ചന്ദ്രനിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3

ചന്ദ്രനിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3

പരിശോധനകള്‍ തുടരുകയാണെന്നും ഹൈഡ്രജന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഐഎസ്ആര്‍ഒ

ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3. റോവര്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ സള്‍ഫര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. മണ്ണില്‍ നേരിട്ടെത്തിയുള്ള പരീക്ഷണത്തില്‍ ആദ്യമായാണ് സള്‍ഫര്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്.

സള്‍ഫറിന് പുറമെ അലുമിനിയം, കാത്സ്യം, അയേണ്‍, ക്രോമിയം, ടൈറ്റാനിയം, മാംഗനീസ്, സിലിക്കണ്‍, ഓക്‌സിജന്‍ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രയാന്‍ 3 ന്റെ പ്രഗ്യാന്‍ റോവറിലുള്ള ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ് (ലിബ്‌സ്) നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം കണ്ടെത്തിയത്.

ചന്ദ്രോപരിതലത്തില്‍ ലിബ്‌സ് നടത്തിയ പരിശോധനയുടെ എമിഷന്‍ സ്‌പെക്ട്രവും ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഐഎസ്ആര്‍ഒയുടെ ബെംഗളൂരുവിലുള്ള ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റം ലബോറട്ടറിയാണ് ലിബ്‌സ് നിര്‍മിച്ചത്. ചന്ദ്രോപരിതലത്തിൽ പരിശോധനകള്‍ തുടരുകയാണെന്നും ഹൈഡ്രജന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ചന്ദ്രനിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3
പ്രഗ്യാൻ റോവറിന്റെ 'വഴിമുടക്കി' ഗർത്തം; പുതിയ പാതയിൽ സുരക്ഷിതമായി നീങ്ങുന്നുവെന്ന് ഐഎസ്ആർഒ

14 കൊണ്ട് ലാന്‍ഡറും റോവറും നടത്തുന്ന പരിശോധനകളുടെയും പരീക്ഷണങ്ങളുടെയും ഫലം ചന്ദ്രനെ കൂടുതല്‍ അറിയാനം ഭാവിയിലെ ബഹിരാകാശ പദ്ധതികള്‍ക്കും നിര്‍ണായകമാണ്. ചന്ദ്രോപരിതലത്തിലെ താലനില സംബന്ധിച്ച് റോവര്‍ നല്‍കിയ വിവരങ്ങള്‍ പുതിയ നിഗമനങ്ങള്‍ക്ക് വഴിവയ്ക്കുന്നതായിരുന്നു.

ചന്ദ്രനിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3
ചന്ദ്രോപരിതലത്തിലെ താപനില വ്യതിയാനം പഠിച്ച് ചന്ദ്രയാൻ 3

ഓഗസ്റ്റ് 23 നാണ് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍3, ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്. വിവിധ പഠനങ്ങള്‍ നടത്താന്‍ റോവറില്‍ രണ്ടും ലാന്‍ഡറില്‍ നാലും പേലോഡുകളുണ്ട്. ഇവ നല്‍കുന്ന വിവരം ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്ക് വഴി ഐഎസ്ആര്‍ഒയ്ക്ക് ലഭിക്കും. ഇത് വിശദമായ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കും.

logo
The Fourth
www.thefourthnews.in