വണ്‍വെബ്ബിനായുള്ള ഐഎസ്ആർഒയുടെ രണ്ടാംഘട്ട വിക്ഷേപണം നാളെ; ഭ്രമണപഥത്തിലെത്തിക്കുക 36 ഉപഗ്രഹങ്ങൾ

വണ്‍വെബ്ബിനായുള്ള ഐഎസ്ആർഒയുടെ രണ്ടാംഘട്ട വിക്ഷേപണം നാളെ; ഭ്രമണപഥത്തിലെത്തിക്കുക 36 ഉപഗ്രഹങ്ങൾ

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍നിന്ന് ഞായറാഴ്ച രാവിലെ ഒന്‍പതിനാണ് വിക്ഷേപണം

യുകെ ആസ്ഥാനമായുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സ്ഥാപനമായ വണ്‍വെബ്ബിനുവേണ്ടിയുള്ള ഐഎസ്ആർഒയുടെ രണ്ടാംഘട്ട വിക്ഷേപണം നാളെ. ഐഎസ്‌ആർഒയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എൽവിഎം- 3 ഉപയോഗിച്ച് 36 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍നിന്ന് ഞായറാഴ്ച രാവിലെ ഒന്‍പതിനാണ് വിക്ഷേപണം. എൽവിഎം- 3 യുടെ നിര്‍ണായകമായ രണ്ടാം വിക്ഷേപണമാണിത്. വണ്‍വെബ്ബിന്‌റെ ഉപഗ്രഹ ഇന്‌റര്‍നെറ്റ് സേവനം ആഗോളതലത്തിലെത്തിക്കുന്നതിനുള്ള ഉപഗ്രഹശൃംഖലയുടെ പൂര്‍ത്തീകരണം നാളത്തെ വിക്ഷേപണത്തിന്റെ വിജയത്തോടെ സാധ്യമാകും.

ഭൂമിയോടു ചേര്‍ന്നിട്ടുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹ ശൃംഖല തീര്‍ത്ത് ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന പദ്ധതിയാണ് വണ്‍വെബ്ബ് ലക്ഷ്യമിടുന്നത്

ഉപഗ്രഹ ഇന്‌റര്‍നെറ്റ് സംവിധാനം ആഗോളതലത്തില്‍ എത്തിക്കുന്നതിന് ഇതുവരെ 17 തവണയാണ് വണ്‍വെബ്ബിന്‌റെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. 18-ാം ദൗത്യമാണ് നാളത്തേത്. വണ്‍വെബ്ബിനുവേണ്ടിയുള്ള ഐഎസ്ആര്‍ഒയുടെ രണ്ടാം വിക്ഷേപണമാണിത്. 36 ഉപഗ്രഹങ്ങൾ ഒക്ടോബറില്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിരുന്നു. വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡുമായാണ് വണ്‍വെബ്ബ് കരാറിലേര്‍പ്പെട്ടത്. 72 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനാണ് കരാര്‍.

വണ്‍വെബ്ബിനായുള്ള ഐഎസ്ആർഒയുടെ രണ്ടാംഘട്ട വിക്ഷേപണം നാളെ; ഭ്രമണപഥത്തിലെത്തിക്കുക 36 ഉപഗ്രഹങ്ങൾ
വണ്‍വെബ്ബിനായുള്ള ഐഎസ്ആർഒയുടെ രണ്ടാംഘട്ട വിക്ഷേപണം മാർച്ച് 26 ന്

ഭൂമിയോടു ചേര്‍ന്നുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹ ശൃംഖല തീര്‍ത്ത് ലോകം മുഴുവന്‍ ബ്രോഡ്ബാൻഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് വണ്‍വെബ്ബ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഭാരതി എന്റർപ്രൈസസ് വൺവെബിലെ പ്രധാന നിക്ഷേപകരും ഓഹരിയുടമയുമാണ്. ഈ വിക്ഷേപണത്തോടെ, വൺവെബ് അതിന്റെ ആഗോള ഇന്റർനെറ്റ് വിന്യാസം ഉറപ്പാക്കുമെന്ന് ഐഎസ്ആർഒ പറഞ്ഞു. 150 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ നാല് കിലോമീറ്റർ ദൂരത്തിൽ 12 ഇടങ്ങളിലായാണ് നിക്ഷേപിക്കുക. ഐഎസ്ആർഒയ്ക്ക് പുറമെ സ്പേസ് എക്സ്, ഏരിയന്‍സ് സ്പേസ് എന്നിവയുടെ സേവനങ്ങളും ഉപഗ്രഹ ശൃംഖലയ്ക്കായി വൺവെബ് ഉപയോപ്പെടുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in