സ്ലിം വീണ്ടും മിഴിതുറന്നു; ജപ്പാന്റെ ചാന്ദ്രദൗത്യത്തിന് പുത്തന്‍ ഉണര്‍വ്

സ്ലിം വീണ്ടും മിഴിതുറന്നു; ജപ്പാന്റെ ചാന്ദ്രദൗത്യത്തിന് പുത്തന്‍ ഉണര്‍വ്

സ്ലിമിന് പ്രവര്‍ത്തിക്കാനാവശ്യമായ ഊർജം ലഭ്യമാകാതിരുന്നതിലെ തകരാര്‍ പരിഹരിച്ചതോടെയാണ് ദൗത്യം വീണ്ടും പ്രതീക്ഷ നല്‍കുന്നത്

ജപ്പാന്റെ ചാന്ദ്രദൗത്യത്തിന് പുത്തന്‍ ഉണര്‍വ്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡ് ചെയ്ത സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ മൂണ്‍ (സ്ലിം) പ്രവര്‍ത്തനം പുനഃരാരംഭിച്ചു. സ്ലിമിന് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭ്യമാകാതിരുന്നതിലെ തകരാര്‍ പരിഹരിച്ചതോടെയാണ് ദൗത്യം വീണ്ടും പ്രതീക്ഷ നല്‍കുന്നത്.

ലാന്‍ഡറുമായുള്ള ബന്ധം ഞായറാഴ്ച രാത്രിയോടെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞതായി ജപ്പാന്‍ ബഹിരാകാശ ഏജന്‍സി

ലാൻഡിങ് നടത്തി ഒരാഴ്ചയ്ക്കുശേഷമാണ് ലാന്‍ഡര്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായത്. ലാന്‍ഡറുമായുള്ള ബന്ധം ഞായറാഴ്ച രാത്രിയോടെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞതായി ജപ്പാന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു.

സൂര്യപ്രകാശം ലഭിച്ചു തുടങ്ങിയതിനുപിന്നാലെ ലാന്‍ഡറിന്റെ സോളാര്‍ സെല്ലുകള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെന്ന് ഏജന്‍സി അറിയിച്ചു. ജനുവരി 20 നായിരുന്നു സ്ലിം ലാന്‍ഡര്‍ പിന്‍പോയിന്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചന്ദ്ര മധ്യരേഖയുടെ തെക്ക് ഭാഗത്തായി ജപ്പാന്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യിച്ചത്.

സ്ലിം വീണ്ടും മിഴിതുറന്നു; ജപ്പാന്റെ ചാന്ദ്രദൗത്യത്തിന് പുത്തന്‍ ഉണര്‍വ്
ചന്ദ്രനില്‍ മുത്തമിട്ട് ജപ്പാന്‍: 'സ്ലിം' ലാന്‍ഡിങ് വിജയകരം; ദൗത്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യം

ലാന്‍ഡ് ചെയ്യുന്നതിനിടെ പേടകത്തിന്റെ ദിശയില്‍ വന്നമാറ്റമാണ് ദൗത്യത്തിന് തിരിച്ചടിയായത്. ചന്ദ്രന്റെ മധ്യരേഖയില്‍നിന്ന് 100 മീറ്റര്‍ (330 അടി) അകലെയാണ് ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങ് പോയിന്റില്‍നിന്ന് നൂറ് മീറ്റര്‍ ചുറ്റവളായിരുന്നു പേടകത്തിന്റെ ലാന്‍ഡിങ് ഏരിയയായി കണക്കാക്കിയിരുന്നത്. എന്നാല്‍ കിലോമീറ്ററുകള്‍ മാറിയാണ് സ്ലിമ്മിന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനായത്.

പേടകം ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും തുടര്‍ന്ന് പ്രവര്‍ത്തിക്കാനാവശ്യമായ സൗരോര്‍ജം ലഭിച്ചിരുന്നില്ല. ലാന്‍ഡറിലെ ബാറ്ററി ചാര്‍ജ് ഉപയോഗിച്ച് കുറച്ച് സമയം മാത്രമായിരുന്നു അന്ന് ലാന്‍ഡര്‍ പ്രവര്‍ത്തിച്ചത്.

ചന്ദ്രനിലെ സൂര്യപ്രകാശത്തിന്റെ ദിശയില്‍ വരുന്ന മാറ്റം മാത്രമായിരുന്നു പിന്നീട് ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയ്ക്ക് പ്രതീക്ഷ നല്‍കിയ കാര്യം. സൗരോര്‍ജം മുഖേനെയുള്ള പ്രവര്‍ത്തനോര്‍ജം കണ്ടെത്താനാകില്ലെന്ന അവസ്ഥ വരുന്നതോടെ പേടകത്തിന് ചന്ദ്രനിലെ സാഹചര്യങ്ങളെ അതിജീവിക്കാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്ലിം വീണ്ടും മിഴിതുറന്നു; ജപ്പാന്റെ ചാന്ദ്രദൗത്യത്തിന് പുത്തന്‍ ഉണര്‍വ്
ലക്ഷ്യം കാണാതെ മിഴിയടയ്ക്കുമോ ജപ്പാന്റെ ചാന്ദ്ര ദൗത്യം? സ്ലിം പേടകത്തിന് സംഭവിച്ചതെന്ത്?

രണ്ട് ചാന്ദ്ര ദൗത്യങ്ങള്‍ പരാജയപ്പെട്ടശേഷമാണ് ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി ഇപ്പോഴത്തെ ചാന്ദ്രദൗത്യം വിജയകരമാക്കിയത്. ഇതോടെ ചന്രനില്‍ പര്യവേഷണ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍ മാറി. നിലവില്‍ ഇന്ത്യ, അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, എന്നീ രാജ്യങ്ങളാണ് ചന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. സെപ്തംബര്‍ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്.

logo
The Fourth
www.thefourthnews.in