സ്പേസ്എക്സ് റോക്കറ്റ് സജ്ജമാകാൻ വൈകും; മനുഷ്യനെ ചന്ദ്രനിലിറക്കുന്ന ആർട്ടെമിസ്- 3 ദൗത്യം നീണ്ടേക്കും

സ്പേസ്എക്സ് റോക്കറ്റ് സജ്ജമാകാൻ വൈകും; മനുഷ്യനെ ചന്ദ്രനിലിറക്കുന്ന ആർട്ടെമിസ്- 3 ദൗത്യം നീണ്ടേക്കും

2025 അവസാനത്തോടെ വിക്ഷേപണം പ്രതീക്ഷിച്ചിരുന്ന ദൗത്യം 2026 ലേ സാധ്യമായേക്കൂ എന്ന് നാസ

മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കുന്ന നാസയുടെ സ്വപ്‌നപദ്ധതിയായ ആര്‍ട്ടെമിസ് 3 വൈകിയേക്കും. 2025 അവസാനത്തോടെ വിക്ഷേപണം പ്രതീക്ഷിച്ചിരുന്ന പദ്ധതി, ഒരു വർഷമെങ്കിലും വൈകിയേക്കുമെന്നാണ് നാസ നൽകുന്ന സൂചന. മനുഷ്യനെ ചന്ദ്രനിലേക്ക് വഹിക്കുന്ന വിക്ഷേപണ വാഹനമായ സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പ്രവർത്തന സജ്ജമാകാനെടുക്കുന്ന കാലതാമസമാണ് ദൗത്യം നീണ്ടു പോകാനുള്ള കാരണമായി നാസ ചൂണ്ടിക്കാണിക്കുന്നത്.

സ്പേസ്എക്സ് റോക്കറ്റ് സജ്ജമാകാൻ വൈകും; മനുഷ്യനെ ചന്ദ്രനിലിറക്കുന്ന ആർട്ടെമിസ്- 3 ദൗത്യം നീണ്ടേക്കും
വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു; സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണപ്പറക്കൽ പരാജയം

അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് ചാന്ദ്രദൗത്യം നാസ പുനരാരംഭിക്കുന്നത്. ആര്‍ട്ടെമിസ് 3 യാഥാര്‍ഥ്യമാകാന്‍ കാലതാമസമുണ്ടാകുമെന്നും സാങ്കേതിക മേഖലയില്‍ സ്‌പേസ് എക്‌സ് നേരിടുന്ന പ്രശ്‌നങ്ങള്‍ തിരിച്ചടിയായേക്കുമെന്നും നാസ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ ജിം ഫ്രീ പറഞ്ഞു. അമേരിക്കന്‍ ദേശീയ അക്കാദമിയുടെ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് എഞ്ചിനീയറിങ് ബോര്‍ഡിന്റെയും സ്‌പേസ് സ്റ്റഡീസ് ബോര്‍ഡിന്റെയും യോഗത്തിലാണ് ജിമ്മിന്‌റെ തുറന്നുപറച്ചില്‍.

സ്പേസ്എക്സ് റോക്കറ്റ് സജ്ജമാകാൻ വൈകും; മനുഷ്യനെ ചന്ദ്രനിലിറക്കുന്ന ആർട്ടെമിസ്- 3 ദൗത്യം നീണ്ടേക്കും
ചന്ദ്രനിലേക്കും ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്കും

ആര്‍ട്ടെമിസ് പദ്ധതിയിലെ ആദ്യ രണ്ട് ദൗത്യത്തിനായി നാസയുടെ എസ്എല്‍എസ് എന്ന വിക്ഷേപണ വാഹനമാണ് ഉപയോഗിക്കുക. മനുഷ്യനെ ചന്ദ്രനിലിറക്കുന്ന മൂന്നാംദൗത്യത്തില്‍ പക്ഷെ, സ്റ്റാര്‍ഷിപ്പ് കൂടിയുണ്ട്. ഇതിനായി ഇലോണ്‍ മസ്‌ക്കിന്റെ സ്പേസ്എക്സുമായി 4.2 ബില്യണ്‍ ഡോളറിന്റെ കരാറിലേര്‍പ്പെട്ടിരിക്കുകയാണ് നാസ.

ഒന്നിലധികം ഘട്ടങ്ങളുള്ള വിക്ഷേപണമാണ് ആർട്ടെമിസ്-3ന്റെത്. ഭൂമിയിൽ നിന്ന് ബഹിരാകാശയാത്രികരെ വഹിച്ചുള്ള ഒറിയോൺ പേടകത്തെ കൊണ്ടുപോകുന്നത് എസ്എൽഎസ് റോക്കറ്റാണ്. അടുത്തഘട്ടത്തിൽ യാത്രികരെ സ്റ്റാർഷിപ്പിൽ കയറുകയും സ്റ്റാർഷിപ്പ് ചന്ദ്രനിലേക്ക് കുതിക്കുകയും ചെയ്യും. ഇതിനായി സ്റ്റാർഷിപ്പ് റോക്കറ്റ് നേരത്തെ തന്നെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കും.

സ്പേസ്എക്സ് റോക്കറ്റ് സജ്ജമാകാൻ വൈകും; മനുഷ്യനെ ചന്ദ്രനിലിറക്കുന്ന ആർട്ടെമിസ്- 3 ദൗത്യം നീണ്ടേക്കും
മസ്കിന് തിരിച്ചടി; സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവിയുടെ ഭാവി വിക്ഷേപണം തടഞ്ഞു

മനുഷ്യന്‍ ഇതുവരെ ഉണ്ടാക്കിയതില്‍ വച്ച് ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ് എന്നാണ് സ്‌പേസ് എക്‌സിന്‌റെ അവകാശവാദം. എന്നാല്‍ പരീക്ഷണ പറക്കല്‍ പരാജയമായത് സ്‌പേസ് എക്‌സിന് തിരിച്ചടിയായി. സ്്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതിന് പിന്നാലെ അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത്തരം തടസ്സങ്ങള്‍ മാറ്റിവേണം സ്റ്റാര്‍ഷിപ്പിന് വീണ്ടും വിക്ഷേപണത്തിന് ഒരുങ്ങാന്‍.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആര്‍ട്ടെമിസ് 1 ദൗത്യം വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തിയത്. കാലാവസ്ഥ പ്രതികൂലമായതിനാലും സാങ്കേതിക തകരാര്‍ ഉണ്ടായതിനാലും നാല് തവണ വിക്ഷേപണം മാറ്റിവച്ചിരുന്നു. 2023 ഏപ്രിലാണ് നാസയുടെ ആര്‍ട്ടെമിസ് 2 വിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചത്. മൂന്നു അമേരിക്കക്കാരും ഒരു കനേഡിയന്‍ ബഹിരാകാശ സഞ്ചാരിയുമാണ് ആര്‍ട്ടെമിസ് 2 സംഘത്തിലുള്ളത്. മിഷന്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി ബഹിരാകാശയാത്രികന്‍ ജെറമി ഹാന്‍സെന്‍, നാസ മിഷന്‍ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോക്ക് എന്നിവരാണ് ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്നത്. ഇവര്‍ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ച് ഭൂമിയില്‍ തിരിച്ചെത്തും.ആളില്ലാ ദൗത്യം ആര്‍ട്ടെമിസ് ഒന്നിന്റെ വിജയത്തെ തുടര്‍ന്നാണ് അടുത്ത വര്‍ഷം നവംബറില്‍, നാസ ആര്‍ട്ടെമിസ് 2 വിക്ഷേപിക്കാനൊരുങ്ങുന്നത്.

logo
The Fourth
www.thefourthnews.in