ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: അന്തിമ  ടീമുകളെ പ്രഖ്യാപിച്ചു; ഗെയ്ക്വാദ് ക്യാപ്റ്റന്‍, വനിത ടീമിനെ എച്ച്. കൗര്‍ നയിക്കും

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: അന്തിമ ടീമുകളെ പ്രഖ്യാപിച്ചു; ഗെയ്ക്വാദ് ക്യാപ്റ്റന്‍, വനിത ടീമിനെ എച്ച്. കൗര്‍ നയിക്കും

ഇന്ത്യന്‍ ടീമില്‍ ശിവം മാവിക്ക് പകരക്കാരനായി ആകാശ് ദീപിനെ തിരഞ്ഞെടുത്തു

ഹാങ്ഷൂവില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റിനുള്ള പുരുഷ-വനിത ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടീമില്‍ ശിവം മാവിക്ക് പകരക്കാരനായി ആകാശ് ദീപിനെ തിരഞ്ഞെടുത്തു. മാവി പരുക്കിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പുരുഷ ക്രിക്കറ്റ് മത്സരം സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 8 വരെ ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ നടക്കും.

പുരുഷ ടീം: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, അവേഷ് സിംഗ് ഖാന്‍, അര്‍ഷ്ദീപ് സിംഗ് , മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രാന്‍ സിംഗ് , ആകാശ് ദീപ്.

സ്റ്റാന്‍ഡ്ബൈ ലിസ്റ്റ്: യാഷ് താക്കൂര്‍, സായ് കിഷോര്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശന്‍.

അതേസമയം, 19-ാമത് ഏഷ്യന്‍ ഗെയിംസ് ഹാങ്ഷൗ 2022 ല്‍ അഞ്ജലി സര്‍വാണിക്ക് പകരക്കാരനായി വനിതാ സെലക്ഷന്‍ കമ്മിറ്റി നേരത്തെ കളിക്കാരുടെ സ്റ്റാന്‍ഡ്ബൈ ലിസ്റ്റിന്റെ ഭാഗമായിരുന്ന പൂജ വസ്ത്രകറിനെ തിരഞ്ഞെടുത്തു.

അതേസമയം, ഇടങ്കയ്യന്‍ പേസറായ സര്‍വാണിക്ക് കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ സ്റ്റാന്‍ഡ്ബൈ ലിസ്റ്റിന്റെ ഭാഗമായിരുന്ന പൂജ വസ്ത്രകറിനെ വനിത ടീമില്‍ ഉള്‍പ്പെടുത്തി. വനിതാ ക്രിക്കറ്റ് മത്സരം 2023 സെപ്റ്റംബര്‍ 19 മുതല്‍ 28 വരെ ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ നടക്കും.

വനിത ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് , അമന്‍ജോത് കൗര്‍, ദേവിക വൈദ്യ, ടിറ്റാസ് സാധു, രാജ്വേശ്വരി ഘു , മിന്നു മണി, കനിക അഹൂജ, ഉമാ ചേത്രി , അനുഷ ബാറെഡ്ഡി, പൂജ വസ്ത്രകര്‍.

logo
The Fourth
www.thefourthnews.in