തായ്‌പേയ് ഓപ്പണ്‍: പ്രണോയ് ക്വാര്‍ട്ടറില്‍

തായ്‌പേയ് ഓപ്പണ്‍: പ്രണോയ് ക്വാര്‍ട്ടറില്‍

ഇന്തോനീഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെ 6 മിനിറ്റിലാണ് പുറത്താക്കിയത്

ഇന്ത്യന്‍ ബാഡ്മിന്‍ഡണ്‍ താരം എച്ച് എസ് പ്രണോയ് തായ്‌പേയ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇന്തോനീഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണോയിയുടെ ക്വാര്‍ട്ടര്‍ പ്രവേശം. സ്കോർ: 21-9, 21-17 ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ സൂപ്പര്‍ 300 ടൂര്‍ണമെന്റ് വെങ്കലമെഡല്‍ ജേതാവ് സുഗിയാര്‍ട്ടോയെ 36 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ്‌ പുറത്താക്കിയത്. ഹോങ്കോങ്ങിന്റെ ആംഗസ് എന്‍ഗ് കാ ലോങ്ങിനെയാണ് ലോക ഒന്‍പതാം നമ്പര്‍താരം അവസാന എട്ടില്‍ നേരിടേണ്ടത്.

കഴിഞ്ഞ മാസം നടന്ന മലേഷ്യ മാസ്‌റ്റേഴ്‌സ് സൂപ്പര്‍ 300 കിരീട ജേതാവായ പ്രണോയ് തുടര്‍ച്ചയായി മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. കഴിഞ്ഞ ആഴ്ച സൂപ്പര്‍ 1000 ടൂര്‍ണമെന്റായ ഇന്തോനീഷ്യ ഓപ്പണില്‍ പ്രണോയ് സെമി ഫൈനലിലെത്തിയിരുന്നു. അവിടെ അദ്ദേഹം ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സെല്‍സനോട് പരാജയപ്പെടുകയായിരുന്നു.

മത്സരത്തില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് പ്രണോയ്

മത്സരത്തില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് പ്രണോയ്. മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ് പരുപ്പള്ളി കശ്യപ് തായ്വാന്‍ താരം സു ലി യാങ്ങിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. മിക്‌സ്ഡ് ഡിള്‍സ് ജോഡികളായ സിക്കി റെഡ്ഡിയെയും രോഹന്‍ കപൂറിനെയും പുറത്താക്കിയത് ആതിഥേയ ജോഡികളായ ചിയു ഹ്സിയാങ് ചിയെ-ലിന്‍ സിയാവോ മിന്‍ സഖ്യമാണ്.

logo
The Fourth
www.thefourthnews.in