ഉറച്ച ചുവടുകളുമായി ആദിത്യ എല്‍ 1; നാലാംഘട്ട ഭ്രമണപഥമുയർത്തൽ വിജയം

ഉറച്ച ചുവടുകളുമായി ആദിത്യ എല്‍ 1; നാലാംഘട്ട ഭ്രമണപഥമുയർത്തൽ വിജയം

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഭ്രമണപഥമാറ്റം പൂര്‍ത്തിയാക്കിയത്

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 സൂര്യന് കൂടുതല്‍ അടുത്തേക്ക്. പേടകത്തിന്റെ നാലാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമായി പുര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഭ്രമണപഥമാറ്റം പൂര്‍ത്തിയാക്കിയത്.

ഭൂമിയില്‍നിന്ന് കുറഞ്ഞദൂരം 256 കിലോമീറ്ററും കൂടിയദൂരം 12,1973 കിലോമീറ്ററും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. ആദിത്യ എല്‍1ന്റെ സുപ്രധാന ഘട്ടമായ ട്രാന്‍സ് ലെഗ്രാഞ്ചിയന്‍ പോയിന്റ് ഇന്‍സേര്‍ഷന്‍ 19 നാണ് നിശ്ചയിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 വിഷേപിച്ചത്

സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 വിഷേപിച്ചത്. പിന്നീട് മൂന്ന്, അഞ്ച്, 10 തീയതികളിലായി മൂന്ന് തവണ ഭ്രമണപഥമുയര്‍ത്തി. നാലാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

ഭൂമിയില്‍ നിന്ന് ഏകദേശം 15 കോടി കിലോമീറ്റര്‍ അകലെയാണ് സൂര്യന്‍ സ്ഥിതി ചെയ്യുന്നത്. എന്നാൽ ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ ദൂരം മാത്രമാണ് ആദിത്യ എല്‍ 1 എത്തുക. അതായത് ഏകദേശം വെറും ഒരു ശതമാനം ദൂരം മാത്രം.

ഉറച്ച ചുവടുകളുമായി ആദിത്യ എല്‍ 1; നാലാംഘട്ട ഭ്രമണപഥമുയർത്തൽ വിജയം
സൗരദൗത്യ യാത്രയ്ക്കിടെ സെല്‍ഫിയെടുത്ത് ആദിത്യ എല്‍1; ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ

ലഗ്രാഞ്ച് - 1 എന്ന ബിന്ദുവാണ് ആദിത്യ എല്‍ 1 ന്റെ ലക്ഷ്യം. 125 ദിവസങ്ങളോളം സഞ്ചരിച്ചാണ് പേടകം പോയിന്റിലെത്തുക. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളില്‍ ഒന്നാണ് ലഗ്രാഞ്ച് - 1.ഇവിടെനിന്ന് ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴല്‍ പതിക്കാതെ സൂര്യനെ നന്നായി വീക്ഷിക്കാന്‍ പേടകത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇറ്റലിക്കാരനായ ഗണിത ശാസ്ത്രജ്ഞന്‍ ജോസഫ് ലൂയി ലഗ്രാഞ്ചിന്റെ സ്മരണാര്‍ത്ഥമാണ് ഈ പേര് നല്‍കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in