ബിപോര്‍ജോയ് ചുഴലിക്കാറ്റ്
ബിപോര്‍ജോയ് ചുഴലിക്കാറ്റ്@Astro_Alneyadi

വിനാശകരമായ ചുഴി; ബിപോർജോയ് ചുഴലിക്കാറ്റിന്റെ ബഹിരാകാശദൃശ്യം

ബഹിരാകാശ യാത്രികൻ സുല്‍ത്താന്‍ അല്‍നെയദിയാണ് ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയത്

ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് രാജ്യം. അറബിക്കടലില്‍ ജൂണ്‍ ആറിന് രൂപംകൊണ്ട ചുഴലിക്കാറ്റ്, വ്യാഴാഴ്ച വൈകിട്ടോടെ കച്ച് ജില്ലയിലെ ജഖാവു തീരത്ത് കരതൊടുമെന്നാണ് മുന്നറിയിപ്പ്. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ബഹിരാകാശദൃശ്യമാണ് ഇപ്പോള്‍ കൗതുകമാകുന്നത്.

രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ യാത്രികൻ സുല്‍ത്താന്‍ അല്‍നെയദിയാണ് ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയത്. തുടര്‍ന്ന് ട്വിറ്ററിലൂടെ പങ്കുവച്ചു. വിനാശകരമായ ചുഴിയായി അറബിക്കടലിന് മുകളില്‍ കണ്ണ് മറയ്ക്കും വിധം വ്യാപിച്ചിരിക്കുകയാണ് ബിപോര്‍ജോയ്. രണ്ട് ദിവസം മുന്‍പ് പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ വീഡിയോ ചൊവ്വാഴ്ച തന്നെ അല്‍നെയദി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയ്ക്ക് മുകളിലൂടെ ബഹിരാകാശ നിലയം സഞ്ചരിക്കുമ്പോഴാണ് ഈ ചിത്രങ്ങളും ദൃശ്യങ്ങളും അദ്ദേഹം പകര്‍ത്തിയത്.

മണിക്കൂറില്‍ പരമാവധി 125 കിലോമീറ്റര്‍ വേഗതയാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റിന്. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നു.

logo
The Fourth
www.thefourthnews.in