പരീക്ഷണത്തിനിടെ അപ്രതീക്ഷിതമായി കുതിച്ചുയർന്ന് 
ചൈനീസ് റോക്കറ്റ്; നഗരത്തിനുസമീപം തകർന്നുവീണു

പരീക്ഷണത്തിനിടെ അപ്രതീക്ഷിതമായി കുതിച്ചുയർന്ന് ചൈനീസ് റോക്കറ്റ്; നഗരത്തിനുസമീപം തകർന്നുവീണു

ടിയാൻലോങ്ങ്-3 എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റിന്റെ ടെസ്റ്റ് സ്റ്റാൻഡും മറ്റു ഭാഗങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതാണ് വിക്ഷേപണാനന്തരമുള്ള വീഴ്ചയ്ക്ക് കാരണം എന്ന് നിർമ്മാണക്കമ്പനി അറിയിച്ചു

കാര്യക്ഷമത പരീക്ഷണത്തിനിടെ അവിചാരിതമായി കുതിച്ചുയർന്ന് ചൈനീസ് ബഹിരാകാശ റോക്കറ്റ്. ആകാശത്തുവെച്ച് തകർന്ന റോക്കറ്റ് പൊട്ടിത്തെറിച്ച് നഗരത്തിനുസമീപം തീഗോളമായി പതിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.

'സ്പേസ് പയനീർ' എന്നറിയപ്പെടുന്ന സ്വകാര്യ ബഹിരാകാശ കമ്പനിയായ ബീജിങ് ടിയാൻബിങ് നിർമിച്ച ടിയാൻലോങ്-3 എന്ന റോക്കറ്റാണ് മധ്യചൈനയിലെ ഗോങ്‌യി നഗരത്തിനു സമീപത്തെ വനപ്രദേശത്ത് തകർന്നുവീണത്. ജനവാസമില്ലാത്ത മേഖലയിൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.

പരീക്ഷണത്തിനിടെ അപ്രതീക്ഷിതമായി കുതിച്ചുയർന്ന് 
ചൈനീസ് റോക്കറ്റ്; നഗരത്തിനുസമീപം തകർന്നുവീണു
റഷ്യൻ ഉപഗ്രഹം ഇരുന്നൂറോളം കഷണങ്ങളായി ചിന്നിച്ചിതറി; സുരക്ഷിതസ്ഥാനങ്ങളിൽ അഭയംപ്രാപിച്ച് ബഹിരാകാശനിലയത്തിലെ സഞ്ചാരികള്‍

ടിയാൻലോങ്-3 റോക്കറ്റിന്റെ ആദ്യ ഘട്ടമാണ് അവിചാരിതമായി കുതിച്ചുയർന്നത്. റോക്കറ്റും പരീക്ഷണ സ്റ്റാൻഡും തമ്മിലുള്ള ബന്ധത്തിലെ ഘടനാപരമായ തകരാർ മൂലമാണ് ഇതു സംഭവിച്ചതെന്ന് ബീജിങ് ടിയാൻബിങ് ചൈനീസ് സമൂഹമാധ്യമമായ വീചാറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തിന്റെ ദൃശ്യം ചൈനീസ് ഡിജിറ്റൽ മാധ്യമമായ ദി പേപ്പർ പുറത്തുവിട്ടു. റോക്കറ്റ് കുത്തനെ കുതിച്ചുയരുന്നതും തുടർന്ന് ശേഷി നഷ്ടമായി തിരശ്ചീനമായി തിരിഞ്ഞ് ഭൂമിയിലേക്ക് വീഴുന്നതും വനപ്രദശത്ത് തീജ്വാലയായി പതിക്കുന്നതും ദൃശ്യത്തിൽ കാണാം.

റോക്കറ്റ് തകർന്നു വീഴുന്നത് ചൈനയിൽ പുതിയ കാര്യമല്ലെകിലും ഇത്തരത്തിൽ ആകസ്മികവിക്ഷേപണത്തിലൂടെ തകർന്നു വീഴുന്നത് വളരെ വിരളമായി മാത്രം സംഭവിക്കാറുള്ളതാണ്.

അഞ്ച് വർഷമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സ്വകാര്യമേഖലയിലെ റോക്കറ്റ് നിർമാതാക്കളുടെ ചെറിയ ഗ്രൂപ്പാണ് സ്പേസ് പയനിയർ. ഇവർ വികസിപ്പിക്കുന്ന, ഭാഗികമായി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന റോക്കറ്റാണ് ടിയാൻലോങ്ങ്-3.

