സ്‌പെയിന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍; സിന്ധു ഫൈനലില്‍ വീണു

സ്‌പെയിന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍; സിന്ധു ഫൈനലില്‍ വീണു

മാഡ്രിഡില്‍ നടന്ന ഫൈനലില്‍ 21-8, 21-8 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

2023-ലെ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി.വി. സിന്ധുവിന് കാലിടറി. സ്‌പെയിന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്നു നടന്ന ഫൈനലില്‍ ഇന്തോനീഷ്യന്‍ താരം ഗ്രിഗോറിയ മാരിസ്‌ക തുന്‍ജുങ്ങിനോടാണ് സിന്ധു പരാജയം രുചിച്ചത്.

മാഡ്രിഡില്‍ നടന്ന ഫൈനലില്‍ 21-8, 21-8 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. സെമിഫൈനല്‍ വരെ മിന്നുന്ന ഫോമിലായിരുന്ന സിന്ധു കലാശപ്പോരാട്ടത്തില്‍ വെറും 29 മിനിറ്റിനുള്ളില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ രണ്ടാം സീഡായ ഇന്ത്യന്‍ ഇതിനു മുമ്പ് ഏഴു തവണ ഇന്തോനീഷ്യന്‍ താരവുമായി ഏറ്റുമുട്ടിയിട്ടുണ്ട്. ഏഴിലും ജയം സിന്ധുവിനൊപ്പം നിന്നപ്പോള്‍ ഇക്കുറി വിജയദേവത കളം മാറ്റി ചവിട്ടുകയായിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in