ഓസ്‌ട്രേലിയൻ ഓപ്പണിൽ മഞ്ജുനാഥിന് അട്ടിമറി വിജയം; സിന്ധു, ശ്രീകാന്ത്, പ്രണോയ് രണ്ടാം റൗണ്ടിൽ

ഓസ്‌ട്രേലിയൻ ഓപ്പണിൽ മഞ്ജുനാഥിന് അട്ടിമറി വിജയം; സിന്ധു, ശ്രീകാന്ത്, പ്രണോയ് രണ്ടാം റൗണ്ടിൽ

കീൻ യൂ ലോഹിനെ 21-19, 21-19 എന്ന സ്‌കോറിനാണ് മഞ്ജുനാഥ് പരാജയപ്പെടുത്തിയത്

ഓസ്‌ട്രേലിയൻ ഓപ്പൺ പ്രാഥമിക റൗണ്ടിൽ ഗംഭീര തുടക്കവുമായി മിഥുൻ മഞ്ജുനാഥ്. 41 മിനിറ്റ് നീണ്ടുനിന്ന പുരുഷ സിംഗിൾസിന്റെ ആദ്യ റൗണ്ട് മത്സരത്തിൽ ലോക ഏഴാം നമ്പർ താരമായ സിംഗപ്പൂരിന്റെ കീൻ യൂ ലോഹിനെയാണ് മഞ്ജുനാഥ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-19, 21-19. നിലവിൽ ലോക റാങ്കിങ്ങിൽ 50-ാം സ്ഥാനത്താണ് മഞ്ജുനാഥ്.

മലേഷ്യൻ താരങ്ങളായ ലീ സി ജിയയും, ലിയോങ് ജുൻ ഹാവോയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ബിഡബ്ല്യുഎഫ് സൂപ്പർ 500 ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ മഞ്ജുനാഥ് നേരിടുക.

ഓസ്‌ട്രേലിയൻ ഓപ്പണിൽ മഞ്ജുനാഥിന് അട്ടിമറി വിജയം; സിന്ധു, ശ്രീകാന്ത്, പ്രണോയ് രണ്ടാം റൗണ്ടിൽ
'ആഡംബരങ്ങള്‍ വേണ്ട, അടിസ്ഥാന സൗകര്യങ്ങളെങ്കിലും സാധിച്ചു തരണം'; വിന്‍ ഡീസ് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് ഹാര്‍ദ്ദിക്‌

ഈ സീസണിൽ ഏഴ് വ്യത്യസ്ത മത്സരങ്ങളിലും ആദ്യ റൗണ്ടിൽ പരാജയമേറ്റു വാങ്ങിയ സിന്ധു വനിതാ ഓപ്പണിംഗ് സിംഗിൾസിൽ അഷ്മിത ചാലിഹയെ 36 മിനിറ്റിൽ 21-18, 21-13 നാണ് പരാജയപ്പെടുത്തിയത്. അതേസമയം ആകർഷി കശ്യപ് മലേഷ്യയുടെ ജിൻ വെയ് ഗോഹിനെ 21-15 21-17 ന് തോൽപ്പിച്ചപ്പോൾ ചൈനീസ് തായ്‌പേയിയുടെ യു പോ പൈയ്‌ക്കെതിരെ മാളവിക ബൻസോദ് 20-22 11-21 ന് തോൽവിയേറ്റു വാങ്ങി പുറത്തായി.

ഓസ്‌ട്രേലിയൻ ഓപ്പണിൽ മഞ്ജുനാഥിന് അട്ടിമറി വിജയം; സിന്ധു, ശ്രീകാന്ത്, പ്രണോയ് രണ്ടാം റൗണ്ടിൽ
വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ഇറ്റലിക്ക് 'ഇന്‍ജുറി', അട്ടിമറി ജയത്തോടെ ദക്ഷിണാഫ്രിക്ക നോക്കൗട്ടില്‍

ലോക 19-ാം നമ്പർ താരമായ ശ്രീകാന്ത് പുരുഷ സിംഗിൾസ് ഓപ്പണിംഗ് റൗണ്ട് മത്സരങ്ങളിൽ ജപ്പാന്റെ കെന്റ നിഷിമോട്ടോയെ 21-18 21-7 ന് തോൽപിച്ചപ്പോൾ എച്ച്എസ് പ്രണോയ് ഹോങ്കോങ്ങിന്റെ ച്യൂക് യിയു ലീയെ 21-18 16-21 21 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. രണ്ടാം റൗണ്ടിൽ ചൈനീസ് തായ്‌പേയിയുടെ യു ജെൻ ചിയെ പ്രണോയ് നേരിടുമ്പോൾ രജാവത്തും ശ്രീകാന്തും തായ്‌പെ താരങ്ങളായ ത്സു വെയ് വാങ്, ലി യാങ് സു എന്നിവരെ നേരിടും. അതേസമയം പരുക്കിനെത്തുടർന്ന് കിരൺ ജോർജിനെതിരായ പുരുഷ സിംഗിൾസ് മത്സരത്തിൽ നിന്ന് ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ പിന്മാറി.

logo
The Fourth
www.thefourthnews.in