കാനറികള്‍ക്ക് തന്ത്രം മെനയാന്‍ കാര്‍ലോ ആഞ്ചലോട്ടി എത്തും; ബ്രസീല്‍ പരിശീലകനായി ഉടന്‍ ചുമതലയേല്‍ക്കും

കാനറികള്‍ക്ക് തന്ത്രം മെനയാന്‍ കാര്‍ലോ ആഞ്ചലോട്ടി എത്തും; ബ്രസീല്‍ പരിശീലകനായി ഉടന്‍ ചുമതലയേല്‍ക്കും

ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗ്യുവാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്

ബ്രസീല്‍ താരങ്ങളെ പരിശീലിപ്പിക്കാന്‍ ഇതിഹാസ ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയെത്തുന്നു. റയല്‍ മാഡ്രിഡുമായുള്ള കരാറ് അവസാനിപ്പിച്ച ശേഷം ഉടന്‍ തന്നെ ബ്രസീല്‍ പരിശീലകനായി ആഞ്ചലോട്ടി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗ്യുവാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ക്ലബിന്റെ ഇടക്കാല പരിശീലകനായി ഫ്‌ളുമിനസ് ബോസ് ഫെര്‍ണാണ്ടോഡിനിസിനെ അടുത്ത 12 മാസത്തേക്ക് നിയമിക്കുന്ന പ്രഖ്യാപന ചടങ്ങിലാണ് ആഞ്ചലോട്ടി ചുമതലയേല്‍ക്കുന്നതായി വ്യക്തമാക്കിയത്.

കാനറികള്‍ക്ക് തന്ത്രം മെനയാന്‍ കാര്‍ലോ ആഞ്ചലോട്ടി എത്തും; ബ്രസീല്‍ പരിശീലകനായി ഉടന്‍ ചുമതലയേല്‍ക്കും
സാഫ് കപ്പില്‍ ഒമ്പതാമത് മുത്തം; റെക്കോഡ് സ്ട്രീക്ക് ഉയര്‍ത്തി ഇന്ത്യ

2026 ലോകകപ്പ് തന്നെയാകും പ്രധാന ലക്ഷ്യം

ടീമിനൊപ്പം ചേരാന്‍ ആഞ്ചലോട്ടി മുന്നോട്ടുവച്ച നിബന്ധനകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റാവും ആഞ്ചലോട്ടി ബ്രസീലിനെ പരിശീലിപ്പിക്കുന്ന ആദ്യ ടൂര്‍ണമെന്റ്. 2026 ലോകകപ്പ് തന്നെയാകും പ്രധാന ലക്ഷ്യം.

ബ്രസീലിന്റെ മുന്‍നിര താരങ്ങളില്‍ പലരും ആഞ്ചലോട്ടി ടീമിന്റെ അടുത്ത മാനേജരാകാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ആഞ്ചലോട്ടിക്ക് 'ഞങ്ങളെ ഒരുപാട് പഠിപ്പിക്കാന്‍ കഴിയുമെന്ന്' താന്‍ കരുതുന്നതായി നെയ്മര്‍ പറഞ്ഞു, അതേസമയം മാഡ്രിഡ് കോച്ചാണ് ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനെന്നും അന്താരാഷ്ട്ര രംഗത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വിനീഷ്യസ് ജൂനിയര്‍ പറഞ്ഞു.

അതേസമയം, അഞ്ചലോട്ടിക്ക് പകരം റയല്‍ മാഡ്രിഡ് ആരെ പുതിയ പരിശീലകനാക്കുമെന്ന് കാര്യം ഇപ്പോള്‍ വ്യക്തമല്ല. റയല്‍ മാഡ്രിഡുമായുള്ള ആഞ്ചലോട്ടിയുടെ കരാര്‍ 2024 ല്‍ അവസാനിക്കും.

logo
The Fourth
www.thefourthnews.in