ഏഷ്യന്‍ പാര ഗെയിംസ് 2023: ഡിസ്കസ് ത്രോയില്‍ നീരജ് യാദവിന് സ്വർണം

ഏഷ്യന്‍ പാര ഗെയിംസ് 2023: ഡിസ്കസ് ത്രോയില്‍ നീരജ് യാദവിന് സ്വർണം

ഡിസ്കസ് ത്രോയില്‍ മൂന്ന് മെഡലുകളും ഇന്ത്യയാണ് സ്വന്തമാക്കിയത്

പാര ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വർണം. പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ നീരജ് യാദവാണ് മെഡല്‍ നേടിയത്. 38.56 മീറ്റർ എറിഞ്ഞ് ഏരിയ റെക്കോഡോഡെയാണ് നീരജിന്റെ മെഡല്‍ നേട്ടം. ഇന്ത്യയ്ക്ക് തന്നെയാണ് വെള്ളിയും വെങ്കലവും ലഭിച്ചത്. യോഗേഷ് കതുനിയയാണ് വെള്ളി നേടിയത്, മുത്തുരാജ വെങ്കലവും സ്വന്തമാക്കി.

എഷ്യൻ പാരാ ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ഇതോടെ ഇന്ത്യ മൂന്ന് മെഡൽ സ്വന്തമാക്കി. വനിതകളുടെ തുഴച്ചിൽ മത്സരത്തിൽ കെഎൽ2 കാനോ വിഭാഗത്തിൽ ഇന്ത്യയുടെ പ്രാചി യാദവ് നേരത്തെ സ്വർണം കരസ്ഥമാക്കിയിരുനനു. ചൈനയെ മറികടന്നാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. 54.962 സെക്കന്‍ഡാണ് പ്രാചിയുടെ സമയം. നേരത്തെ വനിതകളുടെ വിഎൽ 2 വിൽ വെള്ളിമെഡലും പ്രാചി സ്വന്തമാക്കിയിരുന്നു.

പുരുഷ വിഭാഗത്തിൽ മനീഷ് കൗരവാണ് ഇന്ത്യയ്ക്കുവേണ്ടി മെഡൽ സ്വന്തമാക്കിയ മറ്റൊരു താരം. കെഎൽ 3 കനോയിൽ 44.605 സെക്കൻഡിൽ വെങ്കല മെഡൽ ആണ് മനീഷ് സ്വന്തമാക്കിയത്. രണ്ട് തവണ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ സ്വന്തമാക്കിയ മനീഷിന്റെ എഷ്യൻ ഗെയിംസിലെ ആദ്യ മെഡലാണിത്.

logo
The Fourth
www.thefourthnews.in