പതിനേഴാമത്; ഒരു പതിറ്റാണ്ടിനിടയിലെ മോശം റാങ്കിങ്ങില്‍ പി.വി. സിന്ധു

പതിനേഴാമത്; ഒരു പതിറ്റാണ്ടിനിടയിലെ മോശം റാങ്കിങ്ങില്‍ പി.വി. സിന്ധു

ഇതിനു മുമ്പ് 2013 ജനുവരിയിലാണ് ആദ്യ 15-ല്‍ നിന്ന് താഴെയിറങ്ങി സിന്ധു 17-ാം റാങ്കിലേക്കു വീണത്

ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ലോകറാങ്കിങ്ങില്‍ കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യന്‍ സൂപ്പര്‍ താരം പിവി സിന്ധു. ഇന്നു പുറത്തുവിട്ട ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍(ബി.ഡബ്ല്യു.എഫ്) പുതിയ റാങ്കിങ്ങില്‍ 17-ാമതാണ് സിന്ധു. ഈ മാസമാദ്യം പുറത്തുവന്ന കഴിഞ്ഞ റാങ്ക് പട്ടികയില്‍ 12-ാമതായിരുന്നു സിന്ധു.

പരുക്കില്‍ നിന്ന് മുക്തായി കോര്‍ട്ടില്‍ തിരിച്ചെത്തിയ സിന്ധുവിന് ഇതുവരെ തന്റെ സ്വതസിദ്ധ ഫോമിലേക്ക് ഉയരാനായിട്ടില്ല. സീസണില്‍ മോശം ഫോം തുടര്‍ന്നതോടെയാണ് കരിയറിലെ വലിയ തിരിച്ചടി താരത്തിന് നേരിടേണ്ടി വന്നത്. ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് സിന്ധും ഇത്രയും മോശം റാങ്കിങ്ങിലേക്ക് വീഴുന്നത്.

ഇതിനു മുമ്പ് 2013 ജനുവരിയിലാണ് ആദ്യ 15-ല്‍ നിന്ന് താഴെയിറങ്ങി സിന്ധു 17-ാം റാങ്കില്‍ എത്തിയത്. പിന്നീട് പടിപടിയായി പ്രകടനം മെച്ചപ്പെടുത്തിയ താരം 2016-ന് ശേഷം ആദ്യ പത്തിന് പുറത്തു പോയിട്ടില്ലായിരുന്നു. 2016 ഏപ്രില്‍ രണ്ടിന് രണ്ടാം റാങ്കില്‍ എത്തിയതാണ് മികച്ച നേട്ടം. കഴിഞ്ഞ സീസണിന്റെ അവസാന നേരിട്ട പരുക്കാണ് സിന്ധുവിന് തിരിച്ചടിയായത്.

പരുക്കിനെത്തുടര്‍ന്ന് അഞ്ചു മാസത്തോളം കോര്‍ട്ടില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്ന താരം ഏറെ വൈകാതെ തിരിച്ചെത്തിയെങ്കിലും ഫോം വീണ്ടെടുക്കാനായിട്ടില്ല. സിന്ധുവിനു പുറമേ എച്ച്.എസ്. പ്രണോയ്, സൈന നെഹ്‌വാള്‍ എന്നിവര്‍ക്കും തിരച്ചടിയേറ്റു. പ്രണോയ് ഒരു സ്ഥാനം പിന്നോട്ടിറങ്ങി 10-ാം റാങ്കിലെത്തിയപ്പോള്‍ സൈന അഞ്ച് സ്ഥാനം നഷ്ടപ്പെട്ട് 36-ാം റാങ്കിലേക്കു വീണു.

logo
The Fourth
www.thefourthnews.in