അന്തരീക്ഷ വായുവിൽനിന്ന് വൈദ്യുതിയോ? പുതിയ കണ്ടെത്തലുമായി ഗവേഷകർ

അന്തരീക്ഷ വായുവിൽനിന്ന് വൈദ്യുതിയോ? പുതിയ കണ്ടെത്തലുമായി ഗവേഷകർ

ഇംഗ്ലണ്ടിലെ മാസാച്യുസെറ്റ്‌സ് ആംഹെസ്റ്റ്‌ (യു മാസ്സ്) യൂണിവേസിറ്റിയിലെ ഒരു കൂട്ടം ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ

വൈദ്യുതോർജ്ജത്തിന്റെ ഉപയോഗം ദിനം പ്രതി വർധിച്ച് വരികയാണ്. ചെലവ് കുറഞ്ഞ രീതിയിലും എളുപ്പത്തിലും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ശാസ്ത്രജ്ഞർ തുടർന്നുകൊണ്ടിരിക്കുന്നു. ജലം, കാറ്റ്, സൗരോർജം, ആണവോർജം, തിരമാല തുടങ്ങിയവയിൽ നിന്നെല്ലാം വൈദ്യുതോത്പാദനം സാധ്യമാണ്. എന്നാൽ നമുക്ക് ചുറ്റുമുള്ള വായുവിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുമെങ്കിലോ? ഇംഗ്ലണ്ടിലെ മാസാച്യുസെറ്റ്‌സ് ആംഹെസ്റ്റ്‌ (യു മാസ്സ്) യൂണിവേസിറ്റിയിലെ ഒരു കൂട്ടം ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ.

100 നാനോ മീറ്ററിൽ താഴെ വ്യസമുള്ള 'നാനോപോറുകൾ'ഉള്ള ഏതൊരു വസ്തു ഉപയോഗിച്ചും അന്തരീക്ഷ വായുവിൽ നിന്ന് വൈദ്യുതി നിർമ്മിക്കാം

അഡ്വാൻസ്ഡ് മെറ്റീരിയൽ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം അന്തരീക്ഷ വായുവിൽ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാം. 100 നാനോ മീറ്ററിൽ താഴെ വ്യസമുള്ള 'നാനോപോറുകൾ'ഉള്ള ഏതൊരു വസ്തു ഉപയോഗിച്ചും അന്തരീക്ഷ വായുവിൽ നിന്ന് വൈദ്യുതി നിർമ്മിക്കാം.

വൈദ്യുതിയുടെ വലിയ സ്രോതസ്സാണ് വായു. ജല കണികകളുടെ കൂട്ടമായ മേഘങ്ങൾ ചാർജ് വാഹകരാണ്. അനുകൂലമായ സാഹചര്യത്തിൽ ഈ ജല കണങ്ങൾക്ക് വൈദ്യുതി ഉദ്പാദിപ്പിക്കാൻ സാധിക്കുമെന്നതാണ് പുതിയ കണ്ടെത്തൽ.

ഗവേഷണത്തിനായി കൃത്രിമ മേഘങ്ങളെത്തന്നെ ശാസ്ത്രജ്ഞർ സൃഷ്ടിച്ചു. ജിയോബാക്ടർ സള്‍ഫ്യൂറെഡ്യുസെന്‍സ്‌ എന്ന ബാക്ടീരിയ ഉപയോഗിച്ച് നിർമ്മിച്ച നാനോവയറുകൾ ഉപയോഗിച്ച് വായുവിൽ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കാം എന്ന് നേരത്തെ ശാസ്ത്രഞ്ജർ കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തൽ പ്രകാരം 100 നാനോ മീറ്റർ വ്യാസമുള്ള സുഷിരങ്ങളോട് കൂടിയ ഏതൊരു വസ്തുവിനും വൈദ്യുതി ഉദ്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ഒരു ബാറ്ററിയിൽ എന്ന പോലെ ചാർജുകളിൽ ഉണ്ടാകുന്ന ഈ വ്യത്യാസം വൈദ്യുതി രൂപപ്പെടുന്നതിനു കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ

നാനോപോറുകൾ ഉള്ള വളരെ നേർത്ത പാളികൾകൊണ്ട് നിർമ്മിച്ച മാതൃകയാണ് ഇതിനായി ഗവേഷകർ ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ നേർത്ത നിരവധി പാളികളിലൂടെ ജല കണികകൾ കടന്നു പോകുന്നതിനനുസരിച്ച് ചാർജ് രൂപപ്പെടും. മുകളിലെ പാളികളിൽ നിന്നും താഴെയുള്ള പാളികളിൽ ജല കണങ്ങൾ എത്തുന്നതിനനുസരിച്ച് ചാർജ് കൂടുതലുള്ള മേഖലകളും കുറഞ്ഞ മേഖലകളും രൂപപ്പെടും. ഒരു ബാറ്ററിയിൽ എന്ന പോലെ ചാർജുകളിൽ ഉണ്ടാകുന്ന ഈ വ്യത്യാസം വൈദ്യുതി രൂപപ്പെടുന്നതിനു കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

എന്തായാലും ഭാവിയിൽ ഈ കണ്ടുപിടിത്തം വൈദ്യുതോല്പാദന രംഗത്ത് വലിയ മാറ്റങ്ങൾക്ക് കരണമായേക്കുമെന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in