ഏറ്റവും ഉയരത്തിലുള്ള സ്വകാര്യ  ബഹിരാകാശയാത്ര; പൊളാരിസ് ഡോൺ ജൂലൈയിൽ വിക്ഷേപിക്കും

ഏറ്റവും ഉയരത്തിലുള്ള സ്വകാര്യ ബഹിരാകാശയാത്ര; പൊളാരിസ് ഡോൺ ജൂലൈയിൽ വിക്ഷേപിക്കും

അപ്പോളോ ചാന്ദ്രദൗത്യത്തിനു ശേഷം ഏറ്റവും ഉയരത്തിൽ സഞ്ചരിക്കുന്ന സ്വകാര്യ ബഹിരാകാശയാത്രാ പദ്ധതിയാണ് പൊളാരിസ് ഡോൺ

സ്വകാര്യ ബഹിരാകാശയാത്രാ പദ്ധതിയായ പൊളാരിസ് ഡോൺ ജൂലൈയിൽ പ്രാവർത്തികമാകുമെന്ന് അണിയറപ്രവർത്തകർ. ഷിഫ്റ്റ്4 സ്ഥാപകനായ ഐസക്ക്‌മാനും സ്പേസ് എക്‌സ് സ്ഥാപകൻ എലോൺ മസ്കുമാണ് പദ്ധതി ഒരുക്കിയത്. പദ്ധതിയുടെ ചെലവ് പൂർണമായി വഹിച്ചിരിക്കുന്നത് ഐസക്ക്‌മാനാണ്. എലോൺ മസ്‌കിന്റെ സ്ഥാപനമാണ് പൊളാരിസ് ഡോൺ പദ്ധതിയുടെ ഭാഗമാകുന്ന ഡ്രാഗൺ ക്യാപ്സ്യൂൾ, ഫാൽക്കൺ 9 എന്നീ റോക്കറ്റുകൾ നിർമിക്കുന്നത്.

സ്പേസ് സ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാർക്ക് ആദ്യമായി സുരക്ഷാ സംവിധാനങ്ങളുടെ സഹായത്തിൽ ബഹിരാകാശ പേടകത്തിൽ നിന്ന് പുറത്തിറങ്ങാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു പൊളാരിസ് ഡോൺ.

ഏറ്റവും ഉയരത്തിലുള്ള സ്വകാര്യ  ബഹിരാകാശയാത്ര; പൊളാരിസ് ഡോൺ ജൂലൈയിൽ വിക്ഷേപിക്കും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് ഗഗൻയാൻ സഞ്ചാരികൾ; യാത്ര ആക്‌സിയം-4 ദൗത്യത്തിൽ

ബഹിരാകാശത്ത് റെക്കോർഡ് ഉയരത്തിൽ പറക്കുന്ന റോക്കറ്റുകളായിരിക്കും പൊളാരിസിന്റേത്. ഭൂമിയിൽനിന്ന് 435 മൈൽ (700 കിലോമീറ്റർ) ഉയരത്തിലാണ് പൊളാരിസ് എത്തുക. 1960- 70 കാലയളവിൽ നടന്ന അപ്പോളോ ചാന്ദ്രദൗത്യത്തിനു ശേഷം ഏറ്റവും ഉയരത്തിൽ സഞ്ചരിക്കുന്ന സ്വകാര്യ ബഹിരാകാശയാത്രാ പദ്ധതിയാണിത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം നിലനിൽക്കുന്ന ഭ്രമണപഥങ്ങൾ 250 മൈൽ ഉയരത്തിലാണ് നിലനിൽക്കുന്നത്. എന്നുവച്ചാൽ ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ. അതുമായി താരതമ്യം ചെയ്താൽ വളരെ ഉയരത്തിലാണ് പൊളാരിസിന്റെ ഭ്രമണപഥം.

പൊളാരിസ്, മൂന്ന് ബഹിരാകാശ യാത്രകളുൾപ്പെടുന്ന പദ്ധതിയാണ്. ഐസക്ക്‌മാനാണ് പൂർണമായും ഈ പദ്ധതി ഫണ്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇൻസ്പിറേഷൻ4 വിക്ഷേപിക്കുന്നത് 2021 സെപ്റ്റംബറിലാണ്. അന്ന് ആ പദ്ധതിയിൽ നിന്നു ലഭിച്ച ലാഭത്തിൽനിന്ന് ടെന്നിസിയിലെ സെയിന്റ് ജൂഡ് ചിൽഡ്രൺസ് റിസർച്ച് ആശുപത്രിക്ക് 25 കോടി ഡോളറിന്റെ ധനസഹായമാണ് നൽകിയത്. അത് ഇത്തവണ പൊളാരിസ് പദ്ധതിയിലും തുടരാനാണ് ഐസക്ക്മാൻ ഉദ്ദേശിക്കുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്‌സിലെ (യുഎസ്എഎഫ്) ലെഫ്റ്റനന്റ് കേണൽ സ്കോട്ട് കിഡ് പൊടീറ്റ് ആണ് പേടകത്തിന്റെ പൈലറ്റ്. സ്പേസ് എക്സ് എൻജിനിയർമാരായ സാറ ഗില്ലിസ്, അന്ന മേനോൻ എന്നിവരും വിദഗ്ധരെന്ന നിലയിൽ ക്രൂവിന്റെ ഭാഗമാകും. പദ്ധതിയുടെ സങ്കീർണതകൾ കാരണം 2022ൽ നടക്കുമെന്ന് കരുതിയ വിക്ഷേപണം പിന്നീട് 2024 ഫെബ്രുവരിയിലേക്ക് നീട്ടുകയും ചെയ്തിരുന്നു. അത് വീണ്ടും മുടങ്ങി. പിന്നീട് ഏപ്രിലിൽ വിക്ഷേപിക്കുമെന്നറിയിച്ചു. ഏപ്രിലിലും നടക്കാതായപ്പോൾ ജൂലൈയിലേക്ക് തീരുമാനിക്കുകയായിരുന്നു.

ഏറ്റവും ഉയരത്തിലുള്ള സ്വകാര്യ  ബഹിരാകാശയാത്ര; പൊളാരിസ് ഡോൺ ജൂലൈയിൽ വിക്ഷേപിക്കും
ഛിന്നഗ്രഹം ഭൂമിയിലിടിച്ചേക്കാമെന്ന് ഐഎസ്ആർഒ; 'വംശനാശത്തിന് വരെ കാരണമാകാം, വഴിതിരിച്ചുവിടാനുള്ള നീക്കത്തിൽ പങ്കാളിയാകും'

വിക്ഷേപണം വൈകാനുള്ള കാരണമായി അണിയറപ്രവർത്തകർ പറയുന്ന ഒന്നാമത്തെ കാരണം, സുരക്ഷ ഉറപ്പാക്കലാണ്. അതിനാവശ്യമായ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുകയാണ് അവരിപ്പോൾ. മറ്റൊരുകാരണം ക്രൂ അംഗങ്ങളുടെ പരിശീലനം പൂർത്തിയാകാതിരുന്നതാണ്. സമയമെടുത്ത് സുരക്ഷയുറപ്പാക്കി, കൃത്യമായി പരിശീലനം നൽകിയതിനു ശേഷം വിക്ഷേപണത്തിലേക്ക് കടക്കാമെന്നാണ് തങ്ങൾ കരുതിയതെന്നും അതുകാരണമാണ് വിക്ഷേപണ വൈകിയതെന്നും പേടകത്തിന്റെ പൈലറ്റായ സ്കോട്ട് കിഡ് പൊട്ടീറ്റ് എക്‌സിൽ എഴുതിയിരുന്നു.

logo
The Fourth
www.thefourthnews.in