പിഎസ്എല്‍വി- സി 55 വിക്ഷേപണം ഇന്ന്; രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കും

പിഎസ്എല്‍വി- സി 55 വിക്ഷേപണം ഇന്ന്; രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കും

ഉച്ചയ്ക്ക് 2.19 ന് ശ്രീഹരിക്കട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‌ററിലെ ഒന്നാം വിക്ഷേപണ പാഡില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയരുക.

ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി- സി 55 വിക്ഷേപണം ഇന്ന്. ഉച്ചയ്ക്ക് 2.19 ന് ശ്രീഹരിക്കട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‌ററിലെ ഒന്നാം വിക്ഷേപണ പാഡില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയരുക. സിംഗപ്പൂരില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്.

ടെലോസ്2 ഉപഗ്രഹം
ടെലോസ്2 ഉപഗ്രഹം

സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച ടെലോസ് 2 ഉപഗ്രഹം, ലൂമിലൈറ്റ് 4 ഉപഗ്രഹം എന്നിവയാണ് പ്രധാന പേലോഡുകള്‍. ഇവയ്ക്ക് പുറമെ ഐഎസ്ആര്‍ഒയുടെ പോയം മോഡ്യൂളും വിക്ഷേപണത്തിന്‌റെ ഭാഗമാണ്. 740 കിലോഗ്രാം ഭാരമുള്ള ടെലോസ്-2, ഇമേജറി ഉപഗ്രഹമാണ്. ഇ- നാവിഗേനും കടല്‍ ഗതാഗത സുരക്ഷയും ലക്ഷ്യമിട്ടുള്ളതാണ് സിംഗപ്പൂര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൂമിലൈറ്റ് 4 ഉപഗ്രഹം.

പോയം 2
പോയം 2

പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിള്‍- പിഎസ്എല്‍വിയുടെ 57മത് വിക്ഷേപണമാണ് ഇത്. അംസംബ്ലിങ് രീതിയിലെ നൂതന പരീക്ഷണവും ഇത്തവണത്തെ പ്രത്യേകതയാണ്. വിക്ഷേപണ തറയില്‍ വച്ചാണ് സാധാരണ റോക്കറ്റ് അസംബിള്‍ ചെയ്യാറ്. ഇതിന് പകരം പിഎസ്എല്‍വി ഇന്‌റഗ്രേഷന്‍ ഫെസിലിസ്റ്റി എന്ന കേന്ദ്രത്തിലാണ് പ്രധാന അസംബ്ലിങ് നടത്തുക. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും അസംബ്ലിങ്ങിന് ശേഷം ലോഞ്ച് പാഡില്‍ എത്തിച്ച് സംയോജിപ്പിക്കും. ഇത് വിക്ഷേപണത്തിന്‌റെ തയ്യാറെടുപ്പിനുള്ള കാലതാമസം കുറയ്ക്കുന്നതാണ്. ആദ്യമായാണ് ഈ രീതി ഐഎസ്ആര്‍ഒ പിന്തുടരുന്നത്.

logo
The Fourth
www.thefourthnews.in