പി വി സിന്ധു
പി വി സിന്ധു

മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ; സിന്ധുവും പ്രണോയിയും ക്വാര്‍ട്ടറില്‍

ക്വാർട്ടർ ഫൈനലില്‍ ചൈനയുടെ യി മാൻ ഷാങാണ് സിന്ധുവിന്റെ എതിരാളി

ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധുവും എച്ച് എസ് പ്രണോയിയും മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലില്‍ കടന്നു. ഇരട്ട ഒളിമ്പിക് മെഡൽ ജേതാവും ആറാം സീഡുമായ സിന്ധു വനിതാ സിംഗിൾസിൽ ജപ്പാന്റെ അയ ഒഹോരിയെയാണ് പരാജയപ്പെടുത്തിയത്. പുരുഷ സിംഗിൾസിൽ ചൈനയുടെ ഷി ഫെംഗ് ലിയെ കടന്നാണ് പ്രണോയിയുടെ ജയം.

ഇന്തോനേഷ്യയുടെ ജോനാറ്റൻ ക്രിസ്റ്റിയും ജപ്പാന്റെ കെന്റ നിഷിമോട്ടോയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് പ്രണോയ് അടുത്തതായി നേരിടുക

ലോക 13 -ാം നമ്പർ താരമായ സിന്ധു, പ്രീക്വാര്‍ട്ടറില്‍ ജാപ്പനീസ് താരത്തെ 21-16, 21-11 എന്ന സ്കോറിനാണ് തോല്‍പ്പിച്ചത്. ക്വാർട്ടർ ഫൈനലില്‍ ചൈനയുടെ യി മാൻ ഷാങാണ് സിന്ധുവിന്റെ എതിരാളി. ലോക 9-ാം നമ്പർ താരമായ പ്രണോയ്, ഷി ഫെംഗ് ലിയെ 13-21, 21-16, 21-11 സ്കോറിന് തോല്‍പ്പിച്ചു. ഇന്തോനേഷ്യയുടെ ജോനാറ്റൻ ക്രിസ്റ്റിയും ജപ്പാന്റെ കെന്റ നിഷിമോട്ടോയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് പ്രണോയ് അടുത്തതായി നേരിടുക.

logo
The Fourth
www.thefourthnews.in