എല്‍പി- 791-18 ഡി ചിത്രകാരന്റെ ഭാവനയിൽ
എല്‍പി- 791-18 ഡി ചിത്രകാരന്റെ ഭാവനയിൽ

സൗരയൂഥത്തിന് പുറത്ത് അഗ്നിപര്‍വതം? പുതിയ ഗ്രഹം കണ്ടെത്തി ശാസ്ത്രജ്ഞര്‍

സൗരയൂഥത്തിന് പുറത്ത് 90 പ്രകാശ ര്‍ഷം അകലെയാണ് പുതിയ ഗ്രഹം.

ഭൂമിക്ക് സമാനമായ വലിപ്പമുള്ള പുതിയ ഗ്രഹം കണ്ടെത്തി ശാസ്ത്രജ്ഞര്‍. സൗരയൂഥത്തിന് പുറത്ത് 90 പ്രകാശ വര്‍ഷം അകലെയാണ് പുതിയ ഗ്രഹം. സജീവ അഗ്നിപര്‍വതങ്ങള്‍ നിറഞ്ഞതാണ് ഇതിന്‌റെ ഉപരിതലം.

എല്‍പി- 791-18 ഡി എന്ന പുതിയ ഗ്രഹത്തിന്‌റെ ഉപരിതല താപനില ഭൂമിയേക്കാള്‍ അല്പം മാത്രം കൂടുതലാണ്. സൗരയൂഥത്തിന് പുറത്ത് അഗ്നിപര്‍വത സാന്നിധ്യം ഇതാദ്യമായാണ് കണ്ടെത്തുന്നത്. ഏതാണ് 90 പ്രകാശ വര്‍ഷം അകലെയുള്ള ചുവപ്പു കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട നക്ഷത്രത്തിന് ചുറ്റുമാണ് ഇത് പരിക്രമണം ചെയ്യുന്നത്.

നാസ

വ്യാഴത്തിന്‌റെ ഉപഗ്രഹമായ അയോവാണ് ഏറ്റവും കൂടുതല്‍ സജീവ അഗ്നിപര്‍വതങ്ങളുള്ള സൗരയൂഥ വസ്തു. ഭൂമിയും ശുക്രനുമാണ് സൗരയൂഥത്തില്‍ അഗ്നിപര്‍വതങ്ങളുള്ള ഗ്രഹങ്ങള്‍.

ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വെ സാറ്റലൈറ്റ് (ടെസ്) സ്പിറ്റ്‌സര്‍ ബഹിരാകാശ ദൂരദര്‍ശിനി എന്നിവയില്‍ നിന്നുള്ള ഡാറ്റ പരിശോധിച്ചാണ് ഗ്രഹത്തെ കണ്ടെത്തിയത്. ഗ്രഹത്തിന്‌റെ ഒരു വശം തന്നെ എല്ലായ്‌പ്പോഴും നക്ഷത്രത്തെ അഭിമുഖീകരിക്കുന്ന വിധത്തിലാണ് എല്‍പി-791-18 ഡി സ്ഥിതി ചെയ്യുന്നത്. അതായത് ഒരു വശത്ത് എല്ലായ്‌പ്പോഴും പകലം മറുവശത്ത് എപ്പോഴും രാത്രിയുമായിരിക്കും.

പകല്‍ വരുന്ന വശത്ത് ചൂട് കൂടുതലായിരിക്കുമെന്നും അതിനാല്‍ തന്നെ ഇവിടെ ദ്രാവകരൂപത്തില്‍ ജല സാന്നിധ്യത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം ആഗ്നിപര്‍വത പ്രവര്‍ത്തനം ഗ്രഹത്തിന്‌റെ ഇരുവശങ്ങളിലും ഒരു പോലെ സജീവമായുണ്ടെന്നും കണക്കാക്കപ്പെടുന്നു. അതിനാല്‍ രാത്രി ഭാഗത്ത് ജലം ഘനീഭവിക്കാന്‍ ഇടയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

ഇതേ നക്ഷത്രത്തിന് ചുറ്റുമുള്ള രണ്ട് ഗ്രഹങ്ങളെ നേരത്തെ കണ്ടെത്തിയിരുന്നു. എല്‍പി 791-18 ബി, സി എന്നിവയാണ് ഇവ.

logo
The Fourth
www.thefourthnews.in