സൗര രഹസ്യങ്ങള്‍ തേടിയുള്ള
യാത്രയിൽ ഒരുപടി കൂടി മുന്നേറി ആദിത്യ എൽ 1; രണ്ടാം ഭ്രമണപഥമുയർത്തൽ വിജയം

സൗര രഹസ്യങ്ങള്‍ തേടിയുള്ള യാത്രയിൽ ഒരുപടി കൂടി മുന്നേറി ആദിത്യ എൽ 1; രണ്ടാം ഭ്രമണപഥമുയർത്തൽ വിജയം

ഭൂമിയിൽനിന്ന് കുറഞ്ഞ ദൂരം 282 കിലോമീറ്ററും കൂടിയത് 40,225 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് നിലവിൽ പേടകം സഞ്ചരിക്കുന്നത്

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1ന്റെ രണ്ടാംഘട്ട ഭ്രമണപഥമുയർത്തൽ വിജയം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പേടകത്തെ കൂടുതൽ ഉയരത്തിലുള്ള ഭൗമകേന്ദ്രീകൃത ഭ്രമണപഥത്തിലേക്ക് മാറ്റിയത്. ഭൂമിയിൽനിന്ന് കുറഞ്ഞ ദൂരം 282 കിലോമീറ്ററും കൂടിയത് 40,225 കിലോമീറ്ററും വരുന്ന സഞ്ചാരപാതയിലാണ് പേടകമിപ്പോഴുള്ളതെന്ന് ഐഎസ്ആർഒ എക്സിൽ അറിയിച്ചു.

"രണ്ടാംഘട്ട ഭ്രമണപഥമുയർത്തൽ ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ഇസ്ട്രാക്ക്) വിജയകരമായി പൂർത്തിയാക്കി. ഭ്രമണപഥമുയർത്തൽ പ്രക്രിയയ്ക്കിടെ ഉപഗ്രഹത്തിന്റെ സഞ്ചാരം മൗറീഷ്യസ്, ബെംഗളൂരു, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഇസ്ട്രാക്കിന്റെയും ഐഎസ്ആർഒയുടെയും ഗ്രൗണ്ട് സ്റ്റേഷനുകളിൽനിന്ന് നിരീക്ഷിച്ചു. 282 കി.മീ x 40,225 കിമീ വരുന്നതാണ് പേടകത്തിന്റെ പുതിയ ഭ്രമണപഥം. അടുത്ത ഭ്രമണപഥമുയർത്തൽ പത്തിന് ഉച്ചയ്ക്ക് രണ്ടരയോടെ നടക്കും,'' ഐഎസ്ആർഒ എക്സിൽ കുറിച്ചു.

സൂര്യനെക്കുറിച്ച് വിശദമായ പഠനം നടത്താൻ ഏഴ് വ്യത്യസ്ത പേലോഡുകൾ ഉൾപ്പെടുന്നതാണ് രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1. ശനിയാഴ്ച വിക്ഷേപിച്ച പേടകം, സൂര്യന്റെ ദിശയിൽ ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ചിയൻ പോയിന്റ് 1 (എൽ 1) ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാകും എത്തുക. പേടകം നാല് മാസത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തും.

സൗര രഹസ്യങ്ങള്‍ തേടിയുള്ള
യാത്രയിൽ ഒരുപടി കൂടി മുന്നേറി ആദിത്യ എൽ 1; രണ്ടാം ഭ്രമണപഥമുയർത്തൽ വിജയം
ആദിത്യയുടെ ആദ്യഘട്ടം വിജയം; ഒന്നാംഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമെന്ന്‌ ഇസ്രോ

സൂര്യനെക്കുറിച്ചുള്ള വിവരങ്ങൾ അടുത്ത അഞ്ചുവർഷത്തേക്ക് ആദിത്യ എൽ1 നൽകും. 16 ദിവസം ഭൗമഭ്രമണപഥത്തിൽ ചുറ്റിക്കറങ്ങിയശേഷമാണ് ഭൗമാന്തര ജ്വലനത്തിലൂടെ പേടകം സൂര്യനുസമീപമുള്ള എൽ 1 പോയിന്റിലേക്ക് യാത്ര ആരംഭിക്കുക.

എൽ1 പോയിന്റിൽ എത്തിയ ശേഷം, ആദിത്യ എൽ 1നെ ട്രാൻസ്-ലഗ്രാഞ്ചിയൻ 1ലേക്ക് എത്തിക്കും. അവിടെ നിന്നാകും 110 ദിവസം ദൈർഘ്യമുള്ള സഞ്ചാരം ആരംഭിക്കുന്നത്.

logo
The Fourth
www.thefourthnews.in