പരീക്ഷണത്തിനിടെ അപ്രതീക്ഷിതമായി കുതിച്ചുയർന്ന് 
ചൈനീസ് റോക്കറ്റ്; നഗരത്തിനുസമീപം തകർന്നുവീണു
ചരിത്രം കുറിച്ച് ചൈന; ചന്ദ്രന്റെ വിദൂരവശത്തെ മണ്ണും കല്ലുകളുമായി ചാങ്'ഇ-6 പേടകം ഭൂമിയിൽ തിരിച്ചെത്തി

റോക്കറ്റ് വിക്ഷേപണത്തിനു പ്രധാനമായും രണ്ട് ഘട്ടങ്ങളാണുള്ളത് . ആദ്യത്തെ ഘട്ടത്തിൽ ഇന്ധനം ജ്വലിക്കുന്നത് കാരണം വിക്ഷേപണസമയത്ത് റോക്കറ്റ് മുകളിലേക്ക് കത്തിക്കയറുന്നു. ഇന്ധനം തീർന്നാൽ, രണ്ടാംഘട്ട ജ്വലനം ആരംഭിക്കുകയൂം അത് റോക്കറ്റിനെ പ്രൊപ്പൽഷനിൽ നിലനിർത്തുകയും ചെയ്യുന്നു. നിർമാണകമ്പനിയുടെ കണ്ടെത്തൽ പ്രകാരം ഘടനാപരമായ തകരാറുകൾ കാരണം ഒന്നാം ഘട്ടത്തിനു ശേഷം ടിയാൻലോങ്ങ്-3യും ടെസ്റ്റ് സ്റ്റാൻഡും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു

സ്പേസ് -എക്‌സ് വിക്ഷേപിച്ച ഫാൽക്കൺ-9 എന്ന റോക്കറ്റിനു സമാനമായ പ്രകടനം കാഴ്ച വെയ്ക്കാൻ ക്ഷമതയുള്ളതാണ് ടിയാൻലോങ്ങ്-3 എന്ന് നിർമാണക്കമ്പനിയായ സ്പേസ് പയനീർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2023 ഏപ്രിലിൽ ടിയാൻലോങ്-2 എന്ന പേരിൽ സ്പേസ് പയനീർ വിക്ഷേപിച്ചിരുന്നു. മണ്ണെണ്ണയും ഓക്‌സിജനും ഇന്ധനമായി ഉപയോഗിക്കുന്നതാണ് ഈ റോക്കറ്റ്. ലിക്വിഡ് പ്രൊപ്പല്ലന്റ് ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപണം നടത്തുന്ന ആദ്യത്തെ ചൈനീസ് സ്വകാര്യ കമ്പനിയാണ് സ്പേസ് പയനീർ.

പരീക്ഷണത്തിനിടെ അപ്രതീക്ഷിതമായി കുതിച്ചുയർന്ന് 
ചൈനീസ് റോക്കറ്റ്; നഗരത്തിനുസമീപം തകർന്നുവീണു
സുനിത വില്യംസും വിൽമോറും ബഹിരാകാശനിലയത്തിൽനിന്ന് തിരിച്ചുവാൻ വൈകുന്നത് എന്തുകൊണ്ട്? രക്ഷിക്കാൻ ഇലോൺ മസ്‌ക് എത്തുമോ?

റോക്കറ്റ് വ്യവസായത്തിൽ 2014 ഇൽ ചൈനീസ് സർക്കാർ സ്വകാര്യ നിക്ഷേപം അനുവദിച്ചതുമുതൽ ചൈനീസ് വാണിജ്യ ബഹിരാകാശ കമ്പനികൾ ഈ മേഖലയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷാ മുൻകരുതലുകൾ കണക്കിലെടുത്തുകൊണ്ട് ആളൊഴിഞ്ഞ തീരപ്രദേശങ്ങളിലാണ് ഇവയുടെ പരീക്ഷണ വിക്ഷേപങ്ങൾ സാധാരണയായി നടത്തിവരുന്നത്. എന്നാൽ സ്പേസ് പയനീർ പോലെയുള്ള ചില കമ്പനികൾ നഗരപ്രദേശങ്ങൾക്കടുത്തുള്ള ഉൾപ്രദേശങ്ങളാണ് വിക്ഷേപണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in