ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് നാസ
nasa

ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് നാസ

ഇടിയുടെ ആഘാതം മൂലം സഞ്ചാര പാതയില്‍ മാറ്റം വന്നോ എന്നറിയാന്‍ ഇനിയും സമയമെടുക്കും

ഭൂമിക്ക് ഭീഷണിയായേക്കാവുന്ന കൂറ്റന്‍ ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാനുളള നാസയുടെ പരീക്ഷണം ലക്ഷ്യം കണ്ടു. അപകടകരമായ ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനുളള സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഡാര്‍ട്ട് പദ്ധതി (ഡയറക്ട് ആസ്റ്ററോയ്ഡ് റീഡയറക്റ്റ് ടെസ്റ്റ്) മിഷന്റെ ആദ്യ പരീക്ഷണമാണ് വിജയിച്ചത്. ഛിന്നഗ്രഹങ്ങളുടെ സഞ്ചാരപാതയില്‍ മാറ്റം വരുത്തുകയെന്നതാണ് പരീക്ഷണത്തിന്റെ അടിസ്ഥാനം. ഇടിയുടെ ആഘാതം മൂലം സഞ്ചാര പാതയില്‍ മാറ്റം വന്നോ എന്നറിയാന്‍ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചു.

ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് നാസ
ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിക്ക് സംരക്ഷണം! നാസയുടെ ഡാര്‍ട്ട് ദൗത്യത്തിന്‌റെ ആദ്യ പരീക്ഷണം നാളെ

കൂട്ടിയിടി നടന്നതിന് ശേഷം ഡിമോര്‍ഫസ് ബി ഛിന്നഗ്രഹത്തിന്റെ തിളക്കത്തില്‍ മാറ്റമുണ്ടായിട്ടുണ്ട് എന്നാണ് വിവരം. പദ്ധതിയിട്ടതില്‍ നിന്ന് 17 മീറ്റര്‍ മാറിയാണ് ഇടിച്ചിറങ്ങിയതെങ്കിലും ഇത് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല.

ഡാര്‍ട്ട് പേടകത്തിലെ ട്രാക്കോ ക്യാമറ പകര്‍ത്തിയ കൂട്ടിയിടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭ്യമായത്. ഇതിനൊപ്പമുള്ള ലിസിയ ക്യൂബ് ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങള്‍ കൂടി ലഭ്യമാകുന്നതോടെ ദൗത്യത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാകും.

ഇടിയുടെ ആഘാതത്തെ കുറിച്ചുള്ള പരിശോധനകള്‍ക്കായുള്ള തുടര്‍പദ്ധതിയാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഭാഗമായ ഹേരാ പദ്ധതി. 2024 ഒക്ടോബറിലാകും ഇതിന്റെ വിക്ഷേപണം. 2026 ഡിസംബറോടെ ഇത് ഡിമോര്‍ഫസിന് സമീപത്ത് എത്തും.

logo
The Fourth
www.thefourthnews.in