ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്:  3000 മീറ്റർ സ്റ്റീപ്പിള്‍ ചേസില്‍ പരുളിന് ദേശീയ റെക്കോഡ്, ഒളിമ്പിക്സിനും യോഗ്യത

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്: 3000 മീറ്റർ സ്റ്റീപ്പിള്‍ ചേസില്‍ പരുളിന് ദേശീയ റെക്കോഡ്, ഒളിമ്പിക്സിനും യോഗ്യത

2016ലെ ലളിതാ ബാബറിന്റെ റെക്കോര്‍ഡാണ് പരുള്‍ ചൗധരി തിരുത്തിക്കുറിച്ചത്

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി പരുള്‍ ചൗധരി പാരിസ് ഒളിമ്പിക്‌സ് യോഗ്യത ഉറപ്പിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 11-ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. 9:15.31 മിനിറ്റിൽ ഓടിയെത്തിയ പരുള്‍ 2016 ലെ ലളിതാ ബാബറിന്റെ റെക്കോര്‍ഡാണ് തിരുത്തിക്കുറിച്ചത്.

പാരിസ് ഒളിമ്പിക്‌സിന് പങ്കെടുക്കുന്നതിനുള്ള യോഗ്യതാ മാര്‍ക്കായ 9:23.00 മിനിറ്റ് അനായസം മറികടന്നു

2016 റിയോ ഒളിമ്പിക്‌സിലെ ലളിതാ ബാബറിന്റെ 9.19.76 മിനിറ്റ് എന്ന റെക്കോര്‍ഡ് ഭേദിച്ച താരം, അടുത്ത വര്‍ഷം പാരിസ് ഒളിമ്പിക്‌സിന് പങ്കെടുക്കുന്നതിനുള്ള യോഗ്യതാ മാര്‍ക്കായ 9:23.00 മിനിറ്റ് അനായസം മറികടന്നു. ബുഡാപെസ്റ്റിലെ ഹീറ്റ്‌സില്‍ 9:24.29 എന്ന മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്ത പരുള്‍ ഫൈനലില്‍ സമയം 9:15.31 ആക്കി മെച്ചപ്പെടുത്തുകയായിരുന്നു. പ്രവേശന മാനദണ്ഡം മറികടക്കുക എന്നത് ഒളിമ്പിക് യോഗ്യതാ പ്രക്രിയയുടെ ഒരു ഘട്ടം മാത്രമാണ്. 2024 പാരിസ് ഒളിമ്പിക്‌സിനുള്ള ടീമിലേക്ക് അത്‌ലറ്റിനെ തിരഞ്ഞെടുക്കുമോ ഇല്ലയോ എന്നുള്ളതില്‍ ദേശീയ ഒളിമ്പിക് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

2018 ലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ബഹ്‌റൈന്റെ വിന്‍ഫ്രെഡ് യാവിയാണ് ഈ ഇനത്തില്‍ സ്വര്‍ണമണിഞ്ഞത്. 8:54.29 എന്ന പുതിയ റെക്കോര്‍ഡ് സമയത്തോടെയാണ് താരത്തിന്റെ ജയം. 2019 ലെ ലോക ചാമ്പ്യനായ കെനിയയുടെ ബിയാട്രിസ് ചെപ്‌കോച്ചിന് 8:58.98 എന്ന സമയത്തില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കെനിയയുടെ തന്നെ മുന്‍ അണ്ടര്‍ 20 ലോക ചാമ്പ്യന്‍ ഫെയ്ത്ത് ചെറോട്ടിച്ചിനാണ് വെങ്കലം.

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്:  3000 മീറ്റർ സ്റ്റീപ്പിള്‍ ചേസില്‍ പരുളിന് ദേശീയ റെക്കോഡ്, ഒളിമ്പിക്സിനും യോഗ്യത
'മരിച്ചാലും വിടരുത്'; ഇന്ത്യയെ അഭിമാനത്തിൻ്റെ കൊടുമുടി കയറ്റിയ റിലേ ടീമിൻ്റെ വിജയ മന്ത്രം

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഈ സീസണില്‍ ഇന്ത്യ ഇതുവരെ ഒരു മെഡല്‍ മാത്രമാണ് നേടിയത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ സ്വര്‍ണമെഡല്‍ മാത്രമാണ് രാജ്യത്തിന്റെ ഏക മെഡല്‍ നേട്ടം. അതേസമയം പുരുഷന്മാരുടെ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, രമേഷ് രാജേഷ് എന്നിവര്‍ക്ക് യോഗ്യതാ റൗണ്ടിലെ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

logo
The Fourth
www.thefourthnews.in