ഫ്‌ളോ ജോയുടെയും ബോള്‍ട്ടിന്റെയും
റെക്കോര്‍ഡ് അകലെ

ഫ്‌ളോ ജോയുടെയും ബോള്‍ട്ടിന്റെയും റെക്കോര്‍ഡ് അകലെ

ലോക റെക്കോര്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുക ഷെല്ലിയും കേളിയുമൊന്നുമല്ല, മറ്റു ചില മുഖങ്ങളായിരിക്കും

മുപ്പത്താറാം വയസ്സില്‍ ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍ ബുഡാപ്പെസ്റ്റിലെ ട്രാക്കില്‍ ഇറങ്ങുന്നത് ആറാമത് ഒരിക്കല്‍ കൂടി ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ വേഗമേറിയ ഓട്ടക്കാരിയാകാന്‍. അമേരിക്കയുടെ ഫ്രെഡ് കേളി 100 മീറ്റര്‍ സ്വര്‍ണം നിലനിര്‍ത്തിയാല്‍ ബോള്‍ട്ടിനു ശേഷം തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം എന്ന നേട്ടം സ്വന്തമാകും. പക്ഷേ, അപ്പോഴും സംശയം ബാക്കി.100 മീറ്ററില്‍ ഫ്‌ളോ ജോയുടെയും (10.49 സെ) ഉസൈന്‍ ബോള്‍ട്ടിന്റെയും ( 9.58 സെ.) ലോക റെക്കോര്‍ഡ് തിരുത്തപ്പെടുമോ?

ഫ്‌ളോ ജോയുടെയും ബോള്‍ട്ടിന്റെയും
റെക്കോര്‍ഡ് അകലെ
വനിതാ ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ ഞായറാഴ്ച; കന്നിക്കിരീടം ലക്ഷ്യമിട്ട് സ്പെയ്നും ഇംഗ്ലണ്ടും

അതത്ര എളുപ്പമല്ല. ബോള്‍ട്ടിന്റ റെക്കോര്‍ഡിന് 14 വര്‍ഷമായി മാറ്റമില്ല. ഫളോറന്‍സ് ഗ്രിഫിത് ജോയ്‌നറുടെ റെക്കോര്‍ഡ് കാല്‍നൂറ്റാണ്ടായി തകരാതെ നില്‍ക്കുന്നു. കേളി സ്വര്‍ണം നിലനിര്‍ത്തിയാലും മോറിസ് ഗ്രീനിന്റെയും കാള്‍ ലൂയിസിന്റെയും ഉസൈന്‍ ബോള്‍ട്ടിന്റെയും 100 മീറ്ററില്‍ മൂന്നു സ്വര്‍ണമെന്ന നേട്ടം ബാക്കിയാകും.

ലോക മീറ്റ് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ 19 മുതല്‍ 27 വരെയാണ്.ഇന്ത്യയില്‍ നിന്ന് 28 പേര്‍ ഉള്‍പ്പെടെ, 202 രാജ്യങ്ങളില്‍ നിന്ന് രണ്ടായിരത്തോളം അത്‌ലറ്റുകള്‍ പങ്കെടുക്കും. പക്ഷേ, ലോക റെക്കോര്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുക ഷെല്ലിയും കേളിയുമൊന്നുമല്ല, മറ്റു ചില മുഖങ്ങളായിരിക്കും.പോള്‍ വോള്‍ട്ടില്‍ അര്‍മന്‍ഡ് ഡുപ്‌ളാന്റിസ്, 400 മീ ഹര്‍ഡില്‍സില്‍ കാര്‍സ്റ്റന്‍ വാര്‍ ഹോം, മധ്യദൂര ഓട്ടത്തില്‍ ഫെയ്ത്ത് കിപ്പിയോണ്‍... നോര്‍വേ താരം വാര്‍ഹോം ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയെങ്കിലും പോയ വര്‍ഷം യൂജിന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പരുക്കുമൂലം ഏഴാം സ്ഥാനത്തായിരുന്നു. ഇരിയോന്‍ നൈറ്റന്‍ 200 മീറ്ററില്‍ റെക്കോര്‍ഡ് ലക്ഷ്യമിടുന്നു. എന്നാല്‍ നിലവിലെ ചാമ്പ്യന്‍ നോഹ ലൈല്‍സ് എതിരാളിയായുണ്ട്. ഈ വര്‍ഷത്തെ മികച്ച സമയം ബ്രിട്ടന്റെ ഷാര്‍നെല്‍ ഹ്യുസിന്റെ പേരിലാണ്.

