അടിക്കടിയുള്ള സൗരക്കൊടുങ്കാറ്റുകൾമൂലം ഭൂമിയിൽ ചൂട് കൂടുന്നു; ഉപഗ്രഹങ്ങൾക്കും ഭീഷണി

അടിക്കടിയുള്ള സൗരക്കൊടുങ്കാറ്റുകൾമൂലം ഭൂമിയിൽ ചൂട് കൂടുന്നു; ഉപഗ്രഹങ്ങൾക്കും ഭീഷണി

കൊറോണൽ മാസ് ഇജക്ഷന്റെ കാന്തികക്ഷേത്രങ്ങളും ഭൂമിയുടെ കാന്തികക്ഷേത്രവും തമ്മിലുള്ള പ്രതിപ്രവർത്തനം മൂലമാണ് ഭൗമകാന്തികക്കാറ്റ് ഉണ്ടാകുന്നത്

ആവർത്തിച്ചുണ്ടാകുന്ന സൗരക്കൊടുങ്കാറ്റുകളും അതുമൂലമുണ്ടാകുന്ന ഭൗമകാന്തിക കാറ്റുകളും ഭൂമിക്ക് വലിയ ഭീഷണിയെന്ന് ശാസ്ത്രജ്ഞർ. ഭൂമിയിൽ ചൂട് കൂടുന്നതുമൂലം ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഈ പ്രതിഭാസം സൃഷ്ടിക്കുന്ന റേഡിയേഷൻ ഉപഗ്രഹങ്ങളുടെ പ്രവർത്തനങ്ങൾക്കും ദോഷകരമാണ്.

ഭൂമിയിൽ ചൂട് കൂടുന്നതിന് കാരണമായി സാധാരണഗതിയിൽ ചൂണ്ടിക്കാട്ടുന്നത് മനുഷ്യന്റെ പരിസ്ഥിതിവിരുദ്ധ പ്രവർത്തനങ്ങളാണ്. എന്നാൽ, നിലവിലെ പ്രശ്നങ്ങൾക്ക് കാരണം ഇതൊന്നുമല്ലെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. സൗരജ്വാലകളുടെയും കൊറോണൽ മാസ് ഇജക്ഷന്റെ (സിഎംഇ)യും രൂപത്തിൽ സൂര്യനിൽനിന്ന് വലിയ ഊർജസ്ഫോടനങ്ങളുണ്ടാകുന്നതിന്റെ ഫലമായുള്ള സൗരക്കൊടുങ്കാറ്റുകളും ഇത ഭൗമകാന്തിക കൊടുങ്കാറ്റുകളുംഭൂമിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാനിടവരും. ഭൗമകാന്തിക കൊടുങ്കാറ്റുകൾ ഭൗമാന്തരീക്ഷത്തിലേക്ക് നിരവധി ടെറാവാട്ട് ഊർജം പുറപ്പെടുവിക്കുകയും ഇതേത്തുടർന്ന് താപനില ഉയരുകയും ചെയ്യുന്നു.

അടിക്കടിയുള്ള സൗരക്കൊടുങ്കാറ്റുകൾമൂലം ഭൂമിയിൽ ചൂട് കൂടുന്നു; ഉപഗ്രഹങ്ങൾക്കും ഭീഷണി
വീണ്ടും സൗരക്കൊടുങ്കാറ്റ്; ഭൂമിക്ക് ആശങ്ക

സിഎംഇയുടെ കാന്തികക്ഷേത്രങ്ങളും ഭൂമിയുടെ കാന്തികക്ഷേത്രവും തമ്മിലുള്ള പ്രതിപ്രവർത്തനം മൂലമാണ് ഭൗമകാന്തികക്കാറ്റ് ഉണ്ടാകുന്നത്. സൂര്യനിൽനിന്നുള്ള പ്ലാസ്മയുടെയും കാന്തിക ക്ഷേത്രങ്ങളുടെയും പുറന്തള്ളലാണ് സിഎംഇ. ഓരോ കൊറോണൽ മാസ് ഇജക്ഷനും വളരെ വേ​ഗത്തിലാണ് ബഹിരാകാശത്തേക്ക് കോടിക്കണക്കിന് വൈദ്യുത കണങ്ങളെ അയയ്ക്കുന്നത്. ഭൂമിയിൽ ഒരു കൊറോണൽ മാസ് ഇജക്ഷന്റെ ആഘാതം സിഎംഇയുടെ വേഗതയും ദിശയും കൂടാതെ സിഎംഇയുടെ കാന്തിക മണ്ഡലങ്ങളുടെ ശക്തിയും ദിശാസൂചനയും ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

അടിക്കടിയുള്ള സൗരക്കൊടുങ്കാറ്റുകൾമൂലം ഭൂമിയിൽ ചൂട് കൂടുന്നു; ഉപഗ്രഹങ്ങൾക്കും ഭീഷണി
വരവ് ആരും കണ്ടില്ല! വെള്ളിയാഴ്ച ഭൂമിയിൽ പതിച്ചത് തീവ്ര സൗരക്കൊടുങ്കാറ്റ്

മണിക്കൂറിൽ 30 കിലോമീറ്റർ വോ​ഗതയിലാണ് സിഎംഇ സഞ്ചരിക്കുന്നത്. എന്നാൽ, ഇവ ഭൂമിയുടെ ദിശയിലേക്ക് വരികയാണെങ്കിൽ ദേശാടനപ്പക്ഷികളുടെ ജീവന് ഉൾപ്പടെ വലിയ പ്രതാഘാതമായിരിക്കും സൃഷ്ടിക്കുക. അതേസമയം, ഭൗമകാന്തിക കൊടുങ്കാറ്റുകളെ തുടർന്നുളള അധിക ചൂട് ഗ്രഹത്തിന്റെ കാലാവസ്ഥയെ ബാധിക്കില്ലെങ്കിലും ഭൂമിക്ക് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെ ഇത് ബാധിക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്.

കുറച്ച് മാസങ്ങളായി, ഭൂമിയിലേക്കുളള ഭൗമകാന്തിക കൊടുങ്കാറ്റുകളുടെ ആവർത്തിച്ചുള്ള വരവ് താപനില വർധിക്കാനിടയായിട്ടുണ്ട്. മാർച്ച് 25ന് അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയിൽ പതിച്ചിരുന്നു. ഇതിന്റെ വരവ് ആരും കണ്ടതുമില്ല. ഭൗമകാന്തിക കാറ്റിൽ വച്ച് ഏറ്റവും ശക്തിയേറിയ ജി4 തീവ്രതയാണ് ആ മാസം രേഖപ്പെടുത്തിയിരുന്നത്.

logo
The Fourth
www.thefourthnews.in