'ആരും കാണാത്ത ചന്ദ്രനെ കാണാന്‍' ചൈന; ചാങ് ഇ-6 വിക്ഷേപണം വിജയം, ഒപ്പം പറന്ന് പാകിസ്താന്റെ ചാന്ദ്ര സ്വപ്‌നങ്ങളും

'ആരും കാണാത്ത ചന്ദ്രനെ കാണാന്‍' ചൈന; ചാങ് ഇ-6 വിക്ഷേപണം വിജയം, ഒപ്പം പറന്ന് പാകിസ്താന്റെ ചാന്ദ്ര സ്വപ്‌നങ്ങളും

ഇതാദ്യമായാണ് ചന്ദ്രന്റെ വിദൂര വശങ്ങളില്‍നിന്നും സാമ്പിളുകള്‍ ശേഖരിക്കാനുള്ള ദൗത്യം

ചന്ദ്രനിലെ വിദൂര വശങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയെന്ന ദൗത്യവുമായി 'ചാങ് ഇ-6' പേടകം വിക്ഷേപിച്ച് ചൈന. ഹൈനാന്‍ ദ്വീപ് പ്രവിശ്യയിലെ വെന്‍ചാങ് വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ലോങ് മാര്‍ച്ച്-5 വൈബി റോക്കറ്റ്‌ ഉപയോഗിച്ചാണ്‌ പേടകം വിക്ഷേപിച്ചത്. രണ്ട് കിലോഗ്രാമോളം വരുന്ന ചാന്ദ്ര സാമ്പിളുകള്‍ പരിശോധനയ്ക്കായി ഭൂമിയില്‍ കൊണ്ടുവരികയെന്നതാണ് 53 ദിവസത്തെ ദൗത്യത്തിന്റെ ലക്ഷ്യം. ഇതാദ്യമായാണ് ചന്ദ്രന്റ വിദൂര വശങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കാനുള്ള ദൗത്യം.

ചന്ദ്രനിലെ മണ്ണ്, കല്ലുകള്‍ എന്നിവ ശേഖരിക്കുകയും പ്രതലം തുരന്ന് പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നത് ചാങ്' ഇ-6ന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് ചൈനയിലെ ദേശീയ ബഹിരാകാശ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. പേടകത്തിന് ഭൂമിയുമായി ആശയവിനിമയം നടത്താന്‍ ക്വെക്വിയോ 2 എന്ന റിലേ ഉപഗ്രഹമാണ് ഉപയോഗിക്കുക.

'ആരും കാണാത്ത ചന്ദ്രനെ കാണാന്‍' ചൈന; ചാങ് ഇ-6 വിക്ഷേപണം വിജയം, ഒപ്പം പറന്ന് പാകിസ്താന്റെ ചാന്ദ്ര സ്വപ്‌നങ്ങളും
'എനിക്കാരുടെയും സഹായം വേണ്ട'; മുഖത്തുണ്ടായ മുറിവ് സ്വയം ചികിത്സിച്ച് ഭേദമാക്കി ഒറാങ്ങുട്ടാൻ, അമ്പരന്ന് ഗവേഷകർ

ചാന്ദ്രദേവതയുടെയും ചൈനീസ് ഐതിഹ്യത്തിലെ പ്രശസ്തമായ കഥാപാത്രത്തിന്റെയും പേരിലാണ് പേടകത്തിന് ചാങ്' ഇ-6 എന്ന പേര് നല്‍കിയിരിക്കുന്നത്. 2500 കിലോമീറ്റര്‍ വീതിയിലും എട്ട് കിലോമീറ്റര്‍ ആഴത്തിലുമുള്ള 'അയ്റ്റ്‌കെന്‍ ബെയ്‌സിന്‍' എന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് പേടകം സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് പ്രതീക്ഷ.

ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ വെള്ളമുണ്ടോയെന്ന് തിരയാന്‍ ചാങ്' ഇ-7, അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് ചാങ്' ഇ-8 എന്നീ പേടകങ്ങള്‍ വിക്ഷേപിക്കാനുള്ള പദ്ധതിയും ചൈനയുടെ ആലോചനയിലുണ്ട്.

'ആരും കാണാത്ത ചന്ദ്രനെ കാണാന്‍' ചൈന; ചാങ് ഇ-6 വിക്ഷേപണം വിജയം, ഒപ്പം പറന്ന് പാകിസ്താന്റെ ചാന്ദ്ര സ്വപ്‌നങ്ങളും
നിയാണ്ടർതാൽ സ്ത്രീയുടെ മുഖച്ഛായ പുനഃസൃഷ്ടിച്ച് ശാസ്ത്രലോകം; കണ്ടെത്തിയത് 75,000 വർഷം പഴക്കമുള്ള തലയോട്ടി

ഭൂമിയില്‍നിന്ന് കാണാന്‍ കഴിയാത്ത ചന്ദ്രന്റെ വശങ്ങളിലേക്ക് പര്യവേക്ഷണം നീട്ടാനും ചൈനയ്ക്ക് പദ്ധതികളുണ്ട്. ഭൂമിയില്‍നിന്ന് കാണാന്‍ സാധിക്കാത്തതുകൊണ്ട് തന്നെ ഈ വശത്തെ ചന്ദ്രന്റെ ഇരുണ്ടവശമെന്നാണ് വിളിക്കുന്നത്. കൂടുതല്‍ ഗര്‍ത്തങ്ങളുള്ള കട്ടിയുള്ള പുറംഭാഗമാണ് ഈ വശത്തിന്റേത്. ചന്ദ്രന്‍ എങ്ങനെ രൂപപ്പെട്ടുവെന്നതിലേക്കു വെളിച്ചം വീശുന്ന കണ്ടെത്തലിലേക്ക് നയിക്കുന്ന വസ്തുക്കള്‍ ശേഖരിക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

അതേസമയം പാകിസ്താന്റെ ചാന്ദ്ര സ്വപ്‌നങ്ങളും 'ചാങ് ഇ-6' ബഹിരാകാശത്തേക്ക് എത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒ ചാന്ദ്ര ദൗത്യത്തില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചതിനു പിന്നാലെയാണ് പാകിസ്താന്‍ തങ്ങളുടെ ചാന്ദ്ര ദൗത്യത്തിന് വേഗമേറ്റിയത്. ഇതിന്റെ ഭാഗമായി ചാന്ദ്രോപരിതലത്തെക്കുറിച്ച് പഠിക്കാനും മറ്റുമായി ഐ ക്യൂബ് -ക്യൂ എന്ന പേടകമാണ് 'ചാങ് ഇ-6ല്‍' പാകിസ്താന്‍ ബഹിരാകാശാ ഏജൻസിയായ സുപാർകോ (സ്പേസ് ആൻഡ് അപ്പർ അറ്റ്‌മോസ്ഫിയർ റിസർച്ച് കമ്മിഷൻ) ചന്ദ്രനിലേക്ക് അയച്ചത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in