ബഹിരാകാശത്ത് അതിവേഗം നീങ്ങുന്ന പൊട്ടുപോലെ ചന്ദ്രയാന്‍ 3; അത്യപൂര്‍വ ദൃശ്യം പുറത്തുവിട്ട് പോളിഷ് ടെലസ്‌കോപ്

ബഹിരാകാശത്ത് അതിവേഗം നീങ്ങുന്ന പൊട്ടുപോലെ ചന്ദ്രയാന്‍ 3; അത്യപൂര്‍വ ദൃശ്യം പുറത്തുവിട്ട് പോളിഷ് ടെലസ്‌കോപ്

അഞ്ചാം ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കി

ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ചന്ദ്രയാന്‍ -3ന്‌റെ യാത്ര 11ാം ദിവസം തുടരുകയാണ്. അഞ്ചാം ഭ്രമണപഥമുയര്‍ത്തലിന് ശേഷം ഭൂമിയില്‍ നിന്ന് അകന്നുമാറാന്‍ ഒരുങ്ങുകയാണ് ചന്ദ്രയാന്‍. ഭൂമിയില്‍ ഒന്നേകാല്‍ലക്ഷം കിലോമീറ്റര്‍ ദൂരത്തില്‍ വരെയാണ് പേടകത്തിന്‌റെ ഇപ്പോഴത്തെ സഞ്ചാരം. ഇതിനിടെ പേടകത്തെ നിരീക്ഷിച്ചിരിക്കുകയാണ് പോളിഷ് ടെലസ്‌കോപ്.

ബഹിരാകാശത്ത് അതിവേഗം നീങ്ങുന്ന പൊട്ടുപോലെ ചന്ദ്രയാന്‍ 3; അത്യപൂര്‍വ ദൃശ്യം പുറത്തുവിട്ട് പോളിഷ് ടെലസ്‌കോപ്
ചന്ദ്രയാൻ 3ന്റെ അവസാന ഭ്രമണപഥമുയർത്തൽ വിജയകരം; ഇനി ട്രാൻസ് ലൂണാർ ഇൻജെക്ഷൻ

ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന പേടകത്തെ പോളണ്ടിലെ റോട്ടസ് (പനോപ്ടസ് -4) ദൂരദര്‍ശിനിയാണ് നിരീക്ഷിച്ചത്. അതിവേഗത്തില്‍ നീങ്ങുന്ന ഒരു പൊട്ടുപോലെയാണ് ദൃശ്യത്തില്‍ പേടകം. ദൃശ്യത്തില്‍ പേടകത്തെ പ്രത്യേകം മാര്‍ക്ക് ചെയ്ത് അടയാളപ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍-3 ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് പുറത്ത് കടന്ന് ചന്ദ്രന് സമീപത്തേക്ക് യാത്രയാകുന്നത്. ഓഗസ്റ്റ് 23 ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും വിധമാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകാനൊരുങ്ങുകയാണ് ഇന്ത്യ. ജൂലൈ 14 നായിരുന്നു പേടകം വിക്ഷേപിച്ചത്.

logo
The Fourth
www.thefourthnews.in