ചരിത്രം കുറിച്ച് ചിരാഗ് - സാത്വിക് സഖ്യം; സ്വിസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യക്ക് കിരീടം

ചരിത്രം കുറിച്ച് ചിരാഗ് - സാത്വിക് സഖ്യം; സ്വിസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യക്ക് കിരീടം

ലോക റാങ്കിങ്ങില്‍ 21-ാം സ്ഥാനത്തുള്ള ചൈനീസ് സഖ്യത്തെ 54 മിനിറ്റ് നീണ്ട പോരാട്ടതിന് ഒടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. സ്കോര്‍ 21-19, 24-22

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് കിരീടം. സാത്വിക് സായ്‌രാജ് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യമാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ചൈനയുടെ താങ് ക്വിയാന്‍- റെന്‍ യു സിയാങ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് സ്വിസ് ഓപ്പണ്‍ പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇരുവരും കിരീടം സ്വന്തമാക്കിയത്. ശക്തമായ പോരാട്ടത്തിന് ഒടുവിലാണ് ലോക 21-ാം നമ്പറുകാരായ ചൈനീസ് സഖ്യത്തെ ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. സ്‌കോര്‍; 21-19, 24-22.

ചരിത്രം കുറിച്ച് ചിരാഗ് - സാത്വിക് സഖ്യം; സ്വിസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യക്ക് കിരീടം
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; നേട്ടം കൈവരിച്ച് സ്വാതി ബോറ

താങ് ക്വിയാന്‍- റെന്‍ യു സിയാങ് സഖ്യം ശക്തമായി പ്രതിരോധം മത്സരത്തിലുടനീളം കാഴ്ചവച്ചെങ്കിലും ചിരാഗ് ഷെട്ടി- സാത്വിക് സായ്‌രാജ് സഖ്യം പ്രകടന മികവില്‍ വിജയം കൈപിടിയിലാക്കുകയായിരുന്നു. ഇതാദ്യമായാണ് താങ് ക്വിയാന്‍- റെന്‍ യു സിയാങ് സഖ്യം സ്വിസ് 2023 മത്സരത്തില്‍ പരാജയപ്പെടുന്നത്.

രണ്ടാമത്തെ ഗെയ്മില്‍ പോലും ഇരു ടീമുകളും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല. 11-11 ല്‍ നിന്നിരുന്ന സ്‌കോര്‍ കൃത്യമായ മുന്നേറ്റത്തിലൂടെ ഇന്ത്യ മൂന്ന് പോയിന്റ് നേടിയതാണ് നിര്‍ണായകമായത്. വീണ്ടും പ്രതിരോധം ശക്തമാക്കിയ താങ് ക്വിയാന്‍- റെന്‍ യു സിയാങ് സംഖ്യത്തെ 54ാം മിനുട്ടില്‍ ഇന്ത്യ നാല് പോയിന്റ് നേടി തിരിച്ചടിച്ചു. ഇരുവരേയും ഈ സീസണിലെ ആദ്യ കിരീടമാണിത്.

കഴിഞ്ഞ ആഴ്ച നടന്ന ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ സാത്വിക്കും ചിരാഗും നിരാശരാക്കിയിരുന്നു. രണ്ടാം റൗണ്ടില്‍ സഖ്യം പുറത്താകുകയായിരുന്നു. 2019-ല്‍ തായ്ലന്‍ഡ് ഓപ്പണും 2018-ല്‍ ഹൈദരാബാദ് ഓപ്പണും, കഴിഞ്ഞ വര്‍ഷം ഇന്ത്യ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടിയ ഇന്ത്യന്‍ ജോഡിയുടെ കരിയറിലെ അഞ്ചാമത്തെ ലോക കിരീടമാണിത്. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സാത്വികും ചിരാഗും സ്വര്‍ണം നേടിയിരുന്നു.

logo
The Fourth
www.thefourthnews.in