ബാഡ്മിന്റണ്‍ റാങ്കിങ്: ഒൻപതാം സ്ഥാനത്തേക്കുയർന്ന് പ്രണോയ്, ലക്ഷ്യ സെൻ 11-ാമത്

ബാഡ്മിന്റണ്‍ റാങ്കിങ്: ഒൻപതാം സ്ഥാനത്തേക്കുയർന്ന് പ്രണോയ്, ലക്ഷ്യ സെൻ 11-ാമത്

പി വി സിന്ധുവിന്റെ 17-ാം സ്ഥാനത്തിൽ യാതൊരു മാറ്റവുമില്ല

ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്. ഇന്നു പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്താണ് പ്രണോയ്. രണ്ടു സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നാമതുള്ള ലക്ഷ്യ സെന്നാണ് തൊട്ടു പിന്നിലുള്ള ഇന്ത്യൻ താരം. ജപ്പാൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിഫൈനലിനു ശേഷമാണ് പുതിയ സ്ഥാന നിർണയം.

മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത് 19-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ദേശീയ ചാമ്പ്യനായ മിഥുൻ മഞ്ജുനാഥ് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 50-ാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ബാഡ്മിന്റണ്‍ റാങ്കിങ്: ഒൻപതാം സ്ഥാനത്തേക്കുയർന്ന് പ്രണോയ്, ലക്ഷ്യ സെൻ 11-ാമത്
ഉയർന്ന ബാറ്റിങ് ശരാശരിയുള്ള ഓസ്‌ട്രേലിയൻ ഓപ്പണർ; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ റെക്കോഡുമായി ഉസ്മാൻ ക്വാജ

പുരുഷ വിഭാഗം ഡബിള്‍സില്‍ സാത്വിക്‌ സായിരാജ്-ചിരാഗ് ഷെട്ടിയും രണ്ടാം സ്ഥനത്ത് തുടരുകയാണ്. അതേസമയം വനിതാ ഡബിൾസ് ജോഡികളായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തെത്തി. എന്നാല്‍ വനിതാ വിഭാഗം സിംഗിള്‍സ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധുവിന്റെ 17-ാം റാങ്കിന് മാറ്റമില്ല.

logo
The Fourth
www.thefourthnews.in