ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: ഫൈനല്‍ കാണാതെ അവിനാഷ് സാബിള്‍ പുറത്ത്, ആദ്യ സ്വർണം സ്പെയിന്

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: ഫൈനല്‍ കാണാതെ അവിനാഷ് സാബിള്‍ പുറത്ത്, ആദ്യ സ്വർണം സ്പെയിന്

ആദ്യ ഇനമായ 20 കിമീ നടത്തത്തിലാണ് സ്പാനിഷ് താരം അല്‍വാരോ മാര്‍ട്ടിന്‍ സ്വര്‍ണം നേടിയത്

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയോടെ തുടക്കം. ബുഡാപെസ്റ്റില്‍ നടക്കുന്ന മീറ്റിന്റെ ആദ്യദിനത്തില്‍ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ദേശീയ റെക്കോഡുടമയായ അവിനാഷ് സാബിള്‍ ഫൈനല്‍ കാണാതെ പുറത്തായി. 12 പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഏഴാം സ്ഥാനത്താണ് സാബിള്‍ ഫിനിഷ് ചെയ്തത്. എട്ട് മിനിറ്റും 22.24 സെക്കന്‍ഡും എടുത്താണ് താരം ഏഴാം സ്ഥാനത്തെത്തിയത്. മൂന്ന് ഹീറ്റ്‌സുകളിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍ മാത്രമാണ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്. ലോക അത്‌ലറ്റിക്‌സിനുള്ള പരിശീലനത്തിന്റെ ഭാഗമായി താരം മാസങ്ങളോളമായി ആഭ്യന്തര മത്സരങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. മെഡല്‍ നേടിയില്ലെങ്കിലും താരം ഫൈനലില്‍ കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: ഫൈനല്‍ കാണാതെ അവിനാഷ് സാബിള്‍ പുറത്ത്, ആദ്യ സ്വർണം സ്പെയിന്
വനിതാ ഫുട്ബോള്‍ ലോകകപ്പ്: ആതിഥേയരെ മറികടന്ന് മൂന്നാം സ്ഥാനക്കാരായി സ്വീഡൻ

അതേസമയം മീറ്റിലെ ആദ്യ സ്വര്‍ണത്തിന് സ്പാനിഷ് താരം ആല്‍വാരോ മാര്‍ട്ടിന്‍ ഉടമയായി. ആദ്യ ഇനമായ 20 കിമീ നടത്തത്തിലാണ് അല്‍വാരോ മാര്‍ട്ടിന്‍ സ്വര്‍ണം നേടിയത്. ഈ സീസണിലെ ലോകത്തിലെ മികച്ച സമയത്തിലാണ് മാര്‍ട്ടിന്‍ നടത്തം ഫിനിഷ് ചെയ്തത്. മത്സരം പൂര്‍ത്തിയാകാന്‍ അഞ്ച് കിലോമീറ്റര്‍ ബാക്കിനില്‍ക്കെ തന്നെ അദ്ദേഹം ലീഡെഡുത്തിരുന്നു. ബാക്കിയുള്ള ദൂരം ലീഡ് വിട്ടുകൊടുക്കാതെ തന്നെ അദ്ദേഹം ഒരു മണിക്കൂറും 17.32 സെക്കന്‍ഡും പിന്നിട്ട് നടത്തം പൂര്‍ത്തിയാക്കി.

എട്ട് മിനിറ്റും 22.24 സെക്കന്‍ഡും എടുത്താണ് താരം ഏഴാം സ്ഥാനത്തെത്തിയത്

ടോക്കിയോ ഒളിമ്പിക്‌സില്‍ നാലാമതും കഴിഞ്ഞ വര്‍ഷം യൂജിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴാമതായും ഫിനിഷ് ചെയ്ത മാര്‍ട്ടിന്‍ ഇത്തവണ അതില്‍ നിന്ന് ഏകദേശം രണ്ട് സെക്കന്‍ഡ് സേവ് ചെയ്തു. മൂന്ന് തവണ ലോക വെങ്കലമെഡല്‍ ജേതാവായ സ്വീഡന്റെ പെര്‍സ്യൂസ് കാള്‍സ്‌ട്രോം 1:17.39 ണണിക്കൂറില്‍ വെള്ളി നേടി. ബ്രസീലിന്റെ കായോ ബോണ്‍ഫിം 1:17.47 മണിക്കൂറില്‍ വെങ്കലവും സ്വന്തമാക്കി.

ഇന്ത്യയുടെ മൂന്ന് റേസ് വാക്കര്‍മാര്‍ പൂര്‍ണമായും നിരാശപ്പെടുത്തി. വികാഷ് സിങ് 1:21:58 സെക്കന്‍ഡില്‍ 28-ാം സ്ഥാനത്തും പരംജീത് സിങ് ബിഷ്ത് 1:24:02 സെക്കന്‍ഡില്‍ 35-ാം വേഗത്തിലും ആകാശ്ദീപ് സിങ് 47-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

logo
The Fourth
www.thefourthnews.in