ചെന്നൈ മിന്നി; ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 206/6

ചെന്നൈ മിന്നി; ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 206/6

ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദിന്റേയും രച്ചിന്‍ രവീന്ദ്രയുടേയും മിന്നുന്ന തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ മികച്ച സ്‌കോറുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് ചെന്നൈ സ്‌കോര്‍ ചെയ്തത്. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാല്‍, ഗില്ലിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നില്ല തുടക്കം.

ചെന്നൈ മിന്നി; ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 206/6
'പന്തുതട്ടാനുള്ള ആഗ്രഹം കുറയുന്നു'; വംശീയ അധിക്ഷേപത്തില്‍ വിങ്ങിപ്പൊട്ടി വിനീഷ്യസ് ജൂനിയർ

ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദിന്റേയും രച്ചിന്‍ രവീന്ദ്രയുടേയും മിന്നുന്ന തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 20 പന്തില്‍ മൂന്നു സിക്‌സുകളും ആറു ഫോറുകളും നേടിയ രച്ചിന്‍ സ്വന്തമാക്കിയത് 46 റണ്‍സ്. റഷീദ് ഖാന്റെ പന്തില്‍ സാഹ സ്റ്റംപ് ചെയ്തു രച്ചിന്‍ പുറത്തായശേഷം എത്തിയ അജിങ്ക്യ രഹാനയെക്ക് നേടാനായത് 12 റണ്‍സ് മാത്രമാണ്. സായി കിഷോറിന്റെ പന്തില്‍ സാഹയുടെ സ്റ്റംപിങ്ങിലാണ് രഹാനെ മടങ്ങിയത്. അധികം വൈകാതെ 36 പന്തില്‍ 46 റണ്‍സുമായി ഋതുരാജും പുറത്തായി.

ചെന്നൈ മിന്നി; ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 206/6
കൈക്കൂലിയും അഴിമതിയും; ചൈനീസ് ഫുട്ബോള്‍ മുന്‍ തലവന് ജീവപര്യന്തം തടവ്

തുടര്‍ന്നെത്തിയ ശിവം ദുബെയും ഡാരിയല്‍ മിച്ചലും ചെന്നൈയ്ക്കായി സ്‌കോറിങ് വേഗം ഉയര്‍ത്തി. അര്‍ധസെഞ്ചുറി നേടിയ ശിവം ദുബെയെ 51 ണ്‍സില്‍ വിജയ് ശങ്കറുടെ കൈകളില്‍ എത്തിച്ച് റഷീദ് ഖാന്‍ പുറത്താക്കി. ആറു പന്തില്‍ 14 റണ്‍സെടുത്ത സമീര്‍ റിസ്വിയെ മോഹിത് ശര്‍മ പുറത്താക്കി. 24 റണ്‍സുമായി മിച്ചെലും ഏഴു റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു.

logo
The Fourth
www.thefourthnews.in