നിർണായക പരിശോധനകൾ പൂർത്തിയാക്കി ഗഗൻയാൻ

നിർണായക പരിശോധനകൾ പൂർത്തിയാക്കി ഗഗൻയാൻ

ഗഗന്‍യാന്റെ റെയില്‍ ട്രാക്ക് റോക്കറ്റ് സ്ലെഡ് വിന്യാസവും അപെക്സ് കവര്‍ സെപറേഷന്‍ പാരച്യൂട്ടുകളുടെ ക്ലസ്റ്റർ കോൺഫിഗറേഷൻ പരിശോധനകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

മനുഷ്യരെ വഹിച്ചുള്ള ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ വിക്ഷേപണത്തിന് മുന്‍പുള്ള നിര്‍ണായക പരീക്ഷണം പൂര്‍ത്തിയാക്കി. രണ്ട് സുപ്രധാന പരിശോധനകളാണ് ഐഎസ്ആര്‍ ഒ നടത്തിയത്. ഗഗന്‍യാന്റെ റെയില്‍ ട്രാക്ക് റോക്കറ്റ് സ്ലെഡ് വിന്യാസവും അപെക്സ് കവര്‍ സെപറേഷന്‍ പാരച്യൂട്ടുകളുടെ ക്ലസ്റ്റർ കോൺഫിഗറേഷൻ പരിശോധനകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

പ്രധാന പാരച്യൂട്ടുകളെ സ്വതന്ത്രമായി വേര്‍തിരിച്ചെടുക്കാനും വിന്യസിക്കാനുമാണ് ഇവ ഉപയോഗിക്കുന്നത്.

ഛണ്ഡിഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക് റിസര്‍ച്ച് ലബോറട്ടറിയില്‍ മാര്‍ച്ച് ഒന്ന്, മൂന്ന് തീയതികളിലായിരുന്നു പരിശോധന നടന്നത്. രണ്ട് പൈലറ്റ് പാരച്യൂട്ടുകളുടെ ക്ലസ്റ്റേര്‍ഡ് വിന്യാസത്തിന്‌റെ സിമുലേഷനായിരുന്നു ആദ്യപരിശോധന. ഈ പൈലറ്റ് പാരച്യൂട്ടുകള്‍ ഗഗന്‍യാന്‍ ദൗത്യത്തിലെ സുപ്രധാന ഭാഗമാണ്. പ്രധാന പാരച്യൂട്ടുകളെ സ്വതന്ത്രമായി വിന്യസിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

നിർണായക പരിശോധനകൾ പൂർത്തിയാക്കി ഗഗൻയാൻ
ചന്ദ്രയാൻ 3 മുതൽ ഗഗൻയാൻ വരെ; ഐഎസ്ആർഒയ്ക്ക് ഇത് സ്വപ്നദൗത്യങ്ങളുടെ വർഷം

പരമാവധി ഡൈനാമിക് പ്രഷറില്‍ രണ്ട് എസിഎസ് പാരച്യൂട്ടുകളുടെ ക്ലസ്റ്റേര്‍ഡ് വിന്യാസം നടത്തിയാണ് രണ്ടാമത്തെ പരിശോധന. ക്രൂ മൊഡ്യൂളിന്‌റെ 90-ഡിഗ്രി കോണില്‍ ക്ലസ്റ്റേര്‍ഡ് വിന്യാസം നടത്തിയും പരിശോധന പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു. ക്രൂ മൊഡ്യൂളില്‍ ഘടിപ്പിച്ചിരിക്കുന്ന അപെക്‌സ് കവറുകള്‍ വേര്‍തിരിക്കാനാണ് ഗഗന്‍യാന്‍ ദൗത്യത്തില്‍ എസിഎസ് പാരച്യൂട്ടുകള്‍ ഉപയോഗിക്കുന്നത്. പൈറോടെക്നിക് മോര്‍ട്ടാര്‍ ഉപകരണം ഉപയോഗിച്ചാണ് പൈലറ്റ് പാരച്യൂട്ടുകളും എസിഎസ് പാരച്യൂട്ടുകളും വിന്യസിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്‌ററും ആഗ്രയിലെ ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും (ADRDE) സംയുക്തമായാണ് ഗഗന്‍യാന്‍ പാരച്യൂട്ട് സംവിധാനം വികസിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in