അർജന്റീനയുടെ 'ഒരടി'യില്‍ പുറത്ത്; പാരീസ് ഒളിമ്പിക്സിന് ബ്രസീല്‍ ഇല്ല

അർജന്റീനയുടെ 'ഒരടി'യില്‍ പുറത്ത്; പാരീസ് ഒളിമ്പിക്സിന് ബ്രസീല്‍ ഇല്ല

ജയത്തോടെ അർജന്റീന യോഗ്യത നേടുകയും ചെയ്തു

പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടാനാകാതെ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍. തെക്കെ അമേരിക്കന്‍ രാജ്യങ്ങളുടെ യോഗ്യതാ റൗണ്ടിന്റെ സെമി ഫൈനലില്‍ അർജന്റീനയോട് പരാജയപ്പെട്ടാണ് പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി. 77-ാം മിനുറ്റില്‍ ലൂസിയാനോ ഗോണ്ടോയാണ് ഗോള്‍ നേടിയത്. ജയത്തോടെ അർജന്റീന യോഗ്യത നേടുകയും ചെയ്തു.

വെനസ്വേലയോടും പരാഗ്വേയോടും സമനില വഴങ്ങിയതോടെ യോഗ്യത നേടാന്‍ അർജന്റീനയ്ക്ക് ജയം അനിവാര്യമായിരുന്നു. പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർക്കാണ് യോഗ്യത്. നിലവില്‍ അർജന്റീനയ്ക്ക് അഞ്ച് പോയിന്റാണുള്ളത്, ബ്രസീലിന് മൂന്ന് പോയിന്റും. പരാഗ്വേയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

അർജന്റീനയുടെ 'ഒരടി'യില്‍ പുറത്ത്; പാരീസ് ഒളിമ്പിക്സിന് ബ്രസീല്‍ ഇല്ല
മാരത്തണ്‍ ലോക റെക്കോഡ് ഉടമ കെല്‍വിന്‍ കിപ്തം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ നാല് ഒളിമ്പിക്സിലും മെഡല്‍ ജേതാക്കളായിരുന്നു ബ്രസീല്‍. 2016, 2020 വർഷങ്ങളില്‍ സ്വർണമെഡലും നേടിയിരുന്നു. 2004ന് ശേഷം ഇതാദ്യമായാണ് ബ്രസീലിന് യോഗ്യതാ പരീക്ഷണം അതിജീവിക്കാനാകാതെ പോകുന്നത്. 2004, 2008 വർഷങ്ങളിലെ സ്വർണമെഡല്‍ ജേതാക്കളായിരുന്നു അർജന്റീന.

logo
The Fourth
www.thefourthnews.in