പ്ര​ഗ്യാൻ റോവർ
പ്ര​ഗ്യാൻ റോവർ

ദൗത്യം പൂർത്തിയാക്കി റോവർ; 'ഉറങ്ങി'യെന്ന് അറിയിച്ച് ഐഎസ്ആർഒ

ഭൂമിയിലെ പതിനാല്‌ ദിന രാത്രങ്ങൾ കഴിഞ്ഞ് വീണ്ടും ചന്ദ്രനിൽ സൂര്യനുദിക്കുമ്പോൾ റോവർ പ്രവർത്തിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ

ചന്ദ്രയാൻ 3ന്റെ ഭാ​ഗമായ പ്ര​ഗ്യാൻ റോവർ മിഴികളടച്ചെന്ന് അറിയിച്ച് ഐഎസ്ആർഒ. ദൗത്യം പൂർത്തിയാക്കിയ റോവർ സുരക്ഷിതമായി പാർക്ക് ചെയ്‌ത് സ്ലീപ്പ് മോഡിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ഐഎസ്ആർഒ സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു. ഭൂമിയിലെ പതിനാല്‌ ദിന രാത്രങ്ങൾ കഴിഞ്ഞ് സെപ്റ്റംബർ 22ന് വീണ്ടും ചന്ദ്രനിൽ സൂര്യനുദിക്കുമ്പോൾ റോവർ പ്രവർത്തിപ്പി ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. ഇത് സാധിച്ചില്ലെങ്കിൽ പ്രഗ്യാന്റെ പ്രവര്‍ത്തനം എന്നെന്നേക്കുമായി നിലയ്ക്കും.

പ്ര​ഗ്യാൻ റോവർ
ചരിത്രം കുറിച്ച് ഐഎസ്ആർഒ; ആദിത്യ എൽ -1 വിക്ഷേപണം വിജയം, പേടകം റോക്കറ്റിൽനിന്ന് വേർപെട്ടു

ആൽഫ പാർട്ടിക്കിൾ എക്സ്-റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്എസ്), ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പ് (എൽഐബിഎസ്) എന്നീ രണ്ട് പേലോഡുകളാണ് റോവറിൽ സജ്ജീകരിച്ചിരിക്കുന്നത്. ലാൻഡർ വഴി ഭൂമിയിലേക്ക് ഡാറ്റ കൈമാറുന്ന ഈ പേലോഡുകൾ ഓഫാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.

"റോവർ അതിന്റെ ദൗത്യം പൂർത്തിയാക്കി. സുരക്ഷിതമായി പാർക്ക് ചെയ്‌ത് സ്ലീപ്പ് മോഡിലേക്ക് മാറ്റിയിരിക്കുന്നു. എപിഎക്സ്എസ്, എൽഐബിഎസ് പേലോഡുകൾ ഓഫാക്കി. ഈ പേലോഡുകളിൽ നിന്നുള്ള ഡാറ്റയാണ് ലാൻഡർ വഴി ഭൂമിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. നിലവിൽ ബാറ്ററി പൂർണമായും ചാർജ്ജ് ചെയ്ത നിലയിലാണുള്ളത്. 2023 സെപ്‌റ്റംബർ 22ന് പ്രതീക്ഷിക്കുന്ന അടുത്ത സൂര്യോദയത്തിൽ പ്രകാശം ലഭിക്കുന്ന രീതിയിലാണ് സോളാർ പാനൽ തരപ്പെടുത്തിയിരിക്കുന്നത്. റിസീവർ ഓണാണ്. തുടർ ദൗത്യങ്ങൾ വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നു! അല്ലെങ്കിൽ, ഇന്ത്യയുടെ ചാന്ദ്ര അംബാസഡറായി റോവർ എക്കാലവും അവിടെ നിലനിൽക്കും", ഐഎസ്ആർഒ എക്സിൽ കുറിച്ചു.

പ്ര​ഗ്യാൻ റോവർ
ഇനി സൂര്യനിലേക്കുള്ള പ്രയാണം; ആദിത്യ എല്‍-1 കുതിച്ചുയർന്നു

ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഒരുമിച്ചാണ് ഇത്രയും ദിവസം പ്രവർത്തിച്ചിരുന്നത്. എപിഎക്സ്എസ്, എൽഐബിഎസ് എന്നീ പേലോഡുകൾ ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും ഘടന വിശകലനം ചെയ്യുന്നതിനാണ് പേലോഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചന്ദ്രനിലെ സൾഫർ, മഗ്നീഷ്യം, സിലിക്കൺ, ഓക്സിജൻ എന്നീ മൂലകങ്ങളെ കുറിച്ച് പേടകം പങ്കു വച്ച വിവരങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടിരുന്നു. ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളെ കുറിച്ചും നിർണായക വിവരം നൽകാനും ദൗത്യ പേടകത്തിനായി.

പ്ര​ഗ്യാൻ റോവർ
ലാൻഡറും റോവറും ഞായറാഴ്ചയോടെ മിഴികളടയ്ക്കും: ചന്ദ്രയാൻ- 3 ദൗത്യം അവസാനിക്കുന്നു

2023 ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങിയത്. ദൗത്യം വിദയകരമായി പൂർത്തിയായതോടെ ചാന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.

logo
The Fourth
www.thefourthnews.in