ഇന്ത്യന്‍ ദിശനിര്‍ണയ സംവിധാനമായ നാവിക്കിന്റെ ഭാഗമാകാന്‍ പുതിയ ഉപഗ്രഹം; വിക്ഷേപണം 29ന്

ഇന്ത്യന്‍ ദിശനിര്‍ണയ സംവിധാനമായ നാവിക്കിന്റെ ഭാഗമാകാന്‍ പുതിയ ഉപഗ്രഹം; വിക്ഷേപണം 29ന്

2018ലാണ് ഇതിനുമുമ്പ് ഇത്തരത്തിലുള്ള ഉപഗ്രഹം വിക്ഷേപിച്ചത്
Updated on
2 min read

അഞ്ചുവര്‍ഷത്തിനു ശേഷം വീണ്ടുമൊരു ദിശനിര്‍ണയ ഉപഗ്രഹം വിക്ഷേപിക്കാന്‍ സജ്ജമായി ഐ എസ് ആര്‍ ഒ. പഴയ ഉപഗ്രഹത്തിനു പകരമായി മേയ് 29നു ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. 2018ലാണ് ഇതിനുമുമ്പ് ഇത്തരത്തിലുള്ള ഉപഗ്രഹം വിക്ഷേപിച്ചത്.

നാവിഗേഷന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായി തുടരുന്നതിന് ഏഴ് ഉപഗ്രഹങ്ങളുടെ സമൂഹം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍ വി എസ്-01യുടെ വിക്ഷേപണം. 2016 ഏപ്രില്‍ 28ന് ഭ്രമണപഥത്തിലെത്തിച്ച ഐആര്‍ എന്‍ എസ് എസ്-1ജിയ്ക്ക് പകരമായാണ് എന്‍ വി എസ്-01 അയയ്ക്കുന്നത്.

ഇന്ത്യന്‍ ദിശനിര്‍ണയ സംവിധാനമായ നാവിക്കിന്റെ ഭാഗമാകാന്‍ പുതിയ ഉപഗ്രഹം; വിക്ഷേപണം 29ന്
ചന്ദ്രയാൻ 3, ആദിത്യ-എൽ 1 ദൗത്യങ്ങൾ ജൂലൈയിൽ; നിര്‍ണായക ചുവടുവയ്പിന് ഐഎസ്ആര്‍ഒ

രാജ്യത്തിന്റെ പൊസിഷനിങ്, നാവിഗേഷന്‍, ടൈമിങ് ആവശ്യതകള്‍ നിറവേറ്റുന്നതിനായാണ് നാവിക് (നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കണ്‍സ്‌റ്റെലേഷന്‍) എന്ന പേരില്‍ മേഖലാ ദിശനിര്‍ണയ ഉപഗ്രഹ സംവിധാനം ഇന്ത്യ പ്രാവര്‍ത്തികമാക്കിയത്. നേരത്തെ റീജിയണല്‍ നാവിഗേഷന്‍ സാ്റ്റ്‌ലൈറ്റ് സിസ്റ്റം (ഐ ആര്‍ എന്‍ എസ് എസ്) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

ഏഴ് ഉപഗ്രഹങ്ങളുടെ സമൂഹത്തിനൊപ്പം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ ശൃംഖലയും ഉള്‍പ്പെടുന്ന തരത്തിലാണ് നാവിക്കിന്റെ രൂപകല്‍പ്പന. ഉപഗ്രഹസമൂഹം പൂര്‍ത്തിയാക്കുന്നതിനായി ഐ ആര്‍ എന്‍ എസ് എസ്-1എ, 1ബി, 1സി, 1ഡി, 1ഇ, 1എഫ്, 1ജി, 1ഐ എന്നിവ പലസമയങ്ങളിലായി ഐ എസ് ആര്‍ ഒ വിജയകരമായി വിക്ഷേപിച്ചിരുന്നു. 1എച്ച് വിക്ഷേപണം പരാജയപ്പെട്ടു.

ഇന്ത്യന്‍ ദിശനിര്‍ണയ സംവിധാനമായ നാവിക്കിന്റെ ഭാഗമാകാന്‍ പുതിയ ഉപഗ്രഹം; വിക്ഷേപണം 29ന്
പ്രപഞ്ച രഹസ്യം തേടി ലിഗോ; ഗുരുത്വാകർഷണ തരംഗം നിരീക്ഷിക്കാനുള്ള ഇന്ത്യയിലെ കേന്ദ്രം ഉടൻ

സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് പൊസിഷന്‍ സേവനങ്ങള്‍, സുരക്ഷാ സേനകള്‍ പോലുള്ള തന്ത്രപ്രധാന ഉപയോക്താക്കള്‍ക്കുവേണ്ടി മാത്രമായുള്ള നിയന്ത്രിത സേവനങ്ങള്‍ എന്നിങ്ങനെ രണ്ടു തരം സേവനങ്ങളാണ് നാവിക് ലഭ്യമാക്കുന്നത്.

ജിയോ സിങ്ക്രണൈസ് (മൂന്നെണ്ണം), ജിയോ സ്‌റ്റേഷണറി (നാലെണ്ണം) ഭ്രമണപഥങ്ങളിലായാണ് ഈ ഏഴ് ഉപഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് 1,500 കിലോമീറ്റര്‍ വരെയുള്ള പ്രദേശവും ഉള്‍പ്പെടുന്നതാണ് നാവിക്കിന്റെ പരിധി.

ഇന്ത്യന്‍ ദിശനിര്‍ണയ സംവിധാനമായ നാവിക്കിന്റെ ഭാഗമാകാന്‍ പുതിയ ഉപഗ്രഹം; വിക്ഷേപണം 29ന്
'സന്ദേശങ്ങൾക്ക് ഇനി രഹസ്യപ്പൂട്ടിടാം'; ചാറ്റ് ലോക്ക് ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്, എങ്ങനെ ചെയ്യാം?

20 മീറ്ററിലും മികച്ച ഉപയോക്തൃസ്ഥാന കൃത്യതയും നാനോ സെക്കന്‍ഡിലും മികച്ച സമയകൃത്യതയും ഉറപ്പാക്കുന്ന തരത്തിലാണ് നാവിക് സിഗ്‌നലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ജി പി എസ് (യുഎസ്), ഗ്ലോനാസ് (റഷ്യ), ഗലീലിയോ (യൂറോപ്പ്), ബൈദൗ (ചൈന) എന്നിവ പോലുള്ള മറ്റ് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റ്ലൈറ്റ് സിസ്റ്റം (ജി എന്‍ എസ് എസ്) സിഗ്‌നലുകളും നാവിക് എസ് പി എസ് സിഗ്‌നലുകളും പരസ്പരം പ്രവര്‍ത്തനക്ഷമതയുള്ളതാണ്.

നാവിഗേഷന്‍ സേവന ആവശ്യങ്ങള്‍ക്കായി വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവുമായാണ് ഐ എസ് ആര്‍ ഒ നാവിക് പ്രാവര്‍ത്തികമാക്കിയത്. ജി പി എസ് പോലുള്ള വിദേശ നാവിഗേഷന്‍ ശൃംഖലയെ ആശ്രയിക്കുന്നത് എല്ലായ്പ്പോഴും വിശ്വസനീയമായിരിക്കണമെന്നില്ലെന്ന് ഇന്ത്യ കരുതുന്നു. കാരണം അതതു രാജ്യങ്ങളിലെ പ്രതിരോധ ഏജന്‍സികളുടെ നിയന്ത്രണത്തിലുള്ളവയാണ് ഇവ. കാര്‍ഗില്‍ യുദ്ധകാലത്ത് സൈന്യം ആവശ്യപ്പെട്ട ജി പി എസ് സേവനങ്ങള്‍ നല്‍കാന്‍ അമേരിക്ക തയാറായില്ലെന്നത് ഇക്കാര്യത്തില്‍ ഇന്ത്യയെ ഇരുത്തിച്ചിന്തിപ്പിച്ച ഘടകമാണ്.

logo
The Fourth
www.thefourthnews.in