശദൃശ്യങ്ങള്‍ എന്നും മനോഹരമാണ്. വിമാനങ്ങളില്‍ നിന്നോ ഡ്രോണുകള്‍ വഴിയോ പകര്‍ത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും അതിനാല്‍ ഏറെ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. അതുപോലൊരു മനോഹര ദൃശ്യം പുറത്തു വിട്ടിരിക്കയാണ് നാസ. ബെംഗളൂരുവിന്‌റെ ആകാശദൃശ്യമാണ് നാസ പുറത്തു വിട്ടത്. പകര്‍ത്തിയതാകട്ടെ അന്താരാഷ്ട്ര ബഹിരാകാശ നിലയവും.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. അന്താരാഷ്ട ബഹിരാകാശ നിലയം, ഇന്ത്യയ്ക്ക് മുകളിലൂടെ കടന്നുപോകുമ്പോഴുള്ള ബെംഗളൂരുവിന്റെ മനോഹര ദൃശ്യങ്ങളാണ് പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ജനശ്രദ്ധയാണ് പിടിച്ചു പറ്റി. ശനിയാഴ്ചയാണ് ഈ ദൃശ്യങ്ങള്‍ ബഹിരാകാശ നിലയം പകര്‍ത്തിയത്.

ബഹിരാകാശ നിലയം കടന്നു പോയ സ്ഥലങ്ങളുടെ ഉപഗ്രഹമാപ്പും നാസ പുറത്തു വിട്ടിട്ടുണ്ട്. ബെംഗളൂരു നഗരത്തില്‍ നിന്നാണ് ഈ കാഴ്ച ആരംഭിക്കുന്നത് - തുടര്‍ന്ന് ശ്രീലങ്കയുടെ മുകളിലൂടെ കടന്നുപോകുന്ന ബഹിരാകാശ നിലയത്തിന്റെ സഞ്ചാരമാണ് ഉപഗ്രഹ മാപ്പിലൂടെ നാസ നല്‍കിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി ബഹിരാകാശത്ത് മനുഷ്യന്‌റെ സ്ഥിരം മേല്‍വിലാസമാണ് ബഹിരാകാശ നിലയം.

logo
The Fourth
www.thefourthnews.in