നായയെ പോലെ കുരയ്ക്കും, കുറുക്കനെ പോലെ വേട്ടയാടും; 'നായക്കുറുക്കനെ' കണ്ടെത്തി ശാസ്ത്രലോകം

നായയെ പോലെ കുരയ്ക്കും, കുറുക്കനെ പോലെ വേട്ടയാടും; 'നായക്കുറുക്കനെ' കണ്ടെത്തി ശാസ്ത്രലോകം

ബ്രസീലിലാണ് സങ്കരയിനം ജീവിയെ കണ്ടെത്തിയത്

നായയും കുറുക്കനും ചേരുമ്പോൾ നായക്കുറുക്കനാകും. അങ്ങനെയൊരു ജീവിയുണ്ടെന്നത് ഇതുവരേയും പൊടിപ്പും തൊങ്ങലും ചേർത്ത കഥകളായിരുന്നു. എന്നാൽ ലോകത്ത് ആദ്യമായി അത്തരമൊരു സങ്കരയിനത്തെ കണ്ടെത്തിയിരിക്കുകയാണ്, ബ്രസീലിൽ.

ഒരു വാഹനാപകടമാണ് ശാസ്ത്രലോകത്തെ ഒന്നാകെ ഞെട്ടിച്ച കണ്ടെത്തലിന് ആധാരം. 2021ൽ വാഹനമിടിച്ച് പരുക്കേറ്റ നായയോടും കുറുക്കനോടും സാമ്യതയുള്ള ജീവിയെ കുറിച്ചുള്ള സംശയങ്ങളാണ് നീണ്ട പഠനത്തിലേക്ക് നയിച്ചത്. വലുതും കൂര്‍ത്തതുമായ ചെവികള്‍, ഇടതൂര്‍ന്ന കമ്പിളി രോമങ്ങള്‍, മെലിഞ്ഞതും നീളമേറിയതുമായ മൂക്ക് - ഇങ്ങനെ നിരവധി സവിശേഷതകൾ ഈ ജീവിയ്ക്കുണ്ടായിരുന്നു. ജനിതക പരിശോധനയിൽ കുറുക്കനിൽനിന്നും നായയിൽനിന്നുമാണ് ഈ ജീവിയുടെ ജീനുകളെന്ന് തിരിച്ചറിഞ്ഞു, അമ്മ പാമ്പാസ് കുറുക്കനും അച്ഛൻ വളർത്തുനായയും.

പുതുതായി കണ്ടെത്തിയ നായയുടെയും കുറുക്കന്റെയും സങ്കരയിനത്തിന് പ്രത്യുത്പാദന ശേഷിയുണ്ടായിരിക്കാമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു

നായകളുടെ പരമ്പരാഗത ഭക്ഷണരീതിയില്‍ നിന്നും വ്യത്യസ്തമായി സങ്കരയിനം ജീവി എലികളേയും മുയലുകളേയും ഭക്ഷിക്കുന്നുണ്ട്. എന്നാൽ ഇടയ്ക്കിടെ നായകളുടേതിന് സമാനമായി കുരയ്ക്കാനും കളിപ്പാട്ടങ്ങളുമായി ഇടപഴകാനും തുടങ്ങി. ചലനങ്ങൾ കുറുക്കന്റേതിന് സമാനമായിരുന്നു. പുതുതായി കണ്ടെത്തിയ നായയുടെയും കുറുക്കന്റെയും സങ്കരയിനത്തിന് പ്രത്യുത്പാദന ശേഷിയുണ്ടായിരിക്കാമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in