നാല് മണിക്കൂറിനിടെ രണ്ട് ബഹിരാകാശ വിക്ഷേപണങ്ങൾ ; ചരിത്രം കുറിച്ച് സ്പേസ് എക്സ്

നാല് മണിക്കൂറിനിടെ രണ്ട് ബഹിരാകാശ വിക്ഷേപണങ്ങൾ ; ചരിത്രം കുറിച്ച് സ്പേസ് എക്സ്

ആദ്യ ദൗത്യത്തില്‍ കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് 52 സ്റ്റാര്‍ ലിങ്ക് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്

നാല് മണിക്കൂര്‍ ഇടവേളയില്‍ രണ്ട് ബഹിരാകാശ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി അമേരിക്കന്‍ ബഹിരാകാശ പേടക നിര്‍മാതാക്കളായ സ്പേസ് എക്‌സ്. ആദ്യ ദൗത്യത്തില്‍ കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് 52 സ്റ്റാര്‍ലിങ്ക് ഇന്റർനെറ്റ് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. രണ്ട് വാർത്താവിതരണ ഉപഗ്രഹങ്ങളെയാണ് രണ്ടാം ദൗത്യം ഭ്രമണപഥത്തിലെത്തിച്ചത്. ഫ്‌ളോറിഡയിലെ കേപ്പ് കാര്‍ണിവല്‍ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു രണ്ടാമത്തെ വിക്ഷേപണം.

രണ്ട് ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് സ്പേസ് എക്സ് അറിയിച്ചു. ഫാൽക്കൺ-9 വിക്ഷേപണ വാഹനമുപയോഗിച്ചായിരുന്നു വിക്ഷേപണങ്ങൾ നടത്തിയത്. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ താഴ്ന്ന ഭൗമ ഭ്രമണപഥത്തിലും(low earth orbit) വാർത്താവിതരണ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലുമാണ് നിക്ഷേപിച്ചത്.

രണ്ട് ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് സ്‌പെയ്‌സ് എക്‌സ് പുറത്തു വിടുന്ന വിവരം. സ്റ്റാര്‍ ലിങ്ക് സാറ്റലൈറ്റുകളെ താഴ്ന്ന ഭൗമ ഭ്രമണപഥത്തിലും (low earth orbit) ടെലികമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. എസ്ഇഎസ് -18, എസ്ഇഎസ്- 19 എന്നീ വാർത്താ വിതരണ ഉപഗ്രഹങ്ങളാണ് രണ്ടാം ദൗത്യത്തിൽ ഉണ്ടായിരുന്നത്. സ്പേസ് എക്സിന്റെ ഈ വർഷത്തെ 18 ഉം 19ഉം ദൗത്യങ്ങളായിരുന്നു ഇത്.

നാല് മണിക്കൂറിനിടെ രണ്ട് ബഹിരാകാശ വിക്ഷേപണങ്ങൾ ; ചരിത്രം കുറിച്ച് സ്പേസ് എക്സ്
വണ്‍വെബ്ബിനായുള്ള ഐഎസ്ആർഒയുടെ രണ്ടാംഘട്ട വിക്ഷേപണം മാർച്ച് 26 ന്

ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനത്തിനായാണ് സ്പേസ് എക്സ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലത്തിക്കുന്നത്. 12,000 ഉപഗ്രഹങ്ങളെ ഇങ്ങനെ ഭ്രമണപഥത്തിലെത്തിക്കാനാണ് സ്പേസ് എക്സിന് അനുമതി ലഭിച്ചിരിക്കുന്നത്. 30,000 ഉപഗ്രഹങ്ങളെ വിന്യസിക്കാനുള്ള അനുമതി തേടി അപേക്ഷ നൽകിയിട്ടുണ്ട്. വടക്കേ അമേരിക്കയിലേക്ക് ഡിജിറ്റല്‍ ബ്രോഡ്ബാൻഡ് കവറേജ് അനുവദിക്കുകയും അമേരിക്കയിൽ 5ജി സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് എസ്ഇഎസ് 18, എസ്ഇഎസ്19 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.

ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനത്തിനായി സ്പേസ്എക്സ് നിര്‍മിക്കുന്ന ഉപഗ്രഹങ്ങളാണ് സ്റ്റാര്‍ലിങ്ക്. കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ലോകമെമ്പാടും എത്തിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in