ഇനി കളി മാറും; ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു
REUTERS

ഇനി കളി മാറും; ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

പരുക്കിനെ തുടർന്ന് ഫിലിപ്പ് കുട്ടിഞ്ഞ്യോയെ പരിഗണിക്കാഞ്ഞപ്പോൾ റൊബർട്ടോ ഫിർമിഞ്ഞ്യോ ടീമിൽ ഇടം നേടിയില്ല

ഇരുപത്തിരണ്ടാം ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ. ഇരുപത്തിയാറംഗ സ്ക്വാഡിനെയാണ് ബ്രസീൽ കോച്ച് ടിറ്റെ പ്രഖ്യാപിച്ചത്. പരുക്കിനെ തുടർന്ന് ഫിലിപ്പ് കുട്ടിഞ്ഞ്യോയെ പരിഗണിക്കാഞ്ഞപ്പോൾ, റൊബർട്ടോ ഫിർമിഞ്ഞ്യോ ടീമിൽ ഇടം നേടിയില്ല. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ബ്രസീൽ. ജപ്പാന്‍, കോസ്റ്റാറിക്ക ടീമുകളാണ് ഇതുവരെ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.

ഗോൾ കീപ്പറായി ലിവർപൂളിന്റെ ആലിസണ്‍ ബക്കറും, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്സൺ എന്നിവർ ഇടം പിടിച്ചപ്പോൾ മൂന്നാം കീപ്പറായി വിവേർട്ടൺ എത്തി. യുവത്വത്തിനും പരിചയ സമ്പത്തിനും ഒരു പോലെ പ്രാധാന്യം നൽകിയ സ്ക്വാഡിനെയാണ് കോച്ച് പ്രഖ്യാപിച്ചത്. 2002ന് ശേഷമുള്ള കിരീടമാണ് അഞ്ച് വട്ടം ചാമ്പ്യന്മാരായ ബ്രസീൽ ലക്ഷ്യം വക്കുന്നത്.

ഈ മാസം 24ന് സെര്‍ബിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം

ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലണ്ട്, സെര്‍ബിയ,കാമറൂണ്‍ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ ലോകകപ്പിന് യോഗ്യത നേടിയത്. ഈ മാസം 24ന് സെര്‍ബിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. 28ന് സ്വിറ്റ്‌സര്‍ലണ്ടിനെയും ഡിസംബര്‍ 2 ന് കാമറൂണിനെയും കാനറികള്‍ നേരിടും.

ബ്രസീൽ ടീം

അലിസൺ ബക്കർ, എഡേഴ്സൻ, വിവേർട്ടൺ, ഡാനിലോ, ഡാനി ആൽവ്സ്, അലക്സ് സാന്ദ്രോ, അലക്സ് ടെല്ലസ്, തിയാഗോ സിൽവ, മാർക്വീഞ്ഞോസ്, എഡർ മിലിറ്റാവോ, ബ്രമർ, കസമീറോ, ഫബീഞ്ഞോ, ഫ്രെഡ്, ബ്രൂണോ ഗ്വിമാറസ്, ലൂക്കാസ് പക്വേറ്റ, എവർട്ടൻ റിബെയ്റോ, നെയ്മർ, വിനീഷ്യസ് ജൂനിയർ, റാഫീഞ്ഞ, ആന്റണി, റോഡ്രിഗോ, ഗബ്രിയേൽ ജെസ്യൂസ്, റിച്ചാർലിസൻ, പെഡ്രോ, ഗബ്രിയേൽ മാർട്ടിനെല്ലി.

logo
The Fourth
www.thefourthnews.in