ബഹിരാകാശത്തും തക്കാളി വിളവെടുപ്പ്; ഇന്ന് ഭൂമിയിലെത്തിക്കും

ബഹിരാകാശത്തും തക്കാളി വിളവെടുപ്പ്; ഇന്ന് ഭൂമിയിലെത്തിക്കും

സ്‌പേസ് എക്‌സിന്റെ സി ആര്‍ എസ് 27 എന്ന ബഹിരാകാശ പേടകമാണ് തക്കാളികൾ ഭൂമിയിലെത്തിക്കുക

ബഹിരാകാശത്ത് വിളവെടുത്ത തക്കാളികൾ ഇന്ന് ഭൂമിയിലെത്തും. രാജ്യാന്തര ബഹിരാകാശ നിലയ(ഐ എസ് എസ്)ത്തിലെ ലാബില്‍ വളര്‍ത്തിയ തക്കാളികൾ സ്‌പേസ് എക്‌സിന്റെ സി ആര്‍ എസ് 27 എന്ന ബഹിരാകാശ പേടകമാണ് ഭൂമിയിലെത്തിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.15 ന് അമേരിക്കയിലെ ഫ്ളോറിഡ തീരത്താണ് പേടകം ലാൻഡ് ചെയ്യുക.

ബഹിരാകാശത്തും തക്കാളി വിളവെടുപ്പ്; ഇന്ന് ഭൂമിയിലെത്തിക്കും
ഛിന്നഗ്രഹങ്ങളുടെ ആദ്യ ചിത്രങ്ങള്‍ പകര്‍ത്തി ലൂസി; 2028ഓടെ അടുത്തെത്തുമെന്ന് ശാസ്ത്രജ്ഞര്‍

ഭൂമിയിലെത്തിച്ചാലുടനെ തക്കാളികൾ കൂടുതല്‍ പരിശോധനകള്‍ക്കായി ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലേക്കു മാറ്റും. തുടർന്ന് ഇവയുടെ ശാസ്ത്രീയ സാമ്പിളുകളെടുത്ത് പരിശോധിക്കും. തക്കാളി വിളയിപ്പിച്ച ബഹിരാകാശ പേടകത്തില്‍ ഏകദേശം 2000 കിലോയിലധികം ഭാരമുള്ള ഉപകരണങ്ങളുണ്ട്.

ബഹിരാകാശത്തും തക്കാളി വിളവെടുപ്പ്; ഇന്ന് ഭൂമിയിലെത്തിക്കും
വിക്ഷേപണം വിജയകരം; യൂറോപ്പിന്റെ ആദ്യ വ്യാഴ ദൗത്യം യാത്ര തുടങ്ങി

ബഹിരാകാശത്തെ സസ്യശാസ്ത്ര പഠനത്തിന്റെ ഭാഗമായാണ് തക്കാളി വിളവെടുത്തത്. മൈക്രോബയോളജിക്കല്‍ സുരക്ഷയും വളവും വെള്ളവും വെളിച്ചവുമൊക്കെ ബഹിരാകാശത്ത് വളരുന്ന സസ്യങ്ങളെ എങ്ങനെ ഭൂമിയിലേതിൽനിന്ന് എങ്ങനെ വ്യത്യസ്തമാക്കുമെന്ന് മനസിലാക്കലും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായാണ് 'വെജ്ജി' സൗകര്യങ്ങളൊരുക്കി കുള്ളന്‍ തക്കാളിയെ കൃഷി ചെയ്തത്.

സസ്യങ്ങള്‍ക്ക് വെളിച്ചം ഉറപ്പുവരുത്താനായി എല്‍ ഇ ഡി ലൈറ്റ് സജ്ജീകരണം ഉറപ്പുവരുത്തിയാണ് പരീക്ഷണം നടത്തിയത്. മണ്ണുപയോഗിക്കാതെ മറ്റ് പദാര്‍ഥങ്ങള്‍ പ്രയോജനപ്പെടുത്തി നിലമൊരുക്കിയാണ് തക്കാളിയടക്കം നാല് സസ്യങ്ങളേയും പരിപാലിച്ചത്. 104 ദിവസമായി ഐഎസ്എസിലെ ബഹിരാകാശ യാത്രികര്‍ ഈ ചെടികൾ പരിപാലിച്ചു വരികയായിരുന്നു.

logo
The Fourth
www.thefourthnews.in