ജപ്പാൻ ഓപ്പണ്‍ ബാഡ്മിന്റൺ : സാത്വിക്-ചിരാഗ് സഖ്യത്തിന് തോൽവി, ലക്ഷ്യ സെൻ സൈമി ഫൈനലില്‍

ജപ്പാൻ ഓപ്പണ്‍ ബാഡ്മിന്റൺ : സാത്വിക്-ചിരാഗ് സഖ്യത്തിന് തോൽവി, ലക്ഷ്യ സെൻ സൈമി ഫൈനലില്‍

പുരുഷ ഡബിള്‍സില്‍ ഒളിമ്പിക് ചാമ്പ്യന്മാരായ ചൈനയുടെ ലീ യാങ്- വാങ് ചി ലിന്‍ ജോഡിയോട് ഒരു മണിക്കൂറും 10 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിലാണ് ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് സമിശ്രഫലങ്ങളുടെ ദിനം. പുരുഷ സംഗിൾസിൽ ലക്ഷ്യ സെൻ സെമിഫൈനലിലെത്തി. അതേസമയം ലോകരണ്ടാം നമ്പര്‍ ജോഡികളായ സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ പുറത്തായി.

ജപ്പാൻ ഓപ്പണ്‍ ബാഡ്മിന്റൺ : സാത്വിക്-ചിരാഗ് സഖ്യത്തിന് തോൽവി, ലക്ഷ്യ സെൻ സൈമി ഫൈനലില്‍
'ലോക രണ്ടാം നമ്പർ': കരിയറിലെ ഏറ്റവും മികച്ച റാങ്കുമായി സാത്വിക്-ചിരാഗ് സഖ്യം

പുരുഷ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യത്തിന്റെ 12 മത്സരങ്ങളുടെ അപരാജിത കുതിപ്പാണ് ഇതോടെ അവസാനിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യന്മാരായ ചൈനയുടെ ലീ യാങ്- വാങ് ചി ലിന്‍ ജോഡിയോട് ഒരു മണിക്കൂറും 10 മിനിറ്റും നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍: 15-21, 25-23, 16-21. ഈ സീസണില്‍ കൊറിയന്‍ ഓപ്പണ്‍(സൂപ്പര്‍ 500), സ്വിസ് ഓപ്പണ്‍ (സൂപ്പര്‍ 300), ഇന്തോനേഷ്യ ഓപ്പണ്‍ (സൂപ്പര്‍1000) ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നീ കിരീടങ്ങള്‍ ഉയര്‍ത്തിയ സഖ്യം മികച്ച ഫോമിലായിരുന്നു.

മൂന്നാം റൗണ്ടില്‍ തുടക്കത്തില്‍ പൂര്‍ണമായും ചൈനീസ് ആധിപത്യമാണ് കണ്ടത്.

ജപ്പാന്റെ കോകി വതനാബെയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്നിന്റെ മുന്നേറ്റം. സ്‌കോര്‍: 21-15, 21-19. ഈ മാസം ആദ്യം കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 നേടിയ സെന്‍, തുടക്കത്തില്‍ തന്നെ 5-3 ലീഡ് തുറന്നിരുന്നു. പിന്നീട് ലീഡ് നില മെച്ചപ്പെടുത്തിയ സെൻ അനായാസം ഒന്നാം ഗെയിം സീല്‍ ചെയ്തു. രണ്ടാം ഗെയിമില്‍ എതിരാളി പ്രതിരോധം മെച്ചപ്പെടുത്തിയെങ്കിലും കൃത്യമായ ഷോര്‍ട്ടുകളിലൂടെ സെന്‍ മത്സരം സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in