കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ; 'വാസുകി'യുടെ ഫോസിൽ കിട്ടിയത് ഗുജറാത്തിലെ ഖനിയിൽ

കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ; 'വാസുകി'യുടെ ഫോസിൽ കിട്ടിയത് ഗുജറാത്തിലെ ഖനിയിൽ

പതിനഞ്ച് മീറ്ററോളം നീളമുള്ള പാമ്പിന്റെ 27 കശേരുക്കൾ ശാസ്ത്രജ്ഞർ വീണ്ടെടുത്തിട്ടുണ്ട്

ലോകത്ത് ഇതുവരെ ലഭ്യമായതിൽ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഗുജറാത്തിലെ ഖനിയിൽ കണ്ടെത്തി. പടിഞ്ഞാറൻ ഗുജറാത്തിലെ പനന്ദ്രോയിലെ ലിഗ്‌നൈറ്റ് ഖനിയിൽനിന്നാണ് ഗവേഷകർ പാമ്പിന്റെ ഫോസിൽ കണ്ടെത്തിയത്.

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പാമ്പായ ടി റെക്‌സിനേക്കാൾ നീളമുള്ള ഈ പാമ്പിന് വാസുകി ഇൻഡിക്കസ് എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്. പതിനഞ്ച് മീറ്ററോളം നീളമുള്ള പാമ്പിന്റെ 27 കശേരുക്കൾ ശാസ്ത്രജ്ഞർ വീണ്ടെടുത്തിട്ടുണ്ട്. ഇതിൽ പല കശേരുക്കളും പാമ്പ് ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണ്. പെരുമ്പാമ്പിനെപ്പോലെ കാണപ്പെടുന്ന ഈ ഇനം പാമ്പിന് വിഷമുണ്ടാകില്ലെന്നും ഗവേഷകർ പറഞ്ഞു.

അനക്കോണ്ടകളും പെരുമ്പാമ്പുകളും ഇരയെ പിടികൂടുന്ന പോലെ സാവധാനം സഞ്ചരിക്കുകയും ഇരയെ വരിഞ്ഞ് മുറുക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു 'വാസുകി' ഇര പിടിച്ചിരുന്നതെന്നും ഗവേഷകർ പറഞ്ഞു. ആഗോളതാപനകാലത്ത് തീരപ്രദേശങ്ങളിലെ ചതുപ്പുനിലത്തിലായിരുന്നു ഈ പാമ്പ് ജീവിച്ചിരുന്നതെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കിയിലെ പാലിയന്റോളജിയിലെ പോസ്റ്റ്‌ഡോക്ടറൽ ഗവേഷകനും പാമ്പിനെ കണ്ടെത്തിയ പഠനത്തിന്റെ മുഖ്യ രചയിതാവുമായ ദേബജിത് ദത്ത പറഞ്ഞു.

കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ; 'വാസുകി'യുടെ ഫോസിൽ കിട്ടിയത് ഗുജറാത്തിലെ ഖനിയിൽ
അകാരണമായ ക്ഷീണവും ചര്‍മത്തിലെ ചൊറിച്ചിലും കരള്‍ രോഗലക്ഷണങ്ങളാകാം; വേണം ശ്രദ്ധ

11 മുതൽ 15 മീറ്റർ നീളവും ഒരു ടൺ ഭാരവുമായിരുന്നു വാസുകിക്ക് ഉണ്ടായിരുന്നെതെന്നാണ് ഫോസിൽ അവശിഷ്ടങ്ങളുടെ അപൂർണമായ സ്വഭാവം വിലയിരുത്തി ഗവേഷകർ അഭിപ്രായപ്പെടുന്നത്. നേരത്തെ കൊളംബിയയിലെ ഒരു കൽക്കരി ഖനിയിൽനിന്ന് 2009 ൽ കണ്ടെത്തി ടൈറ്റനോബോവ എന്ന പാമ്പായിരുന്നു ഏറ്റവും വലുതായി കണക്കാക്കിയിരുന്നത്. 13 മീറ്റർ നീളവും ഒരു ടണ്ണിലധികം ഭാരവുമായിരുന്നു ടൈറ്റനോബോവയ്ക്കുണ്ടായിരുന്നത്. ജീവിച്ചിരിക്കുന്ന പാമ്പുകളിൽ ഏറ്റവും വലിയ പാമ്പ് തെക്കുകിഴക്കന്‍ ഏഷ്യയിലെ 10 മീറ്റർ ഉയരമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ്.

ടൈറ്റനോബോവയുടെ കശേരുക്കൾ വാസുകിയുടേതിനേക്കാൾ അല്പം വലുതാണെങ്കിലും വാസുകിയുടെ നീളം ടൈറ്റനോബോവയുമായി താരതമ്യപ്പെടുത്താവുന്നതാണ്. എന്നാൽ ടൈറ്റനോബോവയെ അപേക്ഷിച്ച് വാസുകി കൂടുതൽ വലുതാണോ മെലിഞ്ഞതാണോയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് റൂർക്കിയിലെ പ്രൊഫസറും പാലിയന്റോളജിസ്റ്റുമായ സുനിൽ ബാജ്പേയ് മാധ്യമങ്ങളോട് പറഞ്ഞു.

6.6 കോടി വർഷം മുമ്പ് ദിനോസർ യുഗം അവസാനിച്ചതിനുശേഷം ആരംഭിച്ച സെനോസോയിക് കാലഘട്ടത്തിലാണ് ഈ വലിയ പാമ്പുകൾ ജീവിച്ചിരുന്നത്.

കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ; 'വാസുകി'യുടെ ഫോസിൽ കിട്ടിയത് ഗുജറാത്തിലെ ഖനിയിൽ
ഇസ്രയേല്‍ തിരിച്ചടിക്കുന്നു? ഇറാനിലെ ഇസ്ഫഹാനില്‍ സ്‌ഫോടനം, രാജ്യത്ത് വ്യോമഗതാഗതം നിര്‍ത്തിവച്ചു

വാസുകി പാമ്പിന്റെ ഏറ്റവും വലിയ കശേരുവിന് ഏകദേശം 11 സെന്റി മീറ്റർ വീതിയുണ്ടായിരുന്നു. വാസുകിക്ക് ഏകദേശം 44 സെന്റീമീറ്റർ വീതിയേറിയതും സിലിണ്ടർ ആകൃതിയിലുള്ളതുമായ ശരീരമുണ്ടായിരുന്നെന്നും പഠനത്തിൽ പറയുന്നു. അതേസമയം പാമ്പിന്റെ തലയോട്ടി ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല.

മുതലകൾ അടക്കമുള്ളവയെ വാസുകി പാമ്പ് കഴിച്ചേക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ഈ പ്രദേശത്ത് കണ്ടെത്തിയ മറ്റ് ഫോസിലുകളിൽ മുതലകളും ആമകളും മത്സ്യങ്ങളും രണ്ട് പ്രാകൃത തിമിംഗലങ്ങളും ഉൾപ്പെടുന്നതായും ഗവേഷകർ പറഞ്ഞു.

ഏകദേശം ഒൻപത് കോടി വർഷം മുമ്പ് പ്രത്യക്ഷപ്പെട്ട മാഡ്സോയിഡേ പാമ്പ് കുടുംബത്തിലെ അംഗമായിരുന്നു വാസുകി, എന്നാൽ ഏകദേശം 12,000 വർഷങ്ങൾക്ക് മുമ്പ് ഈ പാമ്പിന് വംശനാശം സംഭവിച്ചു.

കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ; 'വാസുകി'യുടെ ഫോസിൽ കിട്ടിയത് ഗുജറാത്തിലെ ഖനിയിൽ
സൂര്യന്റെ 33 മടങ്ങ് വലുപ്പമുള്ള തമോഗര്‍ത്തം; ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുതെന്ന് ജ്യോതിശാസ്ത്രജ്ഞര്‍

ഏകദേശം അഞ്ച് കോടി വർഷം മുമ്പ് ഇന്ത്യൻ ഉപഭൂഖണ്ഡം യുറേഷ്യയുമായി ചേർന്നശേഷം ഈ പാമ്പുകൾ ഇന്ത്യയിൽനിന്ന് തെക്കൻ യുറേഷ്യയിലൂടെയും വടക്കേ ആഫ്രിക്കയിലേക്കും വ്യാപിച്ചതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ദിനോസർ യുഗത്തിന്റെ അവസാന ഘട്ടങ്ങളിലും അതിന്റെ വൈവിധ്യം കുറയുന്നതിന് മുമ്പ് സെനോസോയിക് കാലഘട്ടത്തിലും ഇത് ഒരു പ്രധാന പാമ്പുകലുടെ വംശമായിരുന്നെന്നും സുനിൽ ബാജ്പേയ് പറഞ്ഞു.

logo
The Fourth
www.thefourthnews.in