സൂപ്പര്‍ നോവ അവശിഷ്ടങ്ങളില്‍നിന്നുള്ള പ്രകാശ രശ്മികള്‍ പിടിച്ചെടുത്ത്
എക്‌സ്‌പോസാറ്റ്

സൂപ്പര്‍ നോവ അവശിഷ്ടങ്ങളില്‍നിന്നുള്ള പ്രകാശ രശ്മികള്‍ പിടിച്ചെടുത്ത് എക്‌സ്‌പോസാറ്റ്

എക്‌സ്‌പോസാറ്റ് ഉപഗഹ്രത്തിലെ എക്‌സ്-റേ സ്‌പെക്‌ട്രോസ്‌കോപ്പി ആന്‍ഡ് ടൈമിങ് (എക്സ്എസ്പെക്റ്റ്) എന്ന ഉപകരണമാണ് സൂപ്പര്‍നോവ അവശിഷ്ടങ്ങളിൽനിന്നുള്ള ആദ്യ പ്രകാശം പിടിച്ചെടുത്തത്

നക്ഷത്ര വിസ്‌ഫോടന (സൂപ്പര്‍ നോവ)ത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നുള്ള പ്രകാശരശ്മികൾ പിടിച്ചെടുത്ത് ഇന്ത്യയുടെ ആദ്യത്തെ എക്‌സ്-റേ പോളാരിമെട്രിക് ദൗത്യമായ എക്‌സ്‌പോസാറ്റ്. ഉപഗ്രഹത്തിലെ എക്സ്എസ്പെക്റ്റ് (എക്‌സ്-റേ സ്‌പെക്‌ട്രോസ്‌കോപ്പി ആന്‍ഡ് ടൈമിങ്) എന്ന ഉപകരണമാണ് സൂപ്പര്‍ നോവ അവശിഷ്ടങ്ങളില്‍നിന്നുള്ള ആദ്യ പ്രകാശം പിടിച്ചെടുത്തത്.

സൂപ്പര്‍നോവ അവശിഷ്ടമായ കസിയോപ്പിയ എയുടെ പ്രാഥമിക നിരീക്ഷണമാണ് എക്‌സ്എസ്‌പെക്റ്റ് നടത്തിയത്. സൂപ്പര്‍ നോവകളിലെ പ്രകാശ രശ്മികളില്‍ അടങ്ങിയ മഗ്‌നീഷ്യം, സിലിക്കണ്‍, സള്‍ഫര്‍, ആര്‍ഗോണ്‍, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചുളള പഠനം തുടരുന്നതായും ഐഎസ്ആര്‍ഒ അറിയിച്ചു. ജനുവരി അഞ്ചിനാണ് എക്സ്എസ്പെക്റ്റ് ഈ പരീക്ഷണം ആരംഭിച്ചത്.

ജ്യോതിര്‍ഗോളങ്ങളെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചും പഠിക്കുന്നതിനായാണ് ഇന്ത്യയുടെ ആദ്യ എക്‌സ് - റേ പോളാരിമീറ്റര്‍ ഉപഗ്രഹം എക്‌സ്‌പോസാറ്റ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ജനുവരി ഒന്നിനായിരുന്നു വിക്ഷേപണം.

രണ്ട് ശാസ്ത്രീയ പേലോഡുകള്‍ ഉള്‍പ്പെടുന്നതാണ് എക്സ്‌പോസാറ്റ്. പോളിക്സ് (പോളാരിമീറ്റര്‍ ഇന്‍സ്ട്രുമെന്റ് ഇന്‍ എക്‌സ്-റേസ്) ആണ് പ്രധാന പേലോഡ്. ഇത് ജ്യോതിശാസ്ത്ര ഉത്ഭവത്തിന്റെ 8-30 കെഇവി യൂണിറ്റ് ഫോട്ടോണുകളുടെ ഇടത്തരം എക്‌സ്-റേ ഊര്‍ജ ശ്രേണിയിലെ പോളാരിമെട്രി പാരാമീറ്ററുകള്‍ (ധ്രുവീകരണത്തിന്റെ ഡിഗ്രിയും കോണും) അളക്കും.

സൂപ്പര്‍ നോവ അവശിഷ്ടങ്ങളില്‍നിന്നുള്ള പ്രകാശ രശ്മികള്‍ പിടിച്ചെടുത്ത്
എക്‌സ്‌പോസാറ്റ്
ഐഎസ്ആർഒയുടെ പുതുവത്സര സമ്മാനം; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

രണ്ടാം പേലോഡായ എക്സ്എസ്പെക്റ്റ് 0.8-15 കെവി ഊര്‍ജശ്രേണിയിലുള്ള സ്പെക്ട്രോസ്‌കോപ്പിക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഐഎസ്ആര്‍ഒയുടെ ബെംഗളൂരു യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററി (യു ആര്‍ എസ് സി)ലെ ബഹിരാകാശ ജ്യോതിശാസ്ത്ര സംഘമാണ് എക്‌സ്‌പെക്റ്റ് പേലോഡ് വികസിപ്പിച്ചെടുത്തത്.

പിഎസ്എല്‍വി-സി58 റോക്കറ്റ് ഉപയോഗിച്ചായിരുന്നു എക്‌സ്‌പോസാറ്റ് വിക്ഷേപണം. ഈ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണം ഐഎസ്ആര്‍ഒ വിജയകരമായി നടത്തിയിരുന്നു. പോളിമര്‍ ഇലക്ട്രോലൈറ്റ് മെംബ്രന്‍ ഫ്യൂവല്‍ സെല്‍ അധിഷ്ഠിത പവര്‍ സിസ്റ്റം (എഫ് സി പി എസ്) പരീക്ഷണമാണ് വിജയിച്ചത്.

സൂപ്പര്‍ നോവ അവശിഷ്ടങ്ങളില്‍നിന്നുള്ള പ്രകാശ രശ്മികള്‍ പിടിച്ചെടുത്ത്
എക്‌സ്‌പോസാറ്റ്
സൗര രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ ആദിത്യ എല്‍-1 ഹാലോ ഭ്രമണപഥത്തില്‍; ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാം രാജ്യമായി ഇന്ത്യ

റോക്കറ്റിന്റെ അവസാന ഘട്ടത്തില്‍ പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പിരിമെന്റല്‍ മൊഡ്യൂള്‍-3 (പോയം-3) ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഫ്യൂവല്‍ സെല്‍ പരീക്ഷണം നടത്തിയത്. എക്‌സ്പോസാറ്റിനെ 650 കിലോ മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചശേഷം റോക്കറ്റിന്റെ അവസാന ഘട്ടത്തെ 350 കിലോ മീറ്ററിലേക്ക് താഴ്ത്തുകയായിരുന്നു. ഇവിടെ വച്ചാണ് പോയത്തിന്റെ ഭാഗമായുള്ള ഫ്യൂവല്‍ സെല്‍ ഉള്‍പ്പെടെയുള്ള പേലോഡുകളുകളുടെ പരീക്ഷണം നടത്തിയത്.

180 വാട്ട് വൈദ്യുതിയാണ് ഫ്യൂവല്‍ സെല്‍ ബഹിരാകാശത്ത് ഉല്‍പ്പാദിപ്പിച്ചത്. ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഈ ഇന്ധന സെല്ലുകള്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി എസ് എസ് സി) ആണ് നിര്‍മിച്ചത്.

logo
The Fourth
www.thefourthnews.in