'ഷോയ്ബുമായി വേർപിരിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു'; സ്വകാര്യതയെ മാനിക്കണമെന്ന് സാനിയയും കുടുംബവും

'ഷോയ്ബുമായി വേർപിരിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു'; സ്വകാര്യതയെ മാനിക്കണമെന്ന് സാനിയയും കുടുംബവും

ഷോയ്ബ് മാലിക്ക് പാകിസ്താനി നടിയായ സന ജാവേദിനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് സാനിയയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം എത്തിയിരിക്കുന്നത്

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കുമായി പിരിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടതായി ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിർസ. ടീം സാനിയയും മിർസ കുടുംബവും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഷോയ്ബ് മാലിക്ക് പാകിസ്താനി നടിയായ സന ജാവേദിനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് സാനിയയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം എത്തിയിരിക്കുന്നത്.

''സാനിയ തന്റെ വ്യക്തിജീവിതം പൊതുമധ്യത്തില്‍ നിന്ന് അകറ്റി നിർത്തിയിരുന്നു. സൈനയുടേയും ഷോയ്ബിന്റേയും വിവാഹമോചനം കഴിഞ്ഞ് മാസങ്ങളായി എന്നറിയിക്കേണ്ട സാഹചര്യം ഇപ്പോള്‍ വന്നിരിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ ഷോയ്ബിന് എല്ലാ ആശംസകളും സാനിയ അറിയിക്കുന്നു. അവളുടെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ ഈ നിമിഷത്തില്‍ ആരാധകരും അഭ്യുദയകാംഷികളും ഊഹാപോഹങ്ങളിലേർപ്പെടാതെ സ്വകാര്യതയെ മാനിക്കണമെന്ന് അപേക്ഷിക്കുന്നു,'' പ്രസ്താവനയില്‍ പറയുന്നു.

'ഷോയ്ബുമായി വേർപിരിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു'; സ്വകാര്യതയെ മാനിക്കണമെന്ന് സാനിയയും കുടുംബവും
ഷൊയ്ബ് മാലിക് അല്ല, മൊഴിചൊല്ലിയത് സാനിയ! എന്താണ് ശരീഅ നിയമത്തിലെ ഖുല്‍അ്‌?

ഇന്നലെയായിരുന്നു ഷോയ്ബ് മാലിക്കും സന ജാവേദുമായുള്ള വിവാഹം നടന്നത്. ഷോയ്‌ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വേർപിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു.

"വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേർപിരിയല്‍ കഠിനവും. അമിതവണ്ണം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഫിറ്റായിരിക്കുക എന്നത് കഠിനവും. ആശയവിനിമയം ബുദ്ധിമുട്ടേറിയ ഒന്നാണ്, ആശയവിനിമയം ഇല്ലാതിരിക്കുക എന്നത് കഠിനവും. ജീവിതം ഒരിക്കലും എളുപ്പമുള്ള ഒന്നല്ല, എപ്പോഴും കഠിനമായിരിക്കും...വിവേകത്തോടെ വേണം തിരഞ്ഞെടുപ്പ് നടത്താന്‍," സാനിയ കുറിച്ചു.

2010 ഏപ്രില്‍ 12നായിരുന്നു ഷോയ്‌ബ് മാലിക്കിന്റേയും സാനിയ മിർസയുടേയും വിവാഹം നടന്നത്. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. പിന്നീട് പാകിസ്താനിലും ചടങ്ങുകള്‍ നടന്നിരുന്നു. 2018 ഒക്ടോബറില്‍ ഇരുവർക്കും ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. ഇസാന്‍ മിർസ മാലിക്കെന്നാണ് കുട്ടിയുടെ പേര്.

logo
The Fourth
www.thefourthnews.in