ബോള്‍ട്ടും ജസ്റ്റിന്‍ ഗാറ്റ്‌ലിനുമൊക്കെ വിരമിച്ച ശേഷം 100 മീറ്റര്‍ ജയിച്ചത് ക്രിസ്റ്റ്യന്‍ കോള്‍മാനും (2019) കേളിയുമാണ്

ഹൈജംപില്‍ ഖത്തര്‍ താരം മുതാസ് ഇ സാ ബര്‍സിം തുടര്‍ച്ചയായ നാലാം സ്വര്‍ണം ലക്ഷ്യമിടുന്നെങ്കിലും അമേരിക്കയുടെ ജുവാന്‍ ഹാരിസന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തും. ബോള്‍ട്ടും ജസ്റ്റിന്‍ ഗാറ്റ്‌ലിനുമൊക്കെ വിരമിച്ച ശേഷം 100 മീറ്റര്‍ ജയിച്ചത് ക്രിസ്റ്റ്യന്‍ കോള്‍മാനും (2019) കേളിയുമാണ്. ഇവര്‍ക്കൊപ്പം ലൈല്‍സും ഫെര്‍ഡിനാന്‍ഡ് ഒമനിയാലയും അകാനി സുബൈനും കാണും. പക്ഷേ, വനിതകളുടെ 100 മീറ്ററില്‍ ആയിരിക്കും കൂടുതല്‍ താരത്തിളക്കം. ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ് ,ജമൈക്കയുടെ തന്നെ ഷെറീക്കാ ജാക്‌സന്‍, അമേരിക്കയുടെ ഷാ കറി റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ കനത്ത പോരാട്ടം നടത്തും.100 മീറ്ററില്‍ എലെയ്ന്‍ തോംസന്റെ അസാന്നിധ്യം പ്രകടമാകും. എന്നാല്‍ റിലേ ടീമില്‍ എലെയ്ന്‍ കാണും. ഈ വര്‍ഷത്തെ മികച്ച സമയം ഷെറീക്കയുടേതാണ്.

ഷെല്ലി ആന്‍ ഫ്രേസറുടെ ലോക ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം ഒളിംപിക്‌സിലേതില്‍ നിന്നു വ്യത്യസ്തമാണ്. 2008 ലും 12 ലും മാത്രമാണ് ഒളിംപിക് സ്വര്‍ണം കിട്ടിയത്. 2016 ല്‍ വെങ്കലവും 20 ല്‍ വെള്ളിയുമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ വെയ്ദ് വാന്‍ പരുക്കില്‍ നിന്നു മോചിതനായി മടങ്ങിയെത്തി പുരുഷന്മാരുടെ 400 മീറ്ററില്‍ മൂന്നാം സ്വര്‍ണത്തിന് ട്രാക്കില്‍ ഇറങ്ങും. ഇതിനു മുൻപ് ജയിച്ചത് ആറു വര്‍ഷം മുന്‍പായിരുന്നു. വനിതകളുടെ ഒരു ലാപ്പില്‍ ഷോനേ മില്ലര്‍ പ്രസവത്തിനു ശേഷം മടങ്ങി വരികയാണ്. അതേ സമയം സിഡ്‌നി മക് ലോഗ്ലിന്‍ പരുക്കുമൂലം പിന്‍വാങ്ങി.

ഷെല്ലി ആന്‍ ഫ്രേസറുടെ ലോക ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം ഒളിംപിക്‌സിലേതില്‍ നിന്നു വ്യത്യസ്തമാണ്

1983ല്‍ ഹെല്‍സിങ്കിയില്‍ തുടക്കമിട്ട ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പില്‍ അമേരിക്കയുടെ ആധിപത്യമാണ് കണ്ടു വരുന്നത്. 182 സ്വര്‍ണമാണ് അമേരിക്ക ഇതുവരെ നേടിയത്. രണ്ടാമതുള്ള ജര്‍മനിക്ക് 63 സ്വര്‍ണം മാത്രം. മധ്യ- ദീര്‍ഘദൂരങ്ങളിലെ മികവില്‍ കെനിയ 62 സ്വര്‍ണം നേടിയിട്ടുണ്ട്.ഇത്യോപ്യയ്ക്ക് 33 സ്വര്‍ണമുണ്ട്. റഷ്യ, ജമൈക്ക, ബ്രിട്ടന്‍ എന്നിവരാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മറ്റു ശക്തികള്‍. അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലവും നീരജ് ചോപ്രയുടെ വെള്ളിയും മാത്രം സ്വന്തമായുള്ള ഇന്ത്യക്ക് ഇത്തവണ സ്വര്‍ണം കിട്ടണമെങ്കില്‍ അദ്ദേഹം തിളങ്ങണം. നീരജിനാകട്ടെ പ്രധാന കായിക മേളകളില്‍ സ്വര്‍ണം ഇല്ലാത്തത് ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മാത്രവും.

logo
The Fourth
www.thefourthnews